അയ്യത്താൻ ഗോപാലൻ

നിങ്ങൾക്കറിയുമോ.... കണ്ണൂർ അഞ്ചരക്കണ്ടിയിൽ ജനിച്ച... ഈ മനുഷ്യസ്നേഹത്തെ ♥️♥️ ദളിത് വിഭാഗങ്ങളുടെ.. സഞ്ചാര സ്വാതന്ത്ര്യത്തിനായി.. മലബാറിൽ നടത്തിയ.. ചേവായൂർ പുലയ റോഡ് സമരം 🙏 പറയഞ്ചേരി പറയ കോളനി സമരം 🙏 പുതിയറ റോഡ് സമരം 🙏 തളി റോഡ് സമരം 🙏 തുടങ്ങിയ സമരങ്ങളുടെ നായകൻ... ഡോക്ടർ അയ്യത്താൻ ഗോപാലൻ ♥️♥️♥️♥️ കണ്ണൂർ.. അഞ്ചരക്കണ്ടിയിൽ അയ്യത്താൻ താഴ്‌വഴിയിലെ.. ആഢ്യ തീയ്യ കുടുംബത്തിലെ... അയ്യത്താൻ ചന്തന്റെയും.. കല്ലാട്ട് ചിരുതിയമ്മാളിന്റെയും.. മകനായി 1861 മാർച്ച് 3 ന് ജനനം♥️ ചെറുപ്പത്തിൽ തന്നെ ജാതി.. മതപരമായ എല്ലാ തിന്മകൾക്കും അയ്യത്താൻ ഗോപാലൻ എതിരായിരുന്നു 🙏 ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ.. താഴ്ന്ന ജാതിയിൽപ്പെട്ട.. തന്റെ കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു തന്റെ വീട്ടുകാരുമായി കലഹിച്ച അദ്ദേഹം.. ജാതി അടയാളമായി തന്റെ കുടുമി മുറിച്ച് അദ്ദേഹം പ്രതിഷേധിച്ചു♥️ ഉയർന്ന വിദ്യാഭ്യാസം നേടി ഡോക്ടറായി മാറിയ അയ്യത്താൻ... ദക്ഷിണേന്ത്യയിലെ ആദ്യ. ബ്രഹ്മ വിവാഹം ചെയ്ത വ്യക്തിയാണ്.. 1897-ൽ കോഴിക്കോട് ചിത്തരോഗആശുപത്രി ക്രുതിരവട്ടം)സൂപ്രണ്ടായി ചുമതല എറ്റു.. ചിത്തരോഗികൾക്ക് അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള.. മാനുഷിക പരിഗണന അദ്ദേഹം നൽകി ♥️ സെല്ലിലുള്ള രോഗികളെക്കാൾ... ഭീകരമായ ജാതി ചിന്ത ഉള്ളവരാണ് പുറത്തുള്ളത് എന്ന് മനസ്സിലാക്കി... അയ്യത്താൻ ഗോപാലൻ ഡോക്ടർ.. അതിനെതിരെ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിൽ ചേർന്ന് പ്രവർത്തിച്ചു♥️ അദ്ദേഹത്തെ കേരളത്തിന്റെ രാജാറാം മോഹൻ റോയ്.. രവീന്ദ്രനാഥ ടാഗോർ അഭിസംബോധന ചെയ്യുകയുണ്ടായി♥️ 1909-ൽ ഡിപ്രെഡ് ക്ലാസ് മിഷൻ എന്ന സംഘടന രൂപീകരിച്ച.. അധ.. സ്ഥിത വിദ്യാഭ്യാസത്തിനും ഉന്നമനത്തിന്.. അക്ഷീണം പ്രവർത്തിച്ചു ♥️                   ജാതി ചിന്തകൾക്കെതിരെ പ്രവർത്തിച്ച മഹാൻ.. എല്ലാത്തരം അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും.. ജാതി വിവേചനങ്ങളെയും.... ഒരു ജാതി സംഘടനയിലും അംഗമാകാതെ.... ഒരു മനുഷ്യസ്നേഹിയായ നിന്ന് ഒരു സ്വതന്ത്ര മനുഷ്യനായി.. പ്രവർത്തിച്ചു.. അദ്ദേഹം മിശ്രഭോജനവും മിശ്രവിവാഹവും പ്രോത്സാഹിപ്പിച്ചു... തന്റെ മക്കൾ ഇരുവരെയും അദ്ദേഹം മിശ്രവിവാഹം ചെയ്യപ്പിച്ചു♥️♥️  1917 ജൂൺ നാലാം തീയതി അദ്ദേഹത്തിന് സാമൂഹിക പരിഷ്കരണം മുൻനിർത്തി.. ബ്രിട്ടീഷ് സർക്കാർ റാവു സാഹിബ്.. ബഹുമതി നൽകി ആദരിച്ചു♥️♥️ മലബാർ മേഖലയിൽ.. നാമിന്ന്...സാമൂഹ്യ പരിഷ്കർത്താക്കളായി അറിയുന്ന.... നേതാക്കൾക്ക് മുൻപേ.... തുല്യതയുടെ വെളിച്ചം... പകർന്ന. ആ. മനുഷ്യ സ്നേഹി 1948 മെയ്2-ന് അന്തരിച്ചു🙏🙏🙏 ഓർമ്മപ്പൂക്കൾ🌹🌹🌹🌹



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂത്തും കൂത്തച്ചികളും

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..

സവരിമല