SACHITHANANDA SWAMY AND SRUTHI
SACHITHANANDA SWAMY AND SRUTHI
ഗുരു പരമ്പര വാഴ്ക...
റഷ്യൻ കുടിയേറ്റക്കാരുടെ സഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന
ചൂഷണത്തിൽ നിന്ന് നാനാ ജാതി മതസ്ഥരായ ഇന്ത്യക്കാരെ
മോചിപ്പിക്കാൻ മായാ മണ്ഡലമായ മനുഷ്യ കുലത്തിൽ മായയാൽ വന്നു പിറന്ന പരം
പൊരുളേ ശ്രീ നാരായണ ഗുരുവേ നമഹ..
ഗുരുധർമ്മ പ്രചാരണ സഭയുടെ തലപ്പത്ത് ഇരുന്നുകൊണ്ട്
ശ്രീ സച്ചിതാനന്ദ സ്വാമി ഇന്ന് കേരള കൗമുദിയിൽ എഴുതിയ
കാര്യങ്ങൾ നോക്കുക ...
1. ധമ്മ(ധർമ്മ) ചര്യാ യജ്ഞം !!!
>>>>>>>>>>>>>>>>>>>>>>>>>>>>
ഇങ്ങനെ ഒരു യജ്ഞത്തെ പറ്റി ഇതിനു മുൻപ് ആരും പറഞ്ഞു
കേട്ടിട്ടില്ല ..
റഷ്യൻ കുടിയേറ്റക്കാരുടെ ശ്രുതിയിലോ സ്മ്രിതിയിലോ ഇങ്ങനെ
ഒരു യജ്ഞത്തെ പറ്റി പരാമർശമില്ല ..
നൂറുകണക്കിന് യജ്ഞങ്ങൾ ഉണ്ടെന്നും അതിൽ ഏറ്റവും സ്രേഷ്ടമായത്
വാജപേയ യജ്ഞമാണെന്നും കാഞ്ചി കാമകോടി പീഠം അധിപതി
എഴുതിയിട്ടുണ്ട്.അതിൽ വെറും 23 മൃഗങ്ങളെയാണ് ഹവിസ് ആയി
ഹോമിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് ..
ഈ യജ്ഞം ചെയ്യുന്ന വൈദിക പാതിരിമാരെ വാജ്പേയ് എന്ന്
പേര് ചൊല്ലി വിളിക്കുന്നു.ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി അട്ടൽ
ബിഹാരിക്കും ഈ ജാതിപ്പേര് ഉണ്ടായിരുന്നു ..
വൈദിക മതത്തിലെ ഏക ആരാധനാ ക്രമമാണ് യജ്ഞം യാഗം സത്രം
എന്നീ പേരുകളിൽ അറിയപ്പെടുന്നത്..
ഉദ്ദേശം യജമാന കുടുംബത്തിൻറെ ഇഹ പര ലോകങ്ങളിലെ സുഖ
ജീവിതമാണ്...
എല്ലാ പ്രധാന വേദങ്ങളിലും ദൈവം മനുഷ്യന് സ്വർഗ്ഗം വാഗ്ദാനം
ചെയ്തിരിക്കുന്നു..ഋക് സംഹിത ജെനിസിസ് ഖുർആൻ etc ..
2. ശ്രുതി വേദമാണ് വേദാന്തമാണ് ...
>>>>>>>>>>>>>>>>>>>>>>>>>>>>>
വൈദിക മതങ്ങളിലെ(ഇസ്ലാം ജൂത ബ്രാഹ്മണ) ദൈവ വെളിപാടിനെയാണ്
ശ്രുതി എന്ന് പറയുന്നത്.ശ്രവിച്ചത് അഥവാ കേട്ടത്.
പാതിരിമാർ അഥവാ പ്രീസ്റ്റ് അഥവാ മത പുരോഹിതർക്ക് ദൈവം
കേൾപ്പിച്ചു കൊടുത്ത വചനങ്ങൾ അഥവാ ദൈവ വാണി ..
അതുകൊണ്ടു അതിനെ അപൗരുഷേയം എന്ന് പറയുന്നു ..
മനുഷ്യ നിർമ്മിതമല്ലാത്തത് അഥവാ ദൈവ നിർമ്മിതം ..
അതുകൊണ്ടു അതിനെ ഋഷി പ്രോക്ക്തം എന്നും പറയുന്നു..
മത പുരോഹിതർ കേട്ട് രേഖപ്പെടുത്തിയ ദൈവ വെളിപാട്..
അത് തിരുത്താൻ മനുഷ്യന് അധികാരമില്ല...അത് ദൈവ വാണി
എന്നാണ് വിശ്വാസം...
ഈ ശ്രുതിയെയാണ് വേദം എന്നും പറയുന്നത് ..
വെളിപാടായി കിട്ടിയ അറിവ് ..
എന്നാൽ അദ്വൈത വേദാന്തമെന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഉപനിഷദിനെയാണ്..
ഉപനിഷദ് വിഷയം ആത്മവിദ്യയാണ് ...
ഉപനിഷദ് എന്നാൽ ഗുരുവിൻറെ സമക്ഷം ഇരിക്കുക.
ചർച്ച സംവാദം എല്ലാം അതിൽ അടങ്ങിയിരിക്കുന്നു..
അവിടെ യുക്തിക്കാണ് പ്രാധാന്യം..
സൃഷ്ട്ടാവായ ഒന്നോ അതിൽ കൂടുതലോ ദൈവ സങ്കൽപ്പം
അതിൽ ഇല്ല..
സൃഷ്ട്ടി തന്നെ ഇല്ല..നാരായണ ഗുരു തൻറെ ദാർശനിക കൃതികളിലൂടെ
അത് വ്യക്തമാക്കിയിട്ടുണ്ട്..
അത് മുനി ദർശനമാണ്..ദൈവ വെളിപാടല്ല..വെളിപാടുകൾ
ഇറക്കുന്ന സൃഷ്ട്ടാവായ ദൈവം ആ ദർശനത്തിൽ ഇല്ല ..
സൃഷ്ട്ടാവ് സൃഷ്ട്ടി എന്നുള്ള വേർതിരിവില്ല..അത് അബ്സൊലൂട്ട്
മോണിസം..
എന്നാൽ വേദങ്ങളിൽ സാധാരണ കാണുന്ന ഹിംസ അശ്ലീലം ഒക്കെ
കുറേശ്ശ എടുത്തു ഉപനിഷദിലും തൽപര കക്ഷികൾ ചേർത്തിട്ടുണ്ട്..
എന്നിട്ട് ഉപനിഷദിനെ വേദത്തിൻറെ ഭാഗമായി പ്രചരിപ്പിക്കുന്നു...
വേദം ദ്വൈതമാണ് ഉപനിഷദ് അദ്വൈതമാണ്..
അദ്വൈത ദർശനത്തിനു ദ്വൈത ദൈവ ശാസ്ത്രമായ വേദങ്ങളെ
പ്രമാണമാക്കാനാണ് ആദി ശങ്കരൻ തൊട്ടു സച്ചിതാനന്ദ സ്വാമിവരെ
ഉള്ള ആളുകൾ ശ്രമിക്കുന്നത്..
വേദങ്ങൾ ശ്രുതി അഥവാ ദൈവ വെളിപാട് ആണെന്നുള്ളത് കേവലം
വിശ്വാസം മാത്രമാണ്..ശ്രീ ചട്ടമ്പി സ്വാമികൾ ഈ വിശ്വാസത്തെ
തള്ളി പറഞ്ഞിട്ടുണ്ട്..
വേദങ്ങൾ അപൗരുഷേയം അല്ലെന്നും അത് ആര്യ പാതിരിമാരുടെ
സൃഷ്ടിയാണെന്നും അദ്ദേഹം തുറന്നു എഴുതിയിട്ടുണ്ട്..
വേദാധികാര നിരൂപണം എന്ന കിത്താബിൽ ..
വേദങ്ങളിലെ ഹിംസയും അശ്ലീലതയും പരിശുദ്ധാത്മാക്കൾ
അംഗീകരിക്കില്ല എന്നും എഴുതിയിരിക്കുന്നു.
നായൻ സമുദായം വൈദിക സംസ്ക്കാരം
ഉപേക്ഷിച്ചു തദ്ദേശീയ നാഗ സംസ്ക്കാരത്തിലേക്ക് ഖർ വാപ്പസി
ചെയ്യണമെന്നും അദ്ദേഹം എഴുതിയിരിക്കുന്നു..പ്രാചീന മലയാളം..
" വേദ ലക്ഷ്യം സ്വർഗ്ഗമാണ്.
വേദാന്ത ലക്ഷ്യം മോക്ഷമാണ്
സ്വർഗ്ഗം മരണ ശേഷമാണ് .
മരണ ശേഷം മോക്ഷം അസാദ്ധ്യം ..
അത് ജീവിച്ചിരിക്കുമ്പോൾ നടക്കേണ്ടതാണ്.."
ആത്മവിദ്യ ഹിന്ദുക്കളുടെ ദൈവ ശാസ്ത്രമാണ്
റഷ്യൻ കുടിയേറ്റക്കാരായ വൈദികരുടെ വരവിനു
മുന്നേ ഇന്ത്യയിൽ അതുണ്ട് ..
ആദിഗുരു സനക അസുരൻ എന്ന് നാരായണ ഗുരുവും
പറഞ്ഞിരിക്കുന്നു..വേദങ്ങൾ സനക അസുരനെ
അസുര കുല നാഥനായി പറഞ്ഞിരിക്കുന്നു...
ഇന്ദ്രൻ എന്ന് ദൈവ പേരുള്ള ഒരു റഷ്യൻ കുടിയേറ്റ
യോദ്ധാവ് വൃത്ര അസുരനെ (കൃഷ്ണ അസുരൻ) കൊന്നപ്പോൾ
ബ്രഹ്മഹത്യാ പാപം ഉണ്ടായി എന്നും ഇന്ദ്രൻ സായിപ്പ്
(വെള്ള തൊലി വലതു കുടുമ) ആ പാപം നദിയിൽ
ഒഴുക്കി ഇല്ലാതാക്കി എന്നും ഋഗ്വേദം പാടുന്നു...
അതുകൊണ്ടു ഇന്ദ്രന് വൃത്രഹൻ എന്നും പേരുണ്ട് ...
ബ്രഹ്മ ഹത്യ ചെയ്തതുകൊണ്ട് ബ്രഹമ് ഹണൻ
എന്നും വിളിക്കാവുന്നതാണ് ...
വേദാന്തിയായിരുന്ന തനിക്ക് ഒരു കേന്ദ്രമില്ല എന്ന് പറഞ്ഞ
ഋഗ്വേദത്തിലെ ഈ കൃഷ്ണ അസുരനാണ് ബുദ്ധരോടൊപ്പം
അവതാരമായി മാറിയത്..കാലഘട്ടം AD രണ്ടാം നൂറ്റാണ്ട്..
ഈ വൈദിക ജിഹാദിനെ പറ്റി ശ്രീ ഗോൾവാൾക്കർ വിചാര
ധാരയിലും ശ്രീ വിവേകാനന്ദൻ തൻറെ പ്രസംഗങ്ങളിലും
പറഞ്ഞിട്ടുണ്ട്..
3. ഗുരുദേവൻ രചിച്ച 63 കൃതികൾ ശ്രുതിയുടെ വകുപ്പിൽ പെടുത്താം !!!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വൈദികർ ഇത് കണ്ടാൽ സ്വാമിയെ ഹവിസ് ആക്കി യജ്ഞം നടത്തും...
ശ്രുതി എന്നാൽ അള്ളാ അഥവാ പ്രജാപതി തിരഞ്ഞെടുക്കപ്പെട്ട
ആര്യ പാതിരിമാർക്ക്(ഋഷി) ഇറക്കി കൊടുത്ത വെളിപാടാണ്..
ആത്മ സാക്ഷാൽക്കാരത്തിനു മുന്നേ നാരായണ ഗുരു രചിച്ച
സ്തോത്രങ്ങൾ ശ്രുതിയല്ല...ദൈവ വെളിപാടല്ല..
അവ ഒരു ഭക്തൻറെ പാടലുകളാണ് ...
ആത്മ സാക്ഷാൽക്കാരത്തിനു ശേഷം രചിച്ച ദാർശനിക കൃതികൾ
ശ്രുതിയല്ല...കാരണം അവ ശ്രുതി എന്ന ആശയത്തെ തന്നെ ഘണ്ണിക്കുന്നു....
സൃഷ്ട്ടാവിനെയും സൃഷ്ട്ടിയെയും നിരസിക്കുന്നു..
അബ്സൊലൂട്ട് മോണിസം കൊണ്ടാടുന്നു..തത്വമസി പ്രഖ്യാപിക്കുന്നു..
ഇതിനിടയിൽ എപ്പോഴാണ് നാരായണ ഗുരു ദൈവ വെളിപാട്
സ്വീകരിച്ചു ശ്രുതി മന്ത്രങ്ങൾ രചിച്ചത് ???
നാം ശരീരമല്ല അറിവാകുന്നു എന്ന് അരുളിയ ഗുരു വൈദികരുടെ "പ്രജാപതി/അള്ളാഹു/യെഹോവ " ൽ നിന്ന് വെളിപാട് സ്വീകരിച്ചാണോ 63 കിത്താബുകൾ എഴുതിയത് ???
ശിവഗിരി സ്വാമിമാർ യുവതലമുറയെ വഴി തെറ്റിക്കാൻ മനഃപൂർവ്വം
ശ്രമിക്കുകയാണോ ??!!!
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ