VARIYAN KUNNAN OR SARDAR BHAGATH SINGH ??

 

 
 
ഭഗത് സിംഗ് ആണോ വാരിയൻ കുന്നൻ ആണോ
യദാർത്ഥ വിടുതലൈ പോരാളി ??
സർദാർ ഭഗത് സിംഗ് പൊരുതിയത് അവസാനം വന്ന
അധിനിവേശക്കാർക്ക് എതിരെ ആയിരുന്നു ..
അവർ 1947 ൽ ഇന്ത്യ വിട്ടു പോവുകയും ചെയ്തു ..
ആദ്യം വന്ന അധിനിവേശക്കാർക്ക് പഞ്ചാബിൽ
വലിയ റോൾ ഒന്നും ഇല്ലായിരുന്നു ..
അവിടെ സിക്കുമതം ശക്തമായിരുന്നതു കാരണം
അവർക്ക് അവിടെ വിലസാൻ കഴിഞ്ഞില്ല..
എന്നാൽ വാരിയൻ കുന്നൻ പൊരുതിയത്
രണ്ടു കൂട്ടർക്ക് എതിരെ ആയിരുന്നു ഒരേ സമയം ..
ആദ്യം വന്ന അധിനിവേശക്കാർക്കെതിരെയും
അവസാനം വന്ന അധിനിവേശക്കാർക്കെതിരെയും...
അക്കാലത്തു വേറെ പലയിടത്തെയും പോലെ
മലബാറിൽ രണ്ടു കൂട്ടരും കൈകോർത്താണ് ഇന്ത്യക്കാരെ
ദ്രോഹിച്ചുകൊണ്ടിരുന്നത് ...
ആദ്യം വന്ന അധിനിവേശക്കാർ ഇപ്പോഴും ദ്രോഹം
തുടരുന്നു ....
എന്തിനാണ് വാരിയം കുന്നനു 11 വയസുള്ളപ്പോൾ
അദ്ധേഹത്തിൻറെ വാപ്പയെ ബ്രിട്ടീഷ് സർക്കാർ
കാലാപാനിയിലേക്ക് നാട് കടത്തിയത് ??
എന്തായിരുന്നു മണ്ണാർക്കാട് സമരം 1894 ?
അതിനു മുൻപും അതിനു ശേഷവും എത്ര മാപ്പിള
സമരങ്ങൾ നടന്നു ബ്രിട്ടീഷ് സർക്കാരിനും അവരുടെ
സാമന്തന്മാർ ആയിരുന്ന ബ്രഹ്മണ്യ ശക്തികൾക്കും
എതിരെ ??? അതൊക്കെ ജിഹാദ് ആയിരുന്നോ ?
മതം മാറി മറ്റൊരു വൈദിക മതം സ്വീകരിച്ച
മാപ്പിളമാരും നൂലും കുടുമയുമുള്ള വൈദികരും തമ്മിലുള്ള
മത കലഹങ്ങൾ ആയിരുന്നോ ആ സമരങ്ങളൊക്കെ ?
അതോ ജന്മി കുടിയാൻ സംഘർഷങ്ങൾ ആയിരുന്നോ ???
മാപ്പിളമാരെ പോലെ തന്നെ കുടിയന്മാർ ആയിരുന്ന
മറ്റു ഇന്ത്യക്കാരും കുടുമ വച്ച വൈദികരിൽ നിന്ന്
ഒരേ തരം പീഡനങ്ങൾ അല്ലെ ഏൽക്കേണ്ടിവന്നത് ?
അപ്പോൾ ബ്രിട്ടീഷ് സർക്കാരിനെതിരെയും അവരുടെ
സാമന്തന്മാർ ആയിരുന്ന ആദ്യ അധിനിവേശക്കാർ
ആയ ബ്രാഹ്മണ്യ ശക്തികൾക്കെതിരെയും പൊരുതേണ്ടത്
മാപ്പിളമാരുടെ മാത്രം ആവശ്യം ആയിരുന്നില്ല മറിച്ചു
തദ്ദേശീയ ഹിന്ദുക്കളുടെയും ആവശ്യമായിരുന്നു ..
1924 ൽ വൈക്കത്തു ബ്രാഹ്മണ്യ ശക്തികൾക്ക് എതിരെ
അടിസ്ഥാന മനുഷ്യാവകാശങ്ങൾക് വേണ്ടി ഹിന്ദുക്കൾ
സമരം ചെയ്യാൻ പരിപാടി ഇട്ടപ്പോൾ TK മാധവൻറെ
സ്വാധീന ഭലമായി അതിനു കോൺഗ്രസ്സ് പാർട്ടിയുടെ
പിന്തുണ ലഭിക്കുകയും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന
സമരമായി മാറുകയും ചെയ്തു ..
അതുപോലെ അതിനു മൂന്നു വർഷങ്ങൾ മുൻപ് നടന്ന
മാപ്പിള കർഷക സമരത്തിന് ഖിലാഫത്ത് എന്ന ആശയത്തിൽ
കൂടി കോൺഗ്രസ്സ് പാർട്ടിയുടെ പിന്തുണ ലഭിച്ചിരുന്നു ..
നിലവിൽ ദില്ലിക്ക് ചുറ്റും കർഷക സമരം നടക്കുകയാണ് ..
പോരാട്ടം തുടങ്ങിയതും ഏറ്റവും മുന്നിൽ നിന്ന് പൊരുതുന്നതും
പഞ്ചാബിലെ കർഷകരാണ്...അതിനു സിക്ക് മതത്തിൻറെ
പരിപൂർണ്ണ സപ്പോർട്ട് ഉണ്ട് താനും ..
സമരക്കാരെ പിന്തുണക്കാൻ മത സൈന്യമായ ഖൽസാ
നിഹാങ്ങുകൾ ഇപ്പോഴും സമര ഭൂമിയിൽ തുടരുന്നു..
ഈ മത സൈന്യം വിചാരധാരയിൽ പുകഴ്ത്തപ്പെടുന്നുണ്ട്..
അവർ മുഗളർക്ക് എതിരെ പൊരുതിയതിനു .....
എന്നാൽ ആ സേന വൈദിക ബ്രഹ്മണ്യ ശക്തികൾക്ക്
എതിരെയും പൊരുതിയിട്ടുണ്ട് എന്നുള്ളത് ചരിത്രം ..
സമരം ഹിംസാത്മകമാവാൻ പല കാരങ്ങങ്ങളും ഉണ്ട്..
നൂറ്റാണ്ടുകൾ കുടിയൻമാർ നേരിട്ട ചൂഷണത്തിന് എതിരെ
സർവ്വ ശക്തിയുമെടുത്തു പ്രതികരിക്കാൻ ഉള്ള അവസരമാണ്
അന്നുണ്ടായത്..ബ്രിട്ടീഷുകാരുടെ പള്ളി ആക്രമണം മാപ്പിള
മാരുടെ മത വികാരത്തെ ഉണർത്തിയ സംഭവമാണ് ..
ഈ സംഭവത്തിൽ ബ്രാഹ്മണ്യ ശക്തികള്ക്കും അവരുടെ
ആശ്രിതർക്കും ഒപ്പം നിരപരാധികളായ കുറച്ചു ആൾക്കാരും
കൊല്ലപ്പെട്ടിരിക്കാം ..
എന്നാൽ കൊല്ലപ്പെട്ട ആളുകളുടെ കൂട്ടത്തിൽ ഒറ്റുകാരായ
മാപ്പിള പ്രമാണിമാരും ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളതും
വസ്തുതയാണ്..
കൊല്ലപ്പെട്ട ആദി ചൂഷകരായ ആദ്യ അധിനിവേശക്കാരായ
ബ്രാഹ്മണരോടും അവരുടെ ആശ്രിതരോടും
ഹിന്ദുക്കൾ അനുഭാവം കാണിക്കേണ്ടതുണ്ടോ ??
സ്വയം ചിന്തിക്കുക ...
ബ്രാഹ്മണർ അവരുടെ ബൈബിളിൽ എഴുതിയിരിക്കുന്നത്
" ഇന്നുവരെ ആരാലും ആക്രമിക്കപ്പെടാത്ത അസുര
നഗരങ്ങൾ ഞങ്ങൾ ഇതാ കത്തിക്കുന്നു " എന്നാണ്
ആയിരക്കണക്കിന് നിരപരാധികളായ കറുത്ത മനുഷ്യരെ കൊന്ന വിവരങ്ങൾ
ആ ആര്യ വെളിപാട് ബുക്കിൽ കാണാവുന്നതാണ് ...
 
LETTER  OF  VARIYAN KUNNAN  TO  THE  HINDU  PAPER  

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..