VEDADHIKARA NIROOPANAM CHAPTER -1
വേദസ്വരൂപം 1. ലോകത്തിൽ മിക്കപെരും ഗൗരവമായി വച്ചിരിക്കുന്ന ഗ്രന്ഥം ഏതാകുന്നു എന്നു വിചാരിച്ചാൽ വേദമത്രേ: സന്ദേഹമില്ല. സൃഷ്ടിയിൽ അടങ്ങിയ സകലജനങ്ങളും നാസ്തികന്മാർ, ആസ്തികന്മാർ എന്നിങ്ങനെ രണ്ടു വകുപ്പിലുൾപ്പെടും. ഈശ്വരനേ ഇല്ല എന്നുള്ളവർ നാസ്തികന്മാർ ആകുന്നു. നാസ്തികവാദം ചെയ്യുന്നവർ ചിലരുണ്ടായിരുന്നാലും വാസ്തവത്തിൽ ആ മതത്തെ ആന്തരമായി വിശ്വസിച്ച് അനുഷ്ടിക്കുന്നവർ ഒരുത്തരും കാണുകയില്ല. ആ പാരാത്പര വാസ്തു ഉണ്ടെന്നു വിശ്വസിച്ചു നടക്കുന്നവർ ആസ്തികന്മാരാകുന്നു. ഇവരുടെ സംഖ്യ വളരെയുണ്ട്. എങ്കിലും ഈശ്വര സ്വരൂപത്തെയും ഈശ്വരനും പ്രപഞ്ചത്തിനുമുള്ള സംബന്ധങ്ങളെയും ഈശ്വരന്റെ ശക്തിഗുണാതിശയങ്ങളെയും കുറിച്ചുള്ള ബോധാചരണങ്ങളിൽ ഇവർ പല വകക്കാരായിരിക്കും. ഈ വർഗ്ഗങ്ങളിൽ ശ്രൗതന്മാർ, പ്രവഞ്ചവേദികൾ എന്ന രണ്ടു വകുപ്പുകാരപറ്റി പ്രകൃതത്തിൽ വിചാരിച്ചാൽ മതികായും. ധർമ്മാധർമ്മജ്ഞാനമുണ്ടാകുന്നതിലേയ്ക്ക് ഈശ്വരൻ തന്നെ ദയവുചെയ്തു വേദമെന്ന ഒരു പുസ്തകത്തെ നമുക്കു തന്നുവെന്നു വിശ്വസിച്ചിരിക്കുന്നുന്നവരെല്ലാവരും ശ്രൗതന്മാരാണ്. ഇപ്രകാരമല്ലാതെ ഈശ്വരൻ ഒരുത്തൻതന്നെ രക്ഷിതാവെന്നും, അദ്ദേഹം സൃഷ്ടിച്ച പ്രപഞ്ചംതന്നെ വേദ...