പോസ്റ്റുകള്‍

വേദാധികാരനിരൂപണം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

VEDADHIKARA NIROOPANAM , CHAPTER - 5

ഇമേജ്
  യുക്തിവിചാരം   ശൂദ്രൻ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ള സങ്കേതം യുക്തിക്കെങ്കിലും ചേർന്നിരിക്കുന്നുണ്ടോ? ഏതു മതഗ്രന്ഥത്തെ എടുത്താലും പരമപദപ്രാപ്തിക്കു ജീവാത്മപരമാത്മസ്വരൂപജ്ഞാനവും, ധർമ്മാനുഷ്ഠാനവും തന്നെയാണ് ഹേതുവെന്നു പറഞ്ഞിരിക്കുന്നതായിക്കാണാം. ഉദാഹരണത്തിന്- "ബഹൂനാം ജന്മനാമന്തേ ജ്ഞാനവാൻ മാം പ്രപദ്യതേ" ബഹുജന്മങ്ങളെടുത്തിട്ട് അവസാനത്തിൽ ജ്ഞാനവാൻ മാത്രം എന്നെ പ്രാപിക്കുന്നു - എന്ന ഗീതാവചനം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. "തമേവ വിദിത്വാതിമൃത്യുമേതി നാന്യഃ പന്ഥാ വിദ്യതേയനായ" ഈ വിധമായി ബ്രഹ്മത്തെ അറിഞ്ഞുകൊണ്ടവൻ മാത്രം മൃത്യുവിനെ അതിവർത്തിക്കുന്നു; മോക്ഷപ്രാപ്തിക്കു വേറെ മാർഗ്ഗമില്ല. "താമാത്മസ്ഥം യേനുപശ്യന്തി ധീരാഃ തേഷാം സുഖം ശാശ്വതം നേതരേഷാം"   [1] അന്തര്യാമിയെ താനായറിയുന്നവർക്കുമാത്രം നിത്യസുഖമുണ്ടാകും; മറ്റാർക്കുമില്ല - എന്നും മറ്റും അനേകവിധം വേദം ഘോഷിക്കുന്നു. മോക്ഷസാധനമായ ജ്ഞാനത്തെ ശൂദ്രൻ അഭ്യസിച്ചുകൂടാ എന്നു പറയുന്നതിനു ശൂദ്രൻ മോക്ഷത്തെ പ്രാപിച്ചുകൂടാ എന്നല്ലയോ അർത്ഥം. അല്ലാതെയും ആദിമുതൽ ഈ സങ്കേതം ഭഗവന്നിയമമായി നടന്നുവന്നതാണെങ്കിൽ ഇതുവരെയും ഒരു ശൂദ്രൻ പോലും ...

VEDADHIKARA NIROOPANAM , CHAPTER - 4

ഇമേജ്
പ്രമാണാന്തരനിരൂപണം   "അധീയീരംസ്ത്രയോ വർണ്ണാഃ സ്വകർമ്മസ്ഥാ ദ്വിജാതയഃ പ്രബ്രൂയാദ്ബ്രാഹ്മണസ്തേഷാം നേതരാവിതി നിശ്ചയഃ സർവേഷാം ബ്രാഹ്മണോ വിദ്യാദ്വൃത്ത്യുപായാൻ യഥാവിധിഃ പ്രബ്രൂയാദിതരേഭ്യശ്ച സ്വയം ചൈവ തയാ ഭവേത്" (മനു 10-12) അവരവർക്ക് തക്കതായ പ്രവൃത്തികൾ ഉള്ള ദ്വിജന്മാരായ മൂന്നു വർണ്ണക്കാരും പഠിക്കട്ടെ. പഠിപ്പിക്കുന്നതു ബ്രാഹ്മണനല്ലാതെ ഇതരന്മാർ ചെയ്യേണ്ടതല്ല എന്നു നിശ്ചയം. സകലർക്കും ക്രമപ്രകാരമുള്ള ജീവനോപായങ്ങളെ ബ്രാഹ്മണൻ കല്പിക്കട്ടെ. ബ്രാഹ്മണൻ ഇതരന്മാർക്കു കല്പിച്ചു താനും അനുഷ്ഠിക്കട്ടെ - എന്നു പറയുന്നതല്ലാതെ ശൂദ്രൻ വേദാധ്യയനം ചെയ്തുകൂടാ എന്നു സ്പഷ്ടമായി നിഷേധിക്കുന്നില്ല. ഇതിനെ അല്പം കൂടി വിവരിക്കാം. ഒരുവൻ തനിക്കു വേണ്ടതായ സകലകാര്യങ്ങളെയും അന്യസഹായം കൂടാതെ സ്വയം സാധിച്ചുകൊള്ളുകയെന്നത് അസാധ്യമാകയാൽ ആദിയിൽ തന്നെ പ്രവൃത്തികളുടെ വ്യവസ്ഥ ഏർപ്പെടുന്നതു സഹജം. റോമാദേശത്തിൽ രാജാവ്, പാതിരിമാർ, പെട്രിഷർ, പ്ലേവിയർ എന്നും, ഇംഗ്ലണ്ടിൽ രാജകുലം, പാതിരികൾ, ലാർഡ്സ് എന്നും കോമൺസ് എന്നും, ഏർപ്പെട്ടതുപോലെ അതിനും എത്രയോ മുൻകാലം മുതൽക്കേ ഇവിടെയും ബ്രഹ്മക്ഷത്രിയവൈശ്യശൂദ്രർ എന്നു വകുപ്പുകൾ ഏർപ്പെട്ട് അവരവര...

VEDADHIKARANIROOPANAM , CHAPTER - 3

ഇമേജ്
     പ്രമാണാന്തരനിരൂപണം →   അധികാരനിരൂപണം ഇനി, ഏതാനം കാലമായിട്ടു വേദാദ്ധ്യായന വിഷയത്തിൽ നടന്നുവരുന്ന പല ഭാഗക്കാരുടേയും അധികാര താരതമ്യവാദതെക്കുറിച്ച് നിരുപിക്കാം. വേദത്തെ പഠിക്കയും പ്രവചിക്കയും ചെയ്യുന്നതിലേയ്ക്ക് ബ്രാഹ്മണനു മാത്രമേ അധികാരമുള്ളു എന്നും, ക്ഷത്രിയ വൈശ്യന്മാർക്കു അഭ്യസിക്കുന്നതിനു മാത്രമല്ലാതെ പ്രവചനം ചെയ്യുന്നതിന് അധികാരമില്ലെന്നും ശുദ്രനു അഭ്യസിക്കുവാനോ പ്രവചനം ചെയ്യാനോ ഒന്നിനുംതന്നെ അധികാരമില്ലെന്നും വിധികൾ ഏർപ്പെട്ടിരിക്കുന്നതായി മിക്കപേരും വിശ്വസിച്ചിരിക്കുന്നു. ആകയാൽ ഇതിലെയ്ക് എന്തെങ്കിലും പ്രമാണമുണ്ടോ എന്ന് പരിശോധിച്ചാൽ, നാം അറിഞ്ഞിടത്തോളം വേദത്തിൽ ക്ഷത്രിയൻ അദ്ധ്യാപനവും ശൂദ്രൻ അദ്ധ്യയനവും പാടില്ലെന്നു നിഷേധം ഏർപ്പെടുകയോ ആയതു സാധുവാകയോ ചെയ്തിട്ടുണ്ടെന്നു കാണുകയില്ല. അപ്രകാരം നിഷേധം ഇരിക്കുന്നതായി ആരെങ്കിലും എടുത്തുകാണിക്കുന്നപക്ഷം അപ്പോൾ അതിനെപറ്റി ആലോചിച്ചുകൊള്ളാം. ക്ഷത്രിയൻ അദ്ധ്യാപനവും ശൂദ്രൻ അദ്ധ്യയനവും ആകാം എന്നുള്ളതിലേയ്ക് അനവധി ആചാരങ്ങളെ വേദങ്ങളിൽനിന്നുതന്നെ എടുത്തുദാഹരിക്കാനുണ്ട്. അവയിൽ ഒന്നുരണ്ടു ദൃഷ്ടാന്തങ്ങളെ ഇപ്പോൾ ഇവിടെ എടുത്തു ക...