ചേവകർ

പെരുമ്പാവൂർ വീരക്കൽ ലിഖിതം

തമിഴ്നാടിനെയോ കർണാടകത്തെയോ അപേക്ഷിച്ച് നോക്കിയാൽ, കേരളത്തിൽനിന്ന് വീരക്കൽ ലിഖിതങ്ങൾ ആപൂർവ്വമായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. 1969-ൽ വടകരയ്ക്കടുത്തുള്ള കളിയാമ്പള്ളി എന്ന സ്ഥലത്ത് പ്രൊഫ. എം.ജി.എസ്. നാരായണൻ ഒരു വീരക്കൽ ലിഖിതം കണ്ടെത്തുന്നുണ്ട്. "ചുവാമികൾ കടിമലർ ചേവകൻ പിരന്തപ മാർത്താണ്ടൻ മരിച്ച സ്ഥലം" എന്നാണ് എം.ജി.എസ്. വായിച്ച് വ്യാഖ്യാനിച്ചത്. 

മറ്റൊരു വീരക്കൽ ലിഖിതം ഈയടുത്ത കാലത്ത് എറണാകുളം  ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ലഭിക്കുകയുണ്ടായി.

"......ർ തിരുവടി യൈ തിരുവടി കാപ്പകൊണ്ടു വേണാട്ടു വീരഞ് ചേകവൻ പട്ട നിലം" എന്നു വായിക്കാവുന്ന ഈ ലിഖിതം ലിപിശൈലിയുടെ അടിസ്ഥാനത്തിൽ 13-14 നൂറ്റാണ്ടാണെന്നു കണക്കാക്കാം. രാജാവിന്റെ അംഗരക്ഷകനായി നിന്ന് വേണാട്ടിലെ വീരൻ ചേകവൻ മരിച്ച സ്ഥലം എന്ന് ഇത് വ്യാഖ്യാനിക്കാം. രാജാവിന്റെ പേരുള്ള ഭാഗം നഷ്ടപ്പെട്ടുപോയിരിക്കുന്നു. 

13-14 നൂറ്റാണ്ടുകളിൽ വേണാടിന്റെ  അധികാരം പെരുമ്പാവൂർ പ്രദേശത്തു വരെ വ്യാപിച്ചിരുന്നതിന്റെ സൂചനകൾ ഈ ലിഖിതത്തിൽ നിന്നു ലഭിക്കുന്നു എന്നതാണ് ഈ ലിഖിതത്തിന്റെ രാഷ്ട്രീയ പ്രാധാന്യം.

ലിഖിതം കണ്ടെത്തിയതും ശ്രദ്ധയിൽപ്പെടുത്തിയതും Ismail Pallipram  എന്ന ഗവേഷകനാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂത്തും കൂത്തച്ചികളും

KRISHNA AND LINGO

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..