RSS TERROR DURING JANMASHTAMI


ശ്രീകൃഷ്ണജയന്തി- ബാലഗോകുലം ഓർമ്മകൾ. 

1993 സെപ്റ്റംബർ 6 ,വൈകീട്ട് മൂന്ന് 3മണി.

മലപ്പുറം ജില്ലയിലെ താനൂരിലെ  താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ(കേരളാദീശ്വരപുരം) ആർ.എസ്.എസ് ,ബിജെപി പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ നിന്നും ഒരു വൻ പൊട്ടിത്തെറിയുടെ ശബ്ദം നാട്ടുകാർ കേൾക്കുന്നു.

ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഭീകരമായ രംഗമായിരുന്നു. കൈകൾ രണ്ടും വേർപെട്ട് മുഖവും തലയുമെല്ലാം ചിതറി തെറിച്ച ഒരു മനുഷ്യ രൂപം. ചുറ്റും രക്തപ്പുഴ..

അടുത്ത് തന്നെയായി വീടിന്റെ ഉടമസ്ഥനായ പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ബിജെപി പ്രവർത്തകരും പരിക്കേറ്റ് കിടക്കുന്നു. വേലായുധന്റെ വായിൽ നിന്നും കണ്ണിൽ നിന്നും നിൽക്കാതെ രക്തമൊഴുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 

പരിക്കേറ്റ ഈ രണ്ടു പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം പോലീസും കുതിച്ചെത്തി. വിശദമായ പരിശോധനയിൽ ബോംബ് നിർമിക്കുന്നതിന് ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി. ബോബ് നിർമാണ സാമഗ്രികളും പോലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടടുത്തു. 

നാട്ടുകാരോട് സൗഹൃദ പൂർവം ഇടപെടുന്ന സൗമ്യനായ വ്യക്തികളായിരുന്നു സുകുവും അദ്ദേഹത്തിന്റെ മകനുമെല്ലാം. അത് കൊണ്ട് തന്നെ ബോംബ് എന്തിനു നിര്മിച്ചുവെന്ന ചോദ്യം നില നിന്നു?
അന്നത്തെ മലപ്പുറം എസ്.പിയായിരുന്ന ഉമ്മൻ കോശിയുടെ നേത്രത്വത്തിലാണ് പിന്നീട് അന്വേഷണങ്ങൾ നടന്നത്. 

ശേഷം സുകുവിനെയും പരിക്കേറ്റ മകൻ അടക്കമുള്ള RSS പ്രവർത്തകരേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊല്ലപ്പെട്ടത്  തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്തെന്ന RSSലെ ബോംബ് വിദഗ്ധനായിരുന്നെന്ന വിവരം പുറത്ത് വരുന്നത്.  പിന്നീട് നടന്ന ശക്തമായ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കുമൊടുവിലാണ് ബോംബ് നിർമിച്ചത് RSSന്റെ പോഷക സംഘടനയായ  ബാലഗോകുലം തന്നെ നടത്തുന്ന ഘോഷയാത്രക്ക് ഇടയിയിലേക്ക് എറിഞ്ഞു വർഗീയ കലാപം സൃഷ്ടിക്കാനായിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തു വരുന്നത്. 

തിരുവനന്തപുരത്ത് നിന്നും ശ്രീകാന്തിനെ അയച്ചവരെ കുറിച്ചുള്ള കൃത്യമായ അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടെന്ന ആരോപണങ്ങൾ പിന്നീട് ഉയർന്നിരുന്നു. കേസിനെ കുറിച്ചു 1993 സെപ്റ്റംബർ 19ന് SP ഉമ്മൻകോശി പത്രസമ്മേളനത്തിൽ പറഞ്ഞത് "മലപ്പുറത്തെ ദൈവം രക്ഷിച്ചു" എന്നാണ്. 

അന്ന് സംഘപരിവാർ പദ്ധതി വിജയിച്ചിരുന്നുവെങ്കിൽ ശ്രീകാന്തിനും വേലായുധനുമൊക്കെ പകരം ചിതറി തെറിക്കുക ബാലഗോകുലം ഘോഷയാത്രയിലെ പിഞ്ചു കുഞ്ഞുങ്ങളാവുമായിരുന്നു. അതിന്റെ പേരിൽ കേരളം മുഴുവൻ സംഘപരിവാർ കത്തിക്കുകയും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അടക്കം പതിനായിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തേനെ. കേരളം സാമ്പത്തികമായി തകർന്നുപോവുകയും നമ്മളും UPക്കും ഗുജറാത്തിനുമൊപ്പമെത്തുകയും ചെയ്തേനേ.

ബാബരി ദിനത്തിൽ ക്ഷേത്രം ബോംബ് വച്ചു തകർക്കാനുള്ള ബിജെപിക്കാരുടെ ശ്രമവും മലപ്പുറം കരുളായിയിൽ ഇത് പോലെ നിർമാണത്തിനിടെ ബോംബ് പൊട്ടി പരാജയപ്പെട്ടിട്ടുണ്ട്. അന്ന് ബിജെപി പഞ്ചായത്തു സെക്രട്ടറിയായ രാമകൃഷ്ണനും ജേഷ്ഠന്റെ മകനായ മണികണ്ഠനുമാണ് പോലീസ് പിടിയിലായത്. 
2002 ഡിസംബർ 5നാണ് ഇത് നടക്കുന്നത്. 

ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളിൽ  മലം കലക്കി ഒഴിക്കൽ, അമ്പലങ്ങളിൽ മാംസാവശിഷ്ടങ്ങൾ എറിയൽ, അമ്പലങ്ങളുടെ ചുറ്റുമതിലിൽ അല്ലാഹുഅക്ബർ എന്ന് എഴുതൽ,  തുടങ്ങി ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങൾക്കും പിടിയിലായത്  ഹിന്ദുത്വഭീകരർ മാത്രമായിരുന്നു എന്നത് മറന്നുപോകരുത്. 

കരുതിയിരിക്കുക, 
കാവിഭീകരരെ.

https://m.facebook.com/story.php?story_fbid=649994095976661&id=100028982287728&sfnsn=wiwspwa

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..