VEDAM AND PUJA-- DAYANANDA SARASVATHI

 

 

 

 

ലോകം മുഴുവൻ 4വേദങ്ങളും ശരിയായ അർത്ഥത്തിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സ്വാമി ദയനന്ത സരസ്വതി ആര്യ സമാജം സ്ഥാപിച്ചതും അതിന്റെ ശാഖ കൾ ലോകം മുഴുവൻ തുടങ്ങിയതും....
വേദ പ്രചാരണയ്ത്തിനായി ആര്യസമാജത്തിനും അനുയായികൾക്കും വേദത്തേക്കുറിച്ചുള്ള ശരിയായ ധാരണ ഉണ്ടാകാൻ അദ്ദേഹം "സത്യർത്ഥ പ്രകാശം" എന്ന ഗ്രന്ധം രചിക്കുകയുണ്ടയിൽ...
ഈശ്വര ആരാധന എങ്ങിനെ വേണമെന്ന ചതുർ വേദങ്ങളുടെ നിർദ്ദേശം അദ്ദേഹം വേദ മന്ത്രങ്ങളുടെ തെളിവോട് കൂടി പ്രസ്തുത ഗ്രാൻഡത്തിന്റെ പതിനൊന്നാം ഉല്ലാസത്തിൽ.. പേജ് no.239. ൽ ചോദ്യ ഉത്തര രൂപത്തിൽ വിശദീകരിക്കുന്നു...
പിന്നെ.239 ആദ്യ പാരാഗ്ഫിൽ പറയുന്നു...
"ശിലാദി വിഗ്രഹങ്ങളെ സംബന്ധിച്ച ആവാഹനം, പ്രാണ പ്രതിഷ്ഠ മുതലായവയെ പറ്റി ഒരൊറ്റ മന്ത്രം പോലും വേദങ്ങളിൽ ഇല്ല.... അതുപോലെ സ്നാനം സമർപ്പായമി ഇത്യാദി വചനങ്ങളുമില്ല. അതായത് ശില വിഗ്രഹം പണിത് അമ്പലത്തിൽ പ്രതിഷ്ഠിച്ചു ചന്ദനം അക്ഷതം മുതലായവയിൽ പൂജിക്കണം ഇങ്ങനെ ഒട്ടും ഇല്ല തന്നെ.....
ചോദ്യം.
വേദത്തിൽ വിധിയില്ല എങ്കിൽ ഖണ്ഡനവും ഇല്ലല്ലോ???
Ans....
വിധിയില്ല എന്നാൽ ഈശ്വരന്റെ സ്ഥാനം മറ്റൊന്നിനു നൽകി പൂജിക്കരുതെന്ന വിധിയും വിഗ്രഹ ആരാധന തീർത്തും പാടില്ലെന്ന നിഷേധവും ഉണ്ട്..
കേൾക്കൂ...
യജ്ർവ്വേദം 40/9
അണ്ഡന്തമ: പ്രവിശ്യന്തി യോ /സമ്പൂതി മൂപാസത്തെ, തതോ ഭൂയ /ഇവ തേ തമോയ /ഉസം ഭൂത്യങ് രതാ:
അർത്ഥം....
അസംമ്പൂതിയും അനാദിയും കാരണ രൂപവുമായ പ്രകൃതിയെ ബ്രഹ്മത്തിന്റെ സ്ഥാനത്തു പൂജിക്കുന്നവർ അന്ധകാരത്തിൽ അതായത് ആക്ഞാനത്തിലും ദുഃഖ സാഗരത്തിലും മുങ്ങി പോകുന്നു... സമ്പൂതിയെ അഥവാ കാരണത്തിൽ നിന്നുണ്ടായ കാര്യാ രൂപങ്ങളായ പൃഥിവ്യാദി ഭൂതങ്ങളെയും കല്ല് മരം മുതലായ അംഗങ്ങളെയും മനുഷ്യരുടെയും മറ്റു ശരീരങ്ങളെയും ബ്രഹ്മത്തിന്റെ സ്ഥാനത് ഉപസിക്കുന്നവർ ദുഃഖ രൂപീയായ നരകത്തിൽ വീണു മഹാ ക്ലെശങ്ങൾ അനുഭവിക്കുന്നു....
യജ്ർവ്വേദം 32/3
"ന തസ്സ്യ പ്രതിമ അസ്തി "
അർത്ഥം...
നിരകാരനായ പരമത്മാവിന്റെ പ്രതിമ അഥവാ വിഗ്രഹം ഇല്ല...
യജ്ർവ്വേദം 32/3(1)
യാദ്വാ ചാന ഭ്യൂ ദി തം യേന വാഗ ഭ്യൂ ദ്യൂ തേ തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യെദിദ മുപാസതെ,
അർത്ഥം..
വിഷയമല്ലാത്തതേതോ ഏതിന്റെ ധാരണത്താലും സത്തയാലും വാണിയുടെ പ്രവർത്തികൾ നടക്കുന്നുവോ അതിനെ ബ്രഹ്മമെന്നറിയുക. അതിനെ ഉപസിക്കുക അതിൽ നിന്നും ഭിന്നമായത് ഏതോ അത് ഉപസനീയമല്ല...
ന തസ്സ്യ പ്രതിമ അസ്തി... (യജ്ർവ്വേദം.32/3(2)
"യൻമനസാന മനുതെ യേനാഹൂർ മനോമ തമ്, തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിത മുപാസതെ."...
അർത്ഥം...
മനസ്സിൽ ഇന്ന വിധം എന്ന് മനനത്തിന് വിഷയമായി വരുന്നില്ലയോ, എന്നാൽ മനസ്സിനെ അറിയുന്നതെന്തോ അതിനെത്തന്നെ നീ ബ്രഹ്മമെന്നറിയുകയും ഉപാസിക്കുകയും വേണം, അതിൽ നിന്നും ഭിന്നമായ ജീവൻ, അന്തകരണം എന്നിവയെ ബ്രഹ്മത്തിന് പകരം ഉപസിക്കരുത്...
ന തസ്സ്യ പ്രതിമ അസ്തി (യജ്ർവ്വേദം.32/3(3)
"യച്ഛക്ഷു ഷാ ന,പശ്യതി, തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യെദിദ മുപാസതെ "
അർത്ഥം...
കണ്ണിനാൽ കാണാനാവാത്തതോ, എല്ലാ കണ്ണും ഏതിനാൽ കാണുന്നുവോ അതിനെ നീ ബ്രഹ്മമെന്നറിയുക. അതിനെ മാത്രം ഉപാസിക്കുക, അതിൽ നിന്ന് ഭിന്നമായ ശബ്ദദികളെ അതിന്റെ സ്ഥാനത് ഉപാസിക്കാതിരിക്കുക...
ന തസ്സ്യ പ്രതിമ അസ്തി (യജ്ർവ്വേദം.32/3(4)
യേ ചോത്രേണ നസ്രിനോതി യേന ശ്രോത്രമിദം ശ്രുതം തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യെദിദ മുപാസതെ "
അർത്ഥം...
പ്രാണങ്ങളാൽ ചലിപ്പിക്കാനാവാത്തത്തും എന്നാൽ പ്രാണൻ ചലിക്കുന്നത് ഏതിനാലാണോ അതിനെ നീ ബ്രഹ്മമെന്നറിയുക, അതിനെ ഉപാസിക്കുക. അതിൽ നിന്നും ഭിന്നമായ വായുവിനെയും മറ്റും ഉപാസിക്കരുത്...
ന തസ്സ്യ പ്രതിമ അസ്തി (യജ്ർവ്വേദം.32/3(4)
യേ ചോത്രേണ നസ്രിനോതി യേന ശ്രോത്രമിദം ശ്രുതം തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യെദിദ മുപാസതെ "
(5)
യത് പ്രാണേണ ന പ്രാണിതി യേന പ്രാണ :പ്രേനീയത്തെ തദേവ ബ്രഹ്മം ത്വം വിദ്ധി നേദം യെദിത മുപാ സതെ
അർത്ഥം...
പ്രാണങ്ങളാൽ ചലിപ്പിക്കാനാവാത്തത്തും എന്നാൽ പ്രാണൻ ചലിക്കുന്നത് ഏതിനാലാണോ അതിനെ നീ ബ്രഹ്മമെന്നറിയുക, അതിനെ ഉപാസിക്കുക. അതിൽ നിന്നും ഭിന്നമായ വായുവിനെയും മറ്റും ഉപാസിക്കരുത്...
അർത്ഥം (4)
ചെവിയാ ൽ കേൾക്കാനാകാത്തതും എന്നാൽ എല്ലാ ചെവികളും കേൾക്കാൻ കാരണവുമായ തിനെ മാത്രം ഉപസിക്കുക, അതിൽ നിന്നഭിന്ന മായ ശബ്ദദികളെ അതിന്റെ സ്ഥാനത് ഉപസിക്കരുത്.
ഇങ്ങനെ നിഷേധങ്ങൾ വളരെയുണ്ട്......... അതിനാൽ ശിലാദി വിഗ്രഹ പൂജ അത്യന്തം നിഷിദ്ധ മാകുന്നു...
Vവിഗ്രഹ ആരാധന പാപം
ചോദ്യം..
വിഗ്രഹ ആരാധനയിൽ പുണ്ണ്യമില്ലെങ്കിൽ പാപവും ഇല്ലല്ലോ???
ഉത്തരം..
കർമ്മം രണ്ടു തരത്തിലെ ഉള്ളു ഒന്ന്. വിഹിതം -ചെയ്യേണ്ടത് എന്ന് വേദത്തിൽ പറഞ്ഞ സത്യ ഭാഷനാദി കർമ്മങ്ങൾ...
രണ്ട്. നിഷിദ്ധം, ചെയ്യരുത് എന്ന് വേദത്തിൽ പറഞ്ഞ കാര്യങ്ങൾ, വിഹിതമനുഷ്ഠിക്കുന്നത് ധർമ്മവും അനുഷ്ഠിക്കാത്തത് ആധർമവും, വേദത്തിൽ നിഷിദ്ധമായ വിഗ്രഹ ആരാധനയും മറ്റും ചെയ്യുന്ന പക്ഷം നിങ്ങൾ പാപി ആകാതിരിക്കുന്നത് എങ്ങിനെ?
ചോദ്യം...അഞ്ജനികൾക്ക് പടി പടി യായി കയറി കഞാനമുണ്ടായി അന്തക്കരണം പവിത്ര മാകുമ്പോൾ പരമത്മാവിനെ ധ്യാനിക്കാം. ഇങ്ങനെ ചിന്തിച്ചാൽ വിഗ്രഹ ആരാധന ചീത്തക്കാര്യമല്ല...
ഉത്തരം...
വേദ വിഹിതം, വേദ വിരുദ്ധം എന്നി വായുണ്ടെങ്കിൽ പിന്നെ നിങ്ങൾ എന്ത് പറഞ്ഞാലും വിഗ്രഹ ആരാധന ആധാർമികമാണ്.
വേദ വിരുദ്ധ മായ
ഗ്രന്ഥങ്ങൾ പ്രമാണ മാകുന്നു എങ്കിൽ നാസ്ഥികൻ ആവുകയെ ഉള്ളൂ... കേട്ടോളൂ....
1.നാസ്തികൊ വേദ നിന്ദ ക(മനുസ്മൃതി )
2. യാ വേദ ഭാഹ്യ :സ്‌മൃതായോ യാശ്ച കാശ്ച :കദൃഷ്ടയ.........................
.3..…........................... നിഷ്ഫല ന്യ നൃ താ നി ച (മനുസ്മൃതി.2.11,
മനുസ്മൃതി 12.95-96)
അർത്ഥം..
1.. വേദ നിന്ദ, അതായത് വേദത്തിന് വിരുദ്ധചരണം ചെയ്യുന്നയാൾ നസ്തി കനാണ്..
2. വേദ ബാഹ്യവും കുല്സിതരുമായ ആളുകളുണ്ടാക്കിയ ഗ്രന്ഥങ്ങൾ സംസാരത്തെ ദുഃഖ സാഗരത്തിൽ ആഴ്ത്തുന്നതാണ്. അവ ഇഹ പര ലോകങ്ങളിൽ ദുഃഖ ദായകവുമാണ്...
വേദ വിരുദ്ധ മായതിനെ പുറം തല്ലുകയും വേദ അനുകൂലമായ ആചാരങ്ങൾ കൈ കൊള്ളുകയും വേണം എന്ന് ബ്രഹ്മ മുതൽ ജൈമിനി വരെയുള്ള മഹർഷിമാർ അംഗീകരിച്ചിരിക്കുന്നു (മീമാംസ ദർശനം 1.3.3)....
അവതാരങ്ങൾ
ചോദ്യം...
ഈശ്വരൻ നിരാകാരൻ ആണെന്ന് ഞങ്ങൾക്കും അറിയാം. എന്നാൽ ശിവൻ, വിഷ്ണു, ഗണപതി, സൂര്യൻ, തുടങ്ങിയ ശരീരങ്ങൾ ധരിക്കുകയും രാമൻ, കൃഷ്ണൻ, തുടങ്ങിയ അവതാരങ്ങൾ എടുക്കുകയും ചെയ്തു. ഇതിൽ നിന്ന് ഈശ്വരന്റെ വിഗ്രഹങ്ങൾ ഉണ്ടാക്കി... ഇതും കള്ളമാണോ????
ഉത്തരം..
അതെ കള്ളം. എന്തെന്നാൽ
"അജ ഏക പാത്,"
(ഋഗ്വേദം 7.35.13)
"അകായം "
(യജ്ർവ്വേദം 40.😎
ഇത്യാദി വിശേഷണങ്ങളാൽ ഈശ്വരനെ ജനന മരണ രഹിതൻ, ശരീരം ധരിക്കാത്തവൻ എന്ന് വേദങ്ങളിൽ വിശേഷിപ്പിച്ചിട്ടുണ്ട്... കൂടാതെ യുക്തി കൊണ്ടും അവതാരം സിദ്ധിക്കില്ല. സർവ വ്യാപിയായ ഈശ്വരൻ ഒരു ഗർഭ പാത്രത്തിൽ അടങ്ങുമോ,.?
ഇങ്ങനെ വേദ വിധികൾ വിഗ്രഹ ആരാധനയെ കണിശമായി വിമര്ശിക്കുകയും എതിർക്കുകയും പാപ മായി കണക്കാക്കുകയും ചെയ്യുമ്പോൾ വൈദികർ ക്ഷേത്ര വിഗ്രഹ പൂജകൾ ചെയ്യുന്നത് വേദ വിരുദ്ധവും ആയതിനാൽ അവർ വേദത്തിന്റെ കണ്ണിൽ നസ്ഥികർ (ആവിശ്വാസികളും )ആണ്...
മുസ്ലിങ്ങൾക്ക്(ഖുർആൻ.. ന് )വിഗ്രഹ ആരാധനയോടുള്ള അതെ കാഴ്ചപ്പാടാണ് 4വേദങ്ങൾക്കും ക്ഷേത്ര/വിഗ്രഹ /ബിംബ ആരാധനയോടു ഉള്ളത്.. അപ്പോൾ വേദത്തെ അടിസ്ഥാന പ്രമാണമാക്കി ജീവിക്കുന്ന വൈദിക ബ്രഹ്മണ്ണാർക്ക് വിഗ്രഹ ക്ഷേത്ര ആരാധനായിടുള്ള മനോഭാവം എന്തായിരിക്കും എന്ന് ചിന്തിക്കുക...
ക്ഷേത്ര വിഗ്രഹ ആരാധനയുടെ ശാസ്ത്രം മറ്റൊന്നാണ്. അത് അറിയാത്തവർക്ക് അത് തെറ്റായി തോന്നും അതാണ് വേദ ഋഷിമാറ്ക്ക് പറ്റിയിട്ടുള്ളത്. അതിനു വേദം സാക്ഷിയും ആകുന്നു...
ആയതിൽ നിന്നും വൈദിക ബ്രഹ്മണ്ണാർക്ക് വേദ വിധികൾ വിഗ്രഹ ക്ഷേത്ര ആരാധനകൾക്ക് വിലക്ക് വെക്കുന്നു എന്നതാണ് സത്യം... ഇത് മറ്റുള്ളവർ അറിയാതിരിക്കാനാണ് അവർ വേദം മറ്റു സമുദായക്കാരെ പണ്ട് മുതലേ പടുപ്പിക്കാതിരുന്നത്....
ഇങ്ങനെ ഉള്ളവർ ക്ഷേത്ര പൂജയ്ക്ക് അർഹറല്ല എന്ന് വ്യക്തം...
ഭാരതത്തിലുള്ള ക്ഷേത്രങ്ങൾ എല്ലാം ബുദ്ധ ജൈന സിദ്ധ ക്ഷേത്രങ്ങളോ ശക്തി പീഡങ്ങളൊ ആയിരുന്നു...
Ad8നൂറ്റാണ്ടു മുതൽ ശങ്കര മഠങ്ങളുടെ നേതൃത്വത്തിൽ പിടിച്ചടക്കപ്പെട്ടതും ഹൈന്ദവ വൽക്കരിച്ചു ബുദ്ധ ജൈന ഭിക്ഷക്കളെയും നേതാക്കളെയും കഴുവേറ്റി കൊള്ളുകയും ശേഷിച്ച അനുയായികളെ വരെ പിന്നോക്ക ചാണ്ഡലർ ആയി മുദ്ര അടിച്ചു, സത്യം മറച്ചു വെക്കാൻ പുരാണങ്ങളും ഐത്തീഹ്യ കഥകളും, കൃത്രിമ താന്ത്രിക ഗ്രന്തങ്ങൾ ആയ തന്ത്ര സാമൂചയം, കുഴിക്കട്ട് പച്ച, ശങ്കര smrithi എന്നിവ എഴുതി ഉണ്ടാക്കി പ്രചരിപ്പിച്ചു...
ഇന്നത്തെ ഹിന്ദുക്കൾ കഥയറിയാതെ തങ്ങളുടെ പൂർവീക്കാരെ അടിമയാക്കിയവരുടെ സംരക്ഷണത്തിന് ജീവൻ പോലും കൊടുക്കാൻ തയ്യാറായി ഇപ്പഴും നില്കുന്നു
ന തസ്സ്യ പ്രതിമ അസ്തി (യാജുർവേദ 32/3)
എന്നാ വേദ മന്ത്രത്തിൽ നിന്നും ആ കാലത്ത് വിഗ്രഹ പ്രതിമ ആരാധന ആ സമൂഹത്തിൽ ഉണ്ടായിരുന്നൂ എന്നും, ആരൊക്കെയോ വിഗ്രഹ ആരാധന അന്ന് നടത്തുന്നുണ്ടായിരുന്നു എന്നും, വേദ ഋഷിമാർ അത് കണ്ട് അതിനെ എതിർത്തിരുന്നു എന്നും ഈ വിഗ്രഹ ആരാധനയെ നിഷേധിച്ചുള്ള വേദ മന്ത്രത്തിൽ നിന്നും മനസിലാക്കാം... അന്ന് വിഗ്രഹ ആരാധന ഉണ്ടായിരുന്നില്ല എങ്കിൽ അതിനെ ഇല്ലാത്തതിനെ എതിർക്കില്ലായിരുന്നല്ലോ.... ആയതിനാൽ വിഗ്രഹ ആരാധന വേദകാലത് നിലനിന്നിരുന്നു എന്നും എങ്കിൽ അത് അതിനും മുൻപേ ആരംഭിച്ചു എന്നും വിചാരികാം... എങ്കിൽ വേദ കാലത്തിനു മുൻപേ താന്ത്രിക ആരാധന വൈദികരല്ലാത്തവർ ചെയ്തിരുന്നു എന്നും മനസിലാക്കാം
സിന്ധു സംസ്കാരത്തിൽ നിന്നും ലഭിച്ച തകർക്കപ്പെട്ട വിഗ്രഹങ്ങൾ... അവ ആരു തകർത്തു എന്ന് ഈ വേദ മന്ത്രങ്ങൾ പറയും....
ഇനി ഇന്നത്തെ ഹിന്ദു മതവും വേദവും തമ്മിലുള്ള ബന്ധം നോക്കാം
ഹിന്ദുമതം ക്ഷേത്ര വിഗ്രഹ ആരാധനകളിൽ അടിഷ്ടിത്തം ആണ് അതിനു സന്ഗീർണ്ണമായ പൂജ പദ്ധതികളും താന്ത്രിക നിയമങ്ങളും ഉണ്ട്..മനുഷ്യന്റെ ശൂഷ്മ ശരീരം 14ലോകങ്ങൾ ഉൾക്കൊള്ളുന്ന ബ്രഹ്മണ്ടത്തിനു തുല്യമെന്നു തന്ത്ര ശാസ്ത്രം പറയുന്നു...
ഇന്നത്തെ ഹൈന്ദവ ആചാരങ്ങളും വേദ ങ്ങളും തമ്മിലുള്ള ബന്ധം നോക്കുമ്പോൾ വൈദിക ബ്രാഹ്മണർ അഥവാ വേദത്തെ മാത്രം പ്രമാണമാക്കി ഉപാസന ആരാധന മാർഗം ഉള്ളവർക്ക്, ക്ഷേത്ര വിഗ്രഹ കേന്ത്രീകൃത മായ ഹിന്ദു മതവുമായി ഒരു ബന്ധവും ഇല്ല എ ന്ന് വ്യക്തം...
കുറച്ചു വേദ മന്ത്രങ്ങൾ അർച്ചനയ്ക്ക് മാത്രം ഇവർ പിന്നീട് എ ടുത്ത് ഉപയോഗിച്ചു എന്ന് മാത്രം....
ഇതിൽ നിന്നും പൂണൂൽ ധാരികളായ വൈദിക ബ്രഹ്മണ്ണാർക്ക് ക്ഷേത്ര ആരാധന വേദം വിലക്കിയതാണ്. എന്നാൽ താന്ത്രിക ആരാധന ഉണ്ടായിരുന്ന ബുദ്ധ, ജൈന, സിദ്ധ, മലവാര ക്ഷേത്രങ്ങൾ, ശക്തിപീഠങ്ങൾ, കാവുകൾ, സമാധി സ്ഥലങ്ങൾ എന്നിവ ഐത്തീഹ്യ കഥകൾ രചിച്ചും പുരാണങ്ങൾ രചിച്ചും വൈദികർ സ്വന്തമാക്കി, യഥാർത്ഥ അവകാശികൾ അയിത്തം കല്പ്പിച്ചു കീഴ് ജാതിക്കാരും നീച ജൻമ്മങ്ങളും ആക്കി, ക്ഷേത്രത്തിൽ നിന്നും അകറ്റി നിർത്താൻ രാജാക്കന്മ്മാരുടെ കാലത്ത്, സൈനിക ആയുധബലവും തന്ത്ര സമൂചയം കുഴികാട്ടു പച്ച,
ശാങ്കര സ്മൃതി, എന്നിവയും എഴുതി ഉണ്ടാക്കിയതാണ്.. മനുസ്മൃതി യുടെ ചില ഭാഷ്യങ്ങളും വിഗ്രഹ പൂജ ചെയ്യുന്ന വൈദിക ബ്രഹ്മണനെ ഭ്രാഷ്ടൻ ആയി കണക്കാക്കുന്നു...
ചിന്തിക്കുക ആരാണ് ക്ഷേത്രത്തിൽ നിന്നും ഒഴിവാക്കേണ്ടത്...
ദേവ പ്രശ്ന ചിന്ത ചെയ്യുന്ന ജ്യോത്സയ്ൻമാർക്കും,
തന്ത്രിമാർക്കും, വേദ പണ്ഡിതൻ മ്മാർക്കും, മാത്രമല്ല വ്യക്തമായ നിയമ നിർമ്മാണവും, കോടതി വിധിയും, ഇന്ത്യൻ ഭരണഘടന യുടെ പിൻബലവും നിർദേശവും ഉണ്ടായിട്ടും, വൈദിക ബ്രാഹ്മണൻ അല്ലാത്തവനെ ക്ഷേത്ര പൂജാരി ആയി നിയമിക്കാൻ ആശയ തലത്തിൽ സമ്മതിക്കുമ്പോഴും പ്രായോഗിക തലത്തിൽ ഈ വിഷയത്തിൽ സംശയവും വൈ ക്ലഭ്യവും ഉള്ള രാഷ്ട്രീയ പാർട്ടികളും, ഭരണാധികാരികൾക്കും, നിയമക്ജ്ഞർക്കും ന്യായാധിപർക്കും... ഈ വിഷയത്തിൽ ഉള്ള മറുപടി ഉണ്ടെങ്കിൽ പറയാം... അല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കാം... ഉറക്കം നടിക്കാം...
പക്ഷെ വരും തലമുറ നിങ്ങളെ പരിഹസിക്കും....
(Nb. കഴിയുന്നത്രയും ഇത് ഷെയർ ചെയ്യുക... എന്റെ അക്കൗണ്ട് ബ്ലോക്ക്‌ ആകും അടുത്ത് )
 
Original  fb  post  
https://www.facebook.com/photo/?fbid=355429072859009&set=a.222417936160124

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..