MITAVADI C KRISHNAN
ചങ്ങരം കുമരത്ത് കൃഷ്ണൻ അഥവാ മിതവാദി കൃഷ്ണൻ ബ്രിട്ടീഷ് മലബാറിലെ ഈഴവരുടെ പടത്തലവൻ
..............................................................................
പ്രമുഖനായ സമുദായോദ്ധാരകനും മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്നു മിതവാദി കൃഷ്ണൻ എന്ന സി. കൃഷ്ണൻ(11 ജൂൺ 1867 - 29 നവംബർ 1938) യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു. കാലിക്കറ്റ് ബാങ്ക് എന്ന പേരിൽ കോഴിക്കോട് ഒരു ബാങ്കും നടത്തി.അധസ്ഥിതരുടെ ബൈബിൾഎന്നാണ് മിതവാദി പത്രം അറിയപ്പെടുന്നത്.
തൃശ്ശൂർ മുല്ലശ്ശേരി ചങ്ങരംകുമരത്തു പാറന്റെ മകനാണ്. മദിരാശിയിൽ ബി.എ, ബി.എൽ പഠിച്ചു. സമുദായോദ്ധാരണ ലക്ഷ്യവുമായി മിതവാദി പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തു. 1917 ൽ സാമൂതിരി രാജാവിന്റെ മാനേജരായിരുന്ന സായ്പിന്റെ നിർദ്ദേശാനുസരണം തളിക്ഷേത്ര പരിസരത്തുള്ള റോഡിലൂടെ അവർണർ സഞ്ചരിക്കുന്നതിനെ വിലക്കിക്കൊണ്ട് വൈക്കത്തേതു പോലെ ഒരു ബോർഡ് സ്ഥാപിച്ചു. അന്നു തന്നെ കൃഷ്ണൻ വക്കീൽ മഞ്ചേരി രാമയ്യരോടൊപ്പം ആ വഴി നടന്ന് ആ വിലക്ക് ലംഘിച്ചു. വൈക്കം സത്യാഗ്രഹത്തിനും ഏഴു വർഷം മുമ്പായിരുന്നു ഈ സംഭവം. ജാതിപ്പിശാചിനെ തോൽപ്പിക്കാനായി കൃഷ്ണൻ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ഇക്കാര്യം എസ്.എൻ.ഡി.പി. യുടെ വാർഷിക യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഉപരിപഠനാർഥം ജർമനിയിലേക്ക് പോയ കൃഷ്ണന്റെ മകൻ ജർമൻകാരിയെ വധുവാക്കാൻ തീരുമാനിച്ചു. കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത്. മകൻ പത്രത്തിന്റെയും ബാങ്കിന്റെയും ചുമതലയേറ്റെടുത്തെങ്കിലും കാലാന്തരത്തിൽ രണ്ടും തകരുകയാണുണ്ടായത്.
മിതവാദി
കോഴിക്കോട്ടുനിന്നു സി. കൃഷ്ണൻ 1913ൽ മിതവാദി പത്രത്തിന്റെ സാരഥ്യമേറ്റെടുത്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് പ്രതിവാര പത്രമായിരുന്ന മിതവാദി, യുദ്ധകാലത്ത് യുദ്ധവാർത്തകൾ കൊണ്ടു നിറച്ച് എല്ലാ ദിവസവും പുറത്തിറക്കി. രണ്ടു പേജുള്ള പത്രത്തിന് കാലണയായിരുന്നു വില (ഒന്നര പൈസ).
യുക്തിവാദ പ്രസ്ഥാനത്തിൽ
കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം സി. കൃഷ്ണന്റെ വീട്ടിലാണ് സമ്മേളിച്ചത്.യുക്തിവാദ സംബന്ധമായ ലേഖനങ്ങൾമിതവാദിയിലും സഹോദരനിലും പ്രസിദ്ധപ്പെടുത്തി. രാമവർമ്മ തമ്പാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ്, സി. കൃഷ്ണൻ എന്നീ അഞ്ചു പേരായിരുന്നു യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗങ്ങൾ.ഗുരുദേവ ഭക്തരും കാണേണ്ടതായ ഒരു അപൂർവ്വ ചരിത്ര രേഖ
ഫീസ് കൊടുക്കാൻ സാധിക്കാത്ത സാധുക്കളായ വിദ്യാർത്ഥികൾക്ക് , വിശേഷിച്ച് പിന്നോക്ക സമൂഹത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് അവസരം തുറന്നു കൊണ്ട് ,ആലുവാ അദ്വൈതാശ്രമത്തോട് ചേർന്ന് സംസ്കൃത പാഠശാല ആരംഭിക്കുന്നതിന് മുന്നോടിയായി ഗുരുദേവൻ സമാരംഭിച്ച വിദ്യാഭ്യാസ ഫണ്ടിനെ കുറിച്ച് ഒരു വിജ്ഞാപനം . കോഴിക്കോട് നിന്നും ഗുരുദേവ ശിഷ്യനായ C കൃഷ്ണൻ വക്കീൽ പ്രസിദ്ധീകരിച്ചിരുന്ന മിതവാദി മാസികയിൽ 1913 ഡിസംബറിൽ പ്രസിദ്ധീകരിച്ചത്.
സി കൃഷ്ണനും ബുദ്ധമതവും
സി കൃഷ്ണൻ സഹോദരൻ അയ്യപ്പൻ, മഞ്ചേരി രാമയ്യർ , കോട്ടായി കുമാരൻ എന്നിവർ ചേർന്ന് ബുദ്ധമതം സീകരിക്കുകയും അത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പാറൻ സ്ക്വയറിൽ ബുദ്ധ വിഹാരം പണിയുകയും അനുരാധപുരത്ത് കൊണ്ട് വന്ന ആൽമരം നട്ടുപിടിപ്പിക്കയും ചെയ്തു. മലപ്പുറത്തും പാലക്കാടും ത്യശൂരും,കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ ബുദ്ധമത പ്രചരണം നടത്തുകയും ചെയ്തു.
ശ്രീനാരായണഗുരുസ്വാമിയും മിതവാദി കൃഷ്ണനും തമ്മിലുള്ള ആത്മബന്ധം
.......................................................
ആലുവായില് ഒരു അദ്വൈതാശ്രമവും, ജാതിഭേദം കൂടാതെ സംസ്‌കൃത വിദ്യാ ഭ്യാസം ചെയ്യേണ്ടതിന് ഒരു കോളേജും സ്ഥാപിക്കേണ്ടതിനും സ്വജനങ്ങളില് വിദ്യാഭ്യാസ ത്തിന് ത്രാണിയില്ലാത്ത വിദ്യാര്ത്ഥികള്ക്ക് ധനസഹായം ചെയ്യേണ്ടതിനും മറ്റുംവേണ്ടി ഒരു വിദ്യാഭ്യാസഫണ്ട് വേണമെന്നും അതിനെ ലക്ഷം ഉറുപ്പിക പിരിക്കേണമെന്നും സ്വാമി തീര്ച്ചപ്പെടുത്തിയിരുന്നു. അതിന്റെ നടപ്പിനെ പറ്റിയേടത്തോളം ജനങ്ങളുടെ അഭിപ്രായം അറിയുന്നത് വലിയ ഉപകാരമായിരിക്കും. പണം തിരിച്ചുതരാം. നിങ്ങളില് പഠിപ്പുള്ളവര് അത് വേണ്ടതുപോലെ നടത്തിയാല് മതി എന്നാണ് സ്വാമി പറയുന്നത്. വടക്കന് പ്രദേശ ങ്ങളില് നിന്നും പിരിഞ്ഞുകിട്ടിയ ഏതാനും സംഖ്യ കോഴിക്കോട്ട് വന്നപ്പോള് കാലിക്കറ്റ് ബാങ്കില് ഭാരമേല്പ്പിച്ചിരിക്കുന്നു. മംഗലാപുരം ഡിസ്ട്രിക്ട് ബോര്ഡ് മെമ്പര് കൊറകപ്പ അവര്കള്, ഹൈക്കോര്ട്ട് വക്കീല് മഞ്ചേരി രാമയ്യരവര്കള്, ഒയറ്റി കൃഷ്ണന് അവര്കള് മുതലായവര് ഉചിതമായ സംഖ്യ കൊടുക്കാമെന്ന വാഗ്ദാനം ചെയ്തിരിക്കുന്നു.
ആലുവായില് സ്വാമിയുടെ മഠത്തിനു തൊട്ടു തെക്കു ഭാഗമുള്ള സ്ഥലം 3500 ഉറുപ്പികയ്ക്ക് വാങ്ങാമെന്ന് സ്വാമിയില് വലിയ വിശ്വാസമുള്ള അരയംപറമ്പില് പാറന് അവര്കള് സമ്മതിച്ചിട്ടുണ്ട്. ആലുംമൂട്ടില് മൂത്ത ചാന്നാര് അവര്കള് മദ്രാശിയില് 13,000 ഉറുപ്പികയ്ക്ക് വാങ്ങിയ ഒരു ബംഗ്ലാവും സ്ഥലവും ഈ ആവശ്യത്തിലേക്ക് തീറെഴുതി ക്കൊടുക്കാമെന്ന് ആ യോഗ്യന് സ്വാമിയോടു പറഞ്ഞപ്രകാരം ആ ആധാരങ്ങളും മറ്റും സ്വാമി ആലുവായില് ചെന്ന ഉടനെ എഴുതി തയ്യാറാക്കുന്നതാകുന്നു. ചാവക്കാട്ട് വാലി പറമ്പുകാര് 1000 ഉറുപ്പിക കൊടുക്കാമെന്നേറ്റിട്ടുണ്ട്. മേല്പറഞ്ഞ ലക്ഷം ഉറുപ്പിക സ്വാമി പിരിക്കാതെയിരിക്കയില്ല. അതിനുവേണ്ടുന്ന ഒത്താശകളും സഹായങ്ങളും ചെയ്തു കൊടുക്കേണ്ടത് മറ്റുള്ളവരുടെ മുറയാകുന്നു. നമ്മില് ഓരോരുത്തനും അവനവനെക്കൊണ്ടു കഴിയുന്ന സംഖ്യ ഈ ഫണ്ടിലേക്ക് കൊടുത്താല് സ്വാമിക്ക് വളരെ ദേഹക്ലേശം കൂടാതെ അവിടുത്തെ അഭിഷ്ടം സാധിപ്പിക്കാവുന്നതാണ്.
സ്വാമി ഈ പ്രായമായിട്ടും ഇതുവരെ സമ്പാദിച്ച യശസ്സും കീര്ത്തിയുംകൊണ്ട് തൃപ്തിപ്പെട്ടിരിക്കാതെ പിന്നെയും ലോകോപകാരത്തിനായി തുനിഞ്ഞു അദ്ധ്വാനിക്കുന്നത് സുകൃതി വിശേഷം എന്ന് മാത്രമേ പറയേണ്ടതുള്ളൂ. ഈ ഒരു ദൃഷ്ടാന്തരമായ നടപടി മറ്റുള്ളവര്ക്ക് കണ്ടുപഠിപ്പാന് മാത്രമുണ്ട്. ഡോക്ടര് പല്പ്പു അവര്കള് ഒക്‌ടോബര് 21-നു ബാഗ്ലൂരില് നിന്നും ഞങ്ങള്ക്ക് എഴുതിയ ഒരു കത്തില് ഇപ്രകാരം എഴുതിയിരിക്കുന്നു. "ആലുവായില് ഒരു സംസ്‌കൃതകോളേജും സെമിനാരിയും സ്ഥാപിക്കുവാനുള്ള സ്വാമിയുടെ ശ്രമം വളരെ നന്നായിരിക്കുന്നു. സ്വാമി ഇത് ആലോചിച്ചു തുടങ്ങിയിട്ട് കുറെകാലമായി. ഇങ്ങിനെ ഒരു ഏര്പ്പാട് ഉണ്ടാകുന്നതു നമ്മുടെ ജാതിക്ക് എന്ന് മാത്രമല്ല ഹിന്ദുമത വിശ്വാസി കള്ക്ക് എല്ലാം വലുതായ ഒരു കാര്യമായിരിക്കുമെന്നുള്ളതിന് എനിക്ക് ഒട്ടും സംശയമില്ല. കോളേജില് ഇംഗ്ലീഷുകൂടി പഠിപ്പിക്കണം. അതല്ലാതെ നാം വിചാരിച്ചാല് പകുതി ഫലമുണ്ടാവുന്നതല്ല. ഈ കാര്യത്തില് നാം എല്ലാവരും സ്വാമിയെ നല്ലവണ്ണം സഹായി ക്കേണ്ടതാകുന്നു. ഭാവിയില് നമ്മുടെ ഉദ്ധാരണത്തിനും ശ്രേയസ്സിനും പ്രയത്‌നം ചെയ്യുന്നവർ ഈ കോളേജില് നിന്ന് പുറത്തുവരുന്നവരായിരിക്കണം."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ