KUTTANKULAM REVOLT
ജൂലായ് 6: ഇരിങ്ങാലക്കുട കുട്ടംകുളം സമരദിനം. .ഇരിങ്ങാലക്കുടയെ ചോരകൊണ്ടു ചുവപ്പിച്ച ആചാര ലംഘന കുട്ടംകുളം സമരംനടന്നത് കമ്യൂണിസ്റ്റ് പാർടിയുടെയും എസ്എൻഡിപി യോഗത്തിന്റേയും, പുലയമഹാസഭയുടേയും നേതൃത്വത്തിലായിരുന്നു. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല് നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.'' (1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ''തീണ്ടൽപ്പലക''യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു). കേരളത്തിലെ നവോത്ഥാനപ്പോരാട്ടങ്ങളിൽ അവിസ്മരണീയമായ ഒന്നാണ് ‘കുട...