പോസ്റ്റുകള്‍

NARAYANA GURU എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

SRI NARAYANA GURU ABOUT RAMA, SHIVA..

ഇമേജ്
  ശിവൻ ശ്രീരാമൻ എന്നിവരെക്കുറിച്ച് ശിവഗിരി വൈദിക മഠത്തിൽ ഒരു വൈകുന്നേരം സ്വാമിതൃപ്പാദങ്ങൾ ഒരു കസേരയിൽ ഇരിക്കുന്നു. ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ കഴിച്ചു കൊടുക്കണമെന്നുള്ള അപേക്ഷയോടു കൂടി രണ്ടു മൂന്നു ഭക്തന്മാർ നിൽക്കുന്നു. സ്വാമി എന്താണു പ്രതിഷ്ഠിക്കേണ്ടത്? ഒരു ഭക്തൻ ശിവനോ, സുബ്രഹ്മണ്യനോ, ദേവിയോ അവിടുന്നു കല്പിക്കുന്നതുപോലെ മതി. സ്വാമി: ഇരുട്ടടച്ചു വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അന്തേവാസി ക്ഷേത്രമുണ്ടെങ്കിൽ ജനങ്ങൾ കുളിച്ചു വൃത്തിയായി വരും. സ്വാമി അതിനു കൊള്ളാം. ക്ഷേത്രങ്ങളുടെ അകമെല്ലാം നല്ല ശുദ്ധമായിരിക്കണം. ബിംബപ്രതിഷ്ഠയ്ക്കു പകരം ഒരു വിളക്കു മദ്ധ്യത്തിൽ തൂക്കിയാൽ മതി. വിളക്കു ലക്ഷ്മിതന്നെ, കുളിച്ചു വന്നു തൊഴുതാൽ അതു മതി എന്താ പോരയോ? ഭക്തൻ ഇതുകൊണ്ട് ആളുകൾ തൃപ്തിപ്പെടുകയില്ല. അവർക്ക് ഒരാരാധനാമൂർത്തി വേണം. സ്വാമി. എന്നാൽ വിളക്കിനു ചുറ്റും മഹാത്മാക്കളുടെ പടങ്ങൾ വെച്ചാൽ മതിയല്ലോ. ശിവനും ശ്രീരാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാർ ആയിരുന്നുവെന്നാണു നമ്മുടെ പക്ഷം. ശിവൻ കാട്ടിൽ നടന്നിരുന്ന ചില കൂട്ടരുടെ ഇടയിൽ സ്വഭാവംകൊണ്ടും കരബലംകൊണ്ടും ഒരു പ്രമാണി...

GURU

           

SANATHANA DHARMMAM

ഇമേജ്
  " സനാതന ധർമ്മം " എന്നത് രണ്ട് വാക്കുകൾ ചേർത്ത ഒരു പ്രയോഗമാണ്.. നാരായണ ഗുരു ഉപയോഗിച്ചതും ശ്രീ അയ്യപ്പൻ ഉപയോഗിച്ചതും ധർമ്മം എന്ന വാക്കാണ് .. "ധമ്മ " എന്ന പാലി വാക്കാണ് ഇതിനു ആധാരം.. ബുദ്ധരുടെ ധമ്മ എന്ന പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ഇന്ത്യയിൽ പ്രചാരം നേടിയത് ... THE WAY എന്നാണ് അതിനെ പണ്ഡിതർ വ്യാഖ്യാനിച്ചിട്ടുള്ളത് ... ബുദ്ധ മതക്കാരെ പൊതുവെ കേരളത്തിൽ ധർമ്മക്കാർ എന്ന് വിളിച്ചിരുന്നു ... അവരിൽ നിന്ന് ധർമ്മൻ ധർമ്മ രാജൻ എന്നൊക്കെ അനേകം പേരുകളും കേരളത്തിൽ പ്രചരിച്ചു .. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു പാലി വാക്കാണ് വി " വട്ടം " ... " ചിഹ്നം വട്ടം ന വട്ടതി " എന്നത് ഒരു ബൗദ്ധ ശ്ലോകത്തിൻറെ ഭാഗമാണ് ... നിർവാണം പ്രാപിച്ചാൽ വട്ടം മുറിയുന്നു .. പിന്നീട് കറങ്ങുന്നില്ല ..അതായത് ജനന മരണങ്ങളുടെ വട്ടം അഥവാ ചക്രം ... സനാതനം എന്ന വാക്കിനു അനാദിയായ എന്നൊക്ക മീനിങ് പറയുന്നു . അനന്ദം എന്നും ... യൂറോപ്യൻ ബ്രാമണ കുടിയേറ്റക്കാർ ഇന്ത്യയിൽ കുടിയേറും മുന്നേ തന്നെ BRACHMANA , BRASMANA എന്നൊക്കെ യൂറോപ്പിലും മിഡിൽ ഈസ്റ്റിലും അറിയപ്പെട്ടിരുന്നു .. ഇവരെ അവസാനമായി ഇറാനിൽ നിന...

SRI NARAYANA GURU IS NOT RISHI, HE IS MUNI.

ഇമേജ്
   ശ്രീ നാരായണ ഗുരു ഋഷി അല്ല.. അദ്ദേഹം മന്ത്ര ദൃഷ്ട്ടാവല്ല, മന്ത്ര സൃഷ്ട്ടാവാണ്..മഹാ മുനിയാണ്.. മന്ത്ര ദ്രിഷ്ട്ടാക്കളായ ആര്യ മത പുരോഹിതരാണ് ഋഷിമാർ എന്നാണ് വിശ്വാസം. സൃഷ്ട്ടാവായ ഏക ദൈവം ഋഷിമാരിലൂടെ വെളിവാക്കിയ അറിവാണ് വേദം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ആര്യ പുരോഹിതരെ മന്ത്ര ദ്രിഷ്ട്ടാക്കൾ എന്ന് പറയുന്നത്.മന്ത്ര സൃഷ്ട്ടാക്കൾ എന്നല്ല പറയുന്നത്.. വേദത്തെ അപൗരുഷേയം എന്നും ഋഷി പ്രോക്തം എന്നും പറയുന്നു.. ഇവിടെ ഋഷി എന്നാൽ ആര്യ പുരോഹിതൻ എന്നാണ് മീനിംഗ്.. ഋഷിമാരുടെ ചര്യ അറിയാൻ ആര്യ വേദം സംഹിത വായിക്കുക.. മന്ത്ര ദ്രിഷ്ട്ടാക്കളായ ഋഷിമാർ ആരും മുനിമാർ ആയിരുന്നില്ല. യാജ്ഞികർ ആയിരുന്നു.യജ്ഞ ലക്‌ഷ്യം സ്വർഗ്ഗം ഹൂറി മദ്യ പുഴ. ഉപനിഷദ് ലക്‌ഷ്യം മോക്ഷം നിർവ്വാണം സമാധി ഗുരു ഒരു ഉപനിഷദ് മുനിയാണ്.വേദ ഋഷിയല്ല .. താപസികളായ മുനിമാരുടെ ഉൾക്കാഴ്ച്ചയാണ് ഉപനിഷദ് .. അതിൽ യുക്ക്തിക്ക് സ്ഥാനമുണ്ട്..വേദത്തിൽ യുക്തിക്കല്ല വിശ്വാസത്തിനാണ് പ്രാമുഖ്യം. ഭൂമിയിലെ പുരോഹിതർക്ക് മുകളിൽ നിന്ന് വേദങ്ങൾ വെളിപ്പെടുത്തി കൊടുക്കുന്ന സൃഷ്ട്ടാവായ ഏക ദൈവം ഉപനിഷദ് ദർശനത്തിൽ ഇല്ല..മന്ത്ര ദ്രിഷ്ട്ടാക്കൾ, ശ്രുതി എന്ന ആശയം സെമെറ്റിക്ക...

ആചാരങ്ങൾ കാലത്തിനു യോജിച്ച രീതിയിൽ മാറ്റണം

ഇമേജ്
    #നിയമങ്ങൾ_കാലത്തിനൊത്ത #തായിരിക്കണം 🙏🙏🙏  ഗുരുദേവന്റെ സന്തതസഹചാരിയായിരുന്നു ഭൈരവൻ ശാന്തിസ്വാമികൾ . പൂജാദികാര്യങ്ങളിലും വൈദികകർമ്മങ്ങളിലും വളരെ നിഷ്ണത നായിരുന്നു അദ്ദേഹം. ഒരു ദിവസം ഭൈരവൻ ശാന്തി സ്വാമികൾ ശിവഗിരി വന്നപ്പോൾ അവിടെ വളരെ പഴക്കമുള്ള ഒരു പ്ലാവ് മുറിച്ചിട്ടിരിക്കുന്നത് കണ്ടു. നല്ല കാതലുള്ള തടി ആയിരുന്നു അത്.  ശാന്തികൾ ഉടനെ മഠത്തിലെ ഒരു ജോലിക്കാരനെ വിളിച്ചു ആ പ്ലാവിന്റെ ഒരു തടി കീറി കഷണങ്ങളാക്കിച്ചു.  അതിനു ശേഷം അവയിൽ നിന്നു നല്ല കാതലുള്ള കഷണങ്ങൾ എടുത്ത് അടുക്കി വെച്ചു കൊണ്ടിരുന്നു. അപ്പോൾ ഗുരുദേവൻ അവിടെയെത്തി.  ഗുരുദേവൻ :- "ഇതെന്തിനാണ്?"  ശാന്തികൾ :- "ഹോമത്തിനാണ് "  ഗുരുദേവൻ :- " ഹോമത്തിനു കാതൽ തന്നെ വേണമോ? "  ശാന്തികൾ :- " വേണം സ്വാമി .ശ്രുതികളിലും,സ്മൃതികളിലും ഒക്കെ  അങ്ങനെയാണ് വിധിച്ചിട്ടുള്ളത് "  ഗുരുദേവൻ അവിടെ കീറിയിരുന്ന ആപ്ലാവിന്റെ കാതലുകളിൽ ചിലതെടുത്തുതിരിച്ചും മറിച്ചുമൊക്കെ നോക്കി. എന്നിട്ട് ശാന്തികൾ അടുക്കിവെച്ചിരുന്ന കതലിന്റെ കൂട്ടം കണ്ടിട്ട് ഇപ്രകാരം പറഞ്ഞു. ശ്രുതികളും സ്മൃതികളും ഒക്കെ ഉണ്ടായ കാലത്തെ ജനങ്ങൾ ...

GURU WITH ULLOOR S PARAMESHVARA AYYAR

ഇമേജ്
   ഒരിക്കൽ മഹാകവി  ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്റെ കാർ ശിവഗിരി കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കുശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗികപദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്റെ പടവുകൾ കയറി. കുന്നിനുമുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെനേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ, നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്, ഉള്ളൂർ. ഈ ഭാവനയുടെ ലോകം വിടുക... വ്യക്തി ജീവിതത്തിൽ തന്ന...

NARAYANA GURU

ഇമേജ്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ ഉള്ളതും, ഫോട്ടോകള്‍ ഉള്ളതും നാരായണ ഗുരുവിന്റെതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവ ചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ് (അച്ഛനും മകനും പോലും വെവ്വേറെ ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്). മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ നിര്‍മ്മിച്ചതും ഗുരുവിനെ പറ്റിയാണ്.  എന്നിരുന്നാലും നമ്മള്‍ മലയാളികള്‍ക്ക് ഗുരുവിനെക്കുറിച്ച് ആഴത്തില്‍ അറിയുമോ എന്ന് ചോദിച്ചാല്‍ ഉത്തരം അത്ര ആശ്വാസകരം ആകില്ല. അഞ്ചു കൊല്ലം ശ്രീ നാരായണ കോളേജില്‍ പഠിച്ചിട്ടു പോലും എനിക്ക് ആകെ അറിയാവുന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്നും “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നും “മദ്യം എടുക്കരുത് കൊടുക്കരുത് കുടിക്കരുത്” എന്നുമുള്ള നാലഞ്ചു വാചകങ്ങള്‍ മാത്രമാണ്. അതിനൊക്കെ രസകരമായ പാരഡി വചനങ്ങളും നാട്ടില്‍ സുലഭമായിരുന്നു. അതേ സമയം വിവേകാനന്ദനെയും രാമകൃഷ്ണ പരമ ഹംസനെയും എന്തിനു ചിന്മയാനന്ദനെ പറ്റി പോലും ഏതാണ്ട് കുറച്ചൊക്കെ അറിവുണ്ടായിരുന്നു. ഇവരെക്കാളും ആദ്ധ്യാത്മികമായും പാണ്ഡിത്യത്തിലും കുറച്ചു കുറവുള്ള ഒരു സന്യാസ്യി എന്നായിരുന്നു ഗുരുവിനെപറ്റിയുള്ള ഒരു പൊ...