Veluthampi Dalava
ഇന്നു പത്രത്തില് കണ്ട് ഒരു വാര് ത്തയും ചിത്രവുമാണു ഈ അന്വഷണത്തിനു പ്രേരണ.. സംങ്കുചിതന്മാരുടെ പരസ്യ വാര് ത്തയാണിതെന്ന് അരിയാഹാരം കഴിക്കുന്നവനു മനസ്സിലാകും.. 1798-ല് അവിട്ടം തിരുനാള് ബാലരാമവര് മ അധികാരത്തില് വന്നു. . അക്കാലത്തു തലക്കുളം ദേശത്തെ കാര്യക്കാരനായിരുന്നു വേലുത്തമ്പി. സാമ്പത്തിക പ്രതിസന്ധി പരഹരിക്കാന് ധനികരില് നിന്നു പണം പിരിക്കാന് സര് ക്കാര് തീരുമാനിച്ചു. . തമ്പിയോട് 20,000 കാലിപ്പണം (3000 രൂപ) നല് കാന് റവന്യു ഉദ്യോഗസ്ഥര് ആവശ്യപ്പെട്ടു. ഇതില് കുപിതനായ തമ്പി സര് ക്കാറിനെതിരെ തിരിഞ്ഞു. . മന്ത്രിമാരായിരുന്നു ജയന്തന് ശങ്കരന് നമ്പൂതിരിയും ശങ്കരനാരായണന് ചെട്ടിയും മാത്തുതരകനുമെതിരെ തമ്പി ലഹളക്കൊരുങ്ങി. . രാജാകേശവദാസനുശേഷം മറ്റൊരു നായരെ ആ സ്ഥാനത്തു നിയമിക്കാതെ ഒരു നമ്പൂതിരിയെയും ചെട്ടിയെയും ക്രിസ്ത്യാനിയെയും നിയമിച്ചതില് വേലുത്തമ്പിക്കും കൂട്ടര് ക്കും ജാതി വിദ്വേഷവും ഉണ്ടായിരുന്നു. (ടി.കെ. വേലുപ്പിള്ള -സ്റ്റേറ്റ് മാനുവല് , പുറം 195) നാട്ടു പ്രമാണിമാരെ സംഘടിപ്പിച്ചു കൊണ്ടു തമ്പി തിരുവനന്തപുരത്ത് എത്തി. പരിഭ്രാന്തനായ രാജാവ്...