പോസ്റ്റുകള്‍

2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചേവകർ

ഇമേജ്
പെരുമ്പാവൂർ വീരക്കൽ ലിഖിതം തമിഴ്നാടിനെയോ കർണാടകത്തെയോ അപേക്ഷിച്ച് നോക്കിയാൽ, കേരളത്തിൽനിന്ന് വീരക്കൽ ലിഖിതങ്ങൾ ആപൂർവ്വമായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. 1969-ൽ വടകരയ്ക്കടുത്തുള്ള കളിയാമ്പള്ളി എന്ന സ്ഥലത്ത് പ്രൊഫ. എം.ജി.എസ്. നാരായണൻ ഒരു വീരക്കൽ ലിഖിതം കണ്ടെത്തുന്നുണ്ട്. "ചുവാമികൾ കടിമലർ ചേവകൻ പിരന്തപ മാർത്താണ്ടൻ മരിച്ച സ്ഥലം" എന്നാണ് എം.ജി.എസ്. വായിച്ച് വ്യാഖ്യാനിച്ചത്.  മറ്റൊരു വീരക്കൽ ലിഖിതം ഈയടുത്ത കാലത്ത് എറണാകുളം  ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ലഭിക്കുകയുണ്ടായി. "......ർ തിരുവടി യൈ തിരുവടി കാപ്പകൊണ്ടു വേണാട്ടു വീരഞ് ചേകവൻ പട്ട നിലം" എന്നു വായിക്കാവുന്ന ഈ ലിഖിതം ലിപിശൈലിയുടെ അടിസ്ഥാനത്തിൽ 13-14 നൂറ്റാണ്ടാണെന്നു കണക്കാക്കാം. രാജാവിന്റെ അംഗരക്ഷകനായി നിന്ന് വേണാട്ടിലെ വീരൻ ചേകവൻ മരിച്ച സ്ഥലം എന്ന് ഇത് വ്യാഖ്യാനിക്കാം. രാജാവിന്റെ പേരുള്ള ഭാഗം നഷ്ടപ്പെട്ടുപോയിരിക്കുന്നു.  13-14 നൂറ്റാണ്ടുകളിൽ വേണാടിന്റെ  അധികാരം പെരുമ്പാവൂർ പ്രദേശത്തു വരെ വ്യാപിച്ചിരുന്നതിന്റെ സൂചനകൾ ഈ ലിഖിതത്തിൽ നിന്നു ലഭിക്കുന്നു എന്നതാണ് ഈ ലിഖിതത്തിന്റെ രാഷ്ട്രീയ പ്രാധാന്യം. ...

അയ്യത്താൻ ഗോപാലൻ

ഇമേജ്
നിങ്ങൾക്കറിയുമോ.... കണ്ണൂർ അഞ്ചരക്കണ്ടിയിൽ ജനിച്ച... ഈ മനുഷ്യസ്നേഹത്തെ ♥️♥️ ദളിത് വിഭാഗങ്ങളുടെ.. സഞ്ചാര സ്വാതന്ത്ര്യത്തിനായി.. മലബാറിൽ നടത്തിയ.. ചേവായൂർ പുലയ റോഡ് സമരം 🙏 പറയഞ്ചേരി പറയ കോളനി സമരം 🙏 പുതിയറ റോഡ് സമരം 🙏 തളി റോഡ് സമരം 🙏 തുടങ്ങിയ സമരങ്ങളുടെ നായകൻ... ഡോക്ടർ അയ്യത്താൻ ഗോപാലൻ ♥️♥️♥️♥️ കണ്ണൂർ.. അഞ്ചരക്കണ്ടിയിൽ അയ്യത്താൻ താഴ്‌വഴിയിലെ.. ആഢ്യ തീയ്യ കുടുംബത്തിലെ... അയ്യത്താൻ ചന്തന്റെയും.. കല്ലാട്ട് ചിരുതിയമ്മാളിന്റെയും.. മകനായി 1861 മാർച്ച് 3 ന് ജനനം♥️ ചെറുപ്പത്തിൽ തന്നെ ജാതി.. മതപരമായ എല്ലാ തിന്മകൾക്കും അയ്യത്താൻ ഗോപാലൻ എതിരായിരുന്നു 🙏 ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ.. താഴ്ന്ന ജാതിയിൽപ്പെട്ട.. തന്റെ കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു തന്റെ വീട്ടുകാരുമായി കലഹിച്ച അദ്ദേഹം.. ജാതി അടയാളമായി തന്റെ കുടുമി മുറിച്ച് അദ്ദേഹം പ്രതിഷേധിച്ചു♥️ ഉയർന്ന വിദ്യാഭ്യാസം നേടി ഡോക്ടറായി മാറിയ അയ്യത്താൻ... ദക്ഷിണേന്ത്യയിലെ ആദ്യ. ബ്രഹ്മ വിവാഹം ചെയ്ത വ്യക്തിയാണ്.. 1897-ൽ കോഴിക്കോട് ചിത്തരോഗആശുപത്രി ക്രുതിരവട്ടം)സൂപ്രണ്ടായി ചുമതല എറ്റു.. ചിത്തരോഗികൾക്ക് അന്നുവരെ കണ്ടിട്ടില്ലാത്ത ...