RSS TERROR DURING JANMASHTAMI
ശ്രീകൃഷ്ണജയന്തി- ബാലഗോകുലം ഓർമ്മകൾ. 1993 സെപ്റ്റംബർ 6 ,വൈകീട്ട് മൂന്ന് 3മണി. മലപ്പുറം ജില്ലയിലെ താനൂരിലെ താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ(കേരളാദീശ്വരപുരം) ആർ.എസ്.എസ് ,ബിജെപി പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ നിന്നും ഒരു വൻ പൊട്ടിത്തെറിയുടെ ശബ്ദം നാട്ടുകാർ കേൾക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഭീകരമായ രംഗമായിരുന്നു. കൈകൾ രണ്ടും വേർപെട്ട് മുഖവും തലയുമെല്ലാം ചിതറി തെറിച്ച ഒരു മനുഷ്യ രൂപം. ചുറ്റും രക്തപ്പുഴ.. അടുത്ത് തന്നെയായി വീടിന്റെ ഉടമസ്ഥനായ പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ബിജെപി പ്രവർത്തകരും പരിക്കേറ്റ് കിടക്കുന്നു. വേലായുധന്റെ വായിൽ നിന്നും കണ്ണിൽ നിന്നും നിൽക്കാതെ രക്തമൊഴുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഈ രണ്ടു പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം പോലീസും കുതിച്ചെത്തി. വിശദമായ പരിശോധനയിൽ ബോംബ് നിർമിക്കുന്നതിന് ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി. ബോബ് നിർമാണ സാമഗ്രികളും പോലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടടുത്തു...