CHANNAR REVOLT
തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള. തെക്കൻ തിരുവിതാംകൂറിലും തമിഴ്നാട്ടിലുമുള്ള നാടാർ സമുദായത്തെ കഴിഞ്ഞ നൂറ്റാണ്ടിൽ ചാന്നാർ എന്നാണ് വിളിച്ചിരുന്നത്.1926ൽ മദിരാശി സർക്കാർ ചാന്നാർ എന്ന ജാതിപ്പേരുമാറ്റി നാടാർ എന്നാക്കികൊണ്ട് ഉത്തരവിറക്കി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ സമരം മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു.ഹിന്ദുമതത്തിൽ നിന്നും ക്രസ്തു മതം സ്വീകരിച്ച നാടാർ സ്ത്രീകൾ മേൽവസ്ത്രം ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ സവർണഹിന്ദുക്കൾ അതിനെതിരെ ആക്രമണമഴിച്ചുവിട്ടു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം. ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രശ്നത്തിലിടപെട്ടു. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു1. ചാന്നാർ ലഹള ഒരു...