POTHERI KUNJAMBU
സഹോദരൻ അയ്യപ്പന് മുൻപുതന്നെ ‘പുലയൻ കുഞ്ഞമ്പു’ ആയിമാറിയ മറ്റൊരു യുക്തിവാദിയുടെ ഓർമ്മദിനം കൂടിയാണ് ഡിസംബർ 24 കേരളത്തിലെ യുക്തിവാദികൾക്ക് ഒരു സംഘടനാ സംവിധാനം ഉണ്ടാക്കുന്നത് 1926 ൽ ആണ്. അതിന് മുഖ്യപങ്ക് വഹിച്ചയാൾ സഹോദരൻ അയ്യപ്പൻ ആയിരുന്നെങ്കിലും യുക്തിവാദികൾ കേരളത്തിൽ അതിന് മുൻപേ ഉണ്ട്. യുക്തിവാദി സംഘമൊക്കെ ഉണ്ടാകുന്നതിന് മുൻപേ "ഞാൻ ഒരു യുക്തിവാദി ആണ്" എന്ന് നാരയണഗുരുവിനോട് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് പോത്തേരി കുഞ്ഞമ്പു. സഹോദരൻ അയ്യപ്പൻ ‘പുലയൻ അയ്യപ്പൻ ആകുന്നത് 1917ൽ ആണ്. എന്നാൽ പോത്തേരി കുഞ്ഞമ്പു എന്ന കുഞ്ഞമ്പു വക്കീൽ 1890 ൽ തന്നെ പുലയർക്കുവേണ്ടി സ്വന്തമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയും അതിലൂടെ “പുലയൻ കുഞ്ഞമ്പു” എന്ന അധിക്ഷേപ നാമവും സ്വീകരിച്ചിരുന്നു. ദളിതരെ പഠിപ്പിക്കാൻ സ്വന്തം സഹോദരനൊഴികെ തീയ്യസമുദായത്തിൽ നിന്നുപോലും അവിടെ അദ്ധ്യാപകരാകാൻ ആരും മുന്നോട്ടുവന്നില്ല. ഈ സ്ക്കൂളാണ് ഇപ്പോഴത്തെ ചൊവ്വ ഹയർ സെക്കന്ററി സ്ക്കൂൾ. അയ്യ൯കാളിക്ക് മു൯പേ ദളിത് പെൺകുട്ടികൾക്ക് മാറ് മറയ്ക്കാൻ സൗജന്യമായി പെററികോട്ട് നൽകിയ അദ്ദേഹം നാരായണഗുരുവിൻറെ മലബാറിലെ ആരാധകര...