പോസ്റ്റുകള്‍

RARICHAN MOOPPAN എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

KALLINGAL MADATHIL RARICHAN MOOPPAN

ഇമേജ്
കല്ലിംഗൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ഒരു കാലത്ത് കോഴിക്കോട്ടെ വ്യാപാര പ്രമുഖനും ; ശ്രീനാരയണ ഗുരുവിന്റെ ഗൃഹസ്ത ശിഷ്യനുമായ ഈഴവൻ .............................: ................................... ഒരു കാലത്ത് കോഴിക്കോട്ടെ ജന്മികുടുംബവും സമ്പന്നവും വ്യാപാരവ്യവസായ മേഖലയിൽ പ്രമുഖ പദവി അലങ്കരിച്ച ഈഴവതറവാടാണ് കല്ലിങ്ങൽ മഠം. രാജവാഴ്ച്ച നിലനിന്നിരുന്ന കാലം. സാമൂതിരിപ്പാട് കഴിഞ്ഞാൽ കോഴിക്കോട്ടെ വലിയ ജന്മി കുടുംബമായിരുന്നു കല്ലിങ്ങൽ മഠത്തുകാർ. ഈ തറവാട്ടിലെ കാരണവന്മാർ പാരമ്പരയായി 'മൂപ്പൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരിയാൽ കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു ഇത്.സാമൂതിരി രാജവംശവും കല്ലിങ്ങൽ മഠവും വലിയ മമതയിലാണ് കഴിഞ്ഞു കൂടിയിട്ടുള്ളത് കോവിലകം മന്ത്രിമാരുടെ ഒരു നിലയിലായിരുന്നു കോവിലകത്തു നിന്നും മൂപ്പൻ മാർക്ക് നൽകിയിരുന്നത് ഏത് കാര്യവും അവരോട് അന്വേഷിക്കുക പതിവായിരുന്നു.1919- ൽ അന്തരിച്ച രാരിച്ചൻ മൂപ്പന് പതിവ് ആചാരം പലതും രാജകുടുംബം ചെയ്യുക ഉണ്ടായി. രാരിച്ചൻ മൂപ്പൻ അവർക്കളുടെ മരണവിവരം അറിയിച്ച ഉടനെ മുഖത്തിടുന്നതിനായി സാമൂതിരിപ്പാട് തിരുമനസ്സിൽ നിന്നും ഏറാൾപ്പാട് തമ്പുരാൻ തിരുമനസ്...