പോസ്റ്റുകള്‍

VELUR MELCHEELA SAMARAM എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

VELUR REVOLT FOR COVERING BREAST

ഇമേജ്
സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ മാറുമറയ്ക്കല് ‍ സമരം നടത്തി സവർണാധിപത്യത്തെ അടിയറവ് പറയിച്ച വേലൂര് ‍ മണിമലര് ‍ കാവ് സമരനായിക ലക്ഷ്മികുട്ടി അമ്മ (102) ഇനി ചരിത്രത്തിന്റെ ഭാഗം. ശാരീരിക അവശതകള് ‍ മൂലം കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്നു. ഇന്നലെ പുലര് ‍ ച്ചെ നാലരയോടെയാണ് വിടപറഞ്ഞത്. സംസ്‌കാരം വേലൂരിലെ വീട്ടുവളപ്പില് ‍ നടന്നു. പരേതനായ കൊച്ചുകുട്ടനാണ് ഭര് ‍ ത്താവ്. ജാനകി, ഗംഗാബായി, പ്രഭാകരൻ, ജയറാം ദാസ്, ലീല എന്നിവർ മക്കളാണ്. ചേങ്ങഴിക്കാട് നാടുവാഴികളുടെ കൈവശത്തിലായിരുന്ന മണിമലര് ‍ ക്കാവിലെ കുംഭഭരണിക്ക് മാറുമറയ്ക്കാതെ സ്ത്രീകള് ‍ താലം എടുക്കാന് ‍ എത്തണമെന്നായിരുന്നു ആചാരം. ഈഴവരും പട്ടികജാതി വിഭാഗത്തില് ‍ പ്പെട്ടവരുമാണ് താലമെടുക്കാന് ‍ എത്തിയിരുന്നത്. സവര് ‍ ണ്ണ മേധാവിത്വം അടക്കിവാണിരുന്ന കാലത്ത് ഈ അനാചാരത്തിനെതിരെ ശബ്ദമുയര് ‍ ത്തുന്നവരെ വകവരുത്തുകയോ തീപൊള്ളിക്കുകയോ ആയിരുന്നു പതിവ്. ജീവൻ പണയപ്പെടുത്തി താലമെടുക്കുന്ന സ്ത്രീകളെ സാരിയും ബ്ലൗസും അണിയിച്ച് ക്ഷേത്രത്തിലെത്തിച്ചത് ലക്ഷ്മികുട്ടി അമ്മയുടെ നേതൃത്വത്തിലായിരുന്നു. 1956ലായിരുന്നു ഈ സമരം.