പോസ്റ്റുകള്‍

TIPPU SULTAN എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

TIPPU SULTAN

ഇമേജ്
ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്‍ *    “ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്‍” ഈയുള്ളവന്‍റെ ഇനിയും പൂര്‍ത്തിയാകാത്ത ഒരു ചരിത്രപഠനത്തിന്റെ ഭാഗമാണ്. ഇതിൽ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മലബാറിലെ ക്ഷേത്രങ്ങളെ കിടിലം കൊള്ളിച്ച മൈസൂര്‍ ഭരണാധിപന്‍ ടിപ്പു സുല്‍ത്താനെയും അദ്ദേഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചില ക്ഷേത്രങ്ങളെയും കുറിച്ചാണ്. ഈ ഉദ്യമത്തില്‍ എന്നോട് സഹകരിച്ച സുഹൃത്തും, ഗുരു തുല്യനുമായAbdulla Bin Hussain Pattambi സുഹൃത്തും, ചരിത്രവകുപ്പിലെ ജീവനക്കാരനായ Joyson Devasy എന്നിവരോടും എന്‍റെ കടപ്പാട് രേഖപ്പെടുത്തുന്നു. മുഖവുരകള്‍ ഒന്നും കൂടാതെ തന്നെ നമുക്ക് ക്ഷേത്ര ധ്വംസകന്‍റെ ക്ഷേത്രങ്ങളിലേക്ക് കടക്കാം. 1) തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം കണ്ണൂർ ജില്ലയിലെ തലശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ഥമായ ഒരു ക്ഷേത്രമാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. ടിപ്പുവിന്‍റെ ധ്വംസനത്തിനിരയായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രവും ടിപ്പുവുമായുള്ള ബന്ധം ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു; ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളിലേയ്ക്ക...

TIPPU BROKE THE NEDUM KOTTA

ഇമേജ്
    എന്തായിരുന്നു നെടുങ്കോട്ട യുദ്ധം? AD 1789 ലെ ഡിസംബർ മാസം മുതൽ 1790 ലെ മെയ് വരെ, അഞ്ചുമാസത്തോളം നീണ്ടുനിന്ന സൈനിക മുന്നേറ്റമായിരുന്നു അത്. അന്ന് മൈസൂരിൻ്റെ പ്രവിശ്യയായിരുന്ന മലബാറിൽ കലാപം ഉണ്ടായപ്പോൾ അത് അടിച്ചമർത്താൻ ടിപ്പു സുൽത്താൻ നേരിട്ടു വന്നതായിരുന്നു പശ്ചാത്തലം. കോഴിക്കോട്ടെ ഗവർണറായിരുന്ന അർഷാദ് ബെഗിന് കലാപം ഒതുക്കാൻ കഴിഞ്ഞില്ല. സുൽത്താൻ മൂവായിരത്തോളം പട്ടാളക്കാരുമായി പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പഴേക്കും പക്ഷേ കലാപകാരികൾ മലബാറിൽ നിന്നു തന്നെ ഓടിക്കളഞ്ഞിരുന്നു. കലാപകാരണം അന്വേഷിച്ച ടിപ്പുവിന് മനസിലായത്, നാട്ടിൽ അസ്വസ്ഥത പടർത്താൻ തിരുവിതാംകൂറുകാരും കൊച്ചി രാജാവും ചേർന്ന് നായന്മാരെ പിരി കയറ്റി വിട്ടതാണെന്നാണ്. അതിൻ്റെ കൂടെ ഡച്ചുകാരോട് വിലപറഞ്ഞുവെച്ച രണ്ടു കോട്ടകൾ (ഐകോട്ടയും ക്രാംഗനൂർ കോട്ടയും) കൊച്ചി/തിരുവിതാംകൂർ രാജാക്കന്മാർ വാങ്ങിയതും ടിപ്പുവിനെ ചൊടിപ്പിച്ചിരുന്നു. ക്രാംഗനൂർ കോട്ടയിൽ നിന്ന് പിന്മാറാനും കലാപകാരികളെ കൈമാറാനും ആവശ്യപ്പെട്ട ശാസന തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാര് തള്ളി. അങ്ങനെവിട്ടാൽ ശരിയാവില്ലല്ലോന്ന് തോന്നിയ സുൽത്താൻ കോയമ്പത്തൂരുനിന്ന് രണ്ട...