സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു.
DR KN GANESH ..
Nov 22, 2017 നു സവർണ്ണ മാടമ്പിയും JNU ഉൽപ്പന്നവും കരയോഗ കമ്മിയുമായ DR KN ഗണേഷ്
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിനുള്ള മറുപടി
 
1 സാമൂഹ്യനീതി എന്നാൽ സാമുദായിക നീതിയല്ല...(അത് സാമ്പത്തിക നീതി
കൂടിയാണ്)
[ ഇന്ത്യയിൽ ചരിത്രപരമായി വിവേചനം നേരിട്ടത് ജാതികളാണ്
ദരിദ്രരല്ല ]
2 BPL കാർക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവർക്ക്
ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് സാമ്പത്തിക സംവരണം .
[ അങ്ങനെയെങ്കിൽ അതിൽ മുന്നോക്ക പിന്നോക്ക ബിത്യാസം എന്തിനു? ]
3 ഭരണഘടനയിൽ സംവരണത്തിന് ലിബറൽ സങ്കൽപ്പമാണുള്ളത്, എന്നാൽ
അതിനെ സാമുദായികമായി ഉപയോഗിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു!!
[ ഈ പ്രസ്താവന തീർത്തും ഭരണഘടനാ വിരുദ്ധവും ജനങ്ങളിൽ
തെറ്റിദ്ധാരണ പരത്തുന്നതുമാണ്..ഭരണ ഘടനയിൽ സംവരണം കടന്നു
വരാനുള്ള ഏക കാരണം സനാതന ധർമ്മക്കാരുടെ ചൂഷണം മൂലം
ബഹു ഭൂരിപക്ഷം സമുദായങ്ങൾക്കും സ്ത്രീകൾക്കും ഉണ്ടായ സാമൂഹ്യ വിദ്യാഭ്യാസ
പിന്നോക്കാവസ്ഥയാണ്..അതുകൊണ്ടു ഭരണഘടന മാനദണ്ഡമായി
പറഞ്ഞിരിക്കുന്നത് സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് ]
4 സംവരണം മൂലം സംവരണ സമുദായങ്ങളും മറ്റുള്ളവരും തമ്മിലുള്ള
വേർതിരിവ് അതെ പടി നിലനിൽക്കുന്നു !!!
[ സംവരണമില്ലായിരുന്നു എങ്കിൽ മുന്നോക്ക പിന്നോക്ക സാമൂഹ്യ വേർതിരിവ്
സ്വയം കുറഞ്ഞു
വന്നേനെ എന്നാണ് ലേഖകൻ പറഞ്ഞത്.അതി ദാരുണമായ ഒരു വാദമാണിത്..സംവരണ സമുദായങ്ങളും
മറ്റുള്ളവരും തമ്മിൽ ചരിത്രപരമായുള്ള വേർതിരിവ് എന്താണ് ??
സംവരണം കാരണമായി ആ വേർതിരിവ് എങ്ങനെയാണ് ഒരു മാറ്റവും
ഇല്ലാതെ നിലനിൽക്കുന്നത് ??!! ]
5 ബ്രിട്ടീഷുകാരുടെ സംവരണ നയം വലിയ പാതകം.അത് മൂലം അധഃസ്ഥിത വിഭാഗങ്ങൾക്ക്
അധികാരത്തിൽ പങ്കാളിത്തം കിട്ടിയത് അവരെയും ബൂർഷ്വകളാക്കി
[ സനാതന ധർമ്മക്കാരുടെ നൂറ്റാണ്ടുകളുടെ ചൂഷണത്തിന് ശേഷം ആദ്യമായി
അധഃസ്ഥിതർക്ക് സായിപ്പും ചില രാജാക്കളും നൽകിയ സംവരണം അധികാരത്തിൽ
അവരുടെ പങ്കാളിത്തത്തിനു തുടക്കം കുറിച്ചു..ഇത് വലിയ പാതകമായിപ്പോയി
എന്നാണ് ലേഖകൻ പറയുന്നത് !! ]
6 സംവരണം മൂലം ജാതി നിർമ്മൂലനം അസാദ്ധ്യമായി മാറി !!!
[  ജനാധിപത്യ ഇന്ത്യയിൽ സംവരണം വഴി സാമൂഹികമായി
പുറം തള്ളൽപ്പെട്ടവരെ സമൂഹത്തിൻറെ
മുഖ്യ ധാരയിൽ കൊണ്ടുവരുന്നത് എങ്ങനെയാണ് ജാതി നിർമ്മൂലനത്തെ
തടയുന്നത് ? അവർ കിടക്കുന്നിടത്തു തന്നെ കിടന്നാൽ ജാതി നിർമ്മൂലനം
എങ്ങനെയാണ് എളുപ്പമാവുന്നത്?? ജാതികൾ തമ്മിൽ വിവാഹ ബന്ധത്തിൽ
ഏർപ്പെടാതെ എങ്ങനെയാണ് ജാതി നിർമ്മൂലനം സാദ്ധ്യമാവുന്നത് ??
അങ്ങനെ പരസ്പ്പരം വിവാഹങ്ങൾ നടക്കണമെങ്കിൽ സാമൂഹിക അകലം
കുറഞ്ഞു വരേണ്ടത് ആവശ്യമല്ലേ ?? സാമൂഹ്യ അകലം കുറക്കാൻ
കമ്മികളുടെ അഭിപ്രായത്തിലെ ഇന്നത്തെ ബൂർഷ്വ സമൂഹത്തിൽ
സംവരണം ഗണ്യമായ പങ്കു വഹിക്കുന്നില്ലേ ?? ]
7 സ്ത്രീ സംവരണം വേണമെന്ന വാദം വന്നപ്പോൾ സംവരണത്തിന്
മറ്റൊരു മാനം കൈവന്നു
[ തീർത്തും തെറ്റായ വാദം..ജാതി ഏതായാലും സനാതന ധർമ്മത്തിൽ
മുന്നോക്ക സ്ത്രീ ശൂദ്ര(SC ST OBC MINORITY) പുരുഷരെ പോലെ
തന്നെ പാപയോനിയാണ്..
അപ്പോൾ പിന്നോക്ക സ്ത്രീകളെ പറ്റി പറയേണ്ട കാര്യമില്ല..
അതുകൊണ്ടുതന്നെ അവർക്ക് സാമൂഹ്യവും
വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുണ്ട്
അതുകൊണ്ടാണ് DR അംബേദ്‌കർ ഇന്ത്യൻ സ്ത്രീകൾക്ക് പ്രതേക
പരിഗണന വേണമെന്ന് ഭരണഘടനയിൽ എഴുതി ചേർത്തത് ..
അല്ലാതെ അത് പിന്നീട് ഉണ്ടായ ഒരു പുതിയ വിഭിന്നമായ സംവരണ
മാനദണ്ഡമല്ല..ഇവിടെയും ലേഖകൻ വായനക്കാരെ വല്ലാതെ
തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് ]
8 മുന്നോക്ക സാമ്പത്തിക സംവരണം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനു
വേണ്ടിയല്ല. മറിച്ചു പ്രാധിനിത്യത്തിനു വേണ്ടിയാണ് ...
[  പിന്നോക്കക്കാർക്ക് സംവരണം വഴി കിട്ടുന്ന പ്രാധിനിത്യം അതില്ലാത്തവരുമായുള്ള
വേർതിരിവ് മാറ്റമില്ലാതെ നിലനിൽക്കാൻ കാരണമാവും എന്നാണ്
ലേഖകൻ മുകളിൽ പറഞ്ഞത്..അങ്ങനെയെങ്കിൽ മുന്നോക്കക്കാരിൽ
ദരിദ്രർക്ക് കിട്ടുന്ന പ്രാധിനിത്യം അവരും മറ്റുള്ളവരും തമ്മിലുള്ള
വേർതിരിവ് മാറ്റമില്ലാതെ നിലനിൽക്കാൻ കാരണമാവില്ലേ ??
മുന്നോക്ക സമുദായങ്ങളിലെ ദരിദ്രരുടെ പ്രാധിനിത്യത്തെ പറ്റി
എന്ത് പഠനമാണ് സർക്കാരുകൾ നടത്തിയത് ?? അതിനെ സംബന്ധിച്ച
വസ്തുതകൾ എവിടെയാണുള്ളത് ?? ]
9 ഒന്നാം UPA അർജുൻ സിങ്ങിൻറെ ഭേദഗതിയോടെ വിദ്യാഭ്യാസ
മേഖലയിൽ മുന്നോക്ക സംവരണം നിലവിൽ വന്നു എന്ന് ലേഖകൻ..
[  ഇത് വസ്തുതാ വിരുദ്ധമാണ്..93 ആം ഭേദഗതിയിൽ വിദ്യാഭ്യാസ
മേഖലയിൽ SC ST കാർക്കും SEBC കാർക്കുമാണ് സംവരണം
നടപ്പിൽ വന്നത് ]
10 മുന്നോക്കക്കാരിലെ വരേണ്യ വർഗ്ഗത്തിൻറെ കുത്തക ആയിട്ടുള്ള
തൊഴിൽ മേഖലകളിൽ അവരിലെ ദരിദ്രർക്കും പ്രാധിനിത്യം
ഉറപ്പാക്കാനാണ് ദേവസങ്ങളിലെ മുന്നോക്ക സംവരണം
[ 1 മുന്നോക്ക വരേണ്യ വർഗ്ഗക്കാർ കുത്തക ആക്കി വച്ചിരിക്കുന്ന
തൊഴിൽ മേഖലകളിൽ മുന്നോക്ക നോൺ ക്രീമി പ്രാധിനിത്യം മാത്രം
ഉറപ്പാക്കിയാൽ മതിയോ? അവിടെ പിന്നോക്ക നോൺ ക്രീമിക്കും പട്ടികജാതി
പട്ടികവർഗ്ഗക്കാർക്കും ആനുപാതിക പ്രാധിനിത്യം ഉറപ്പാക്കണ്ടേ ??
2 മുന്നോക്ക നോൺ ക്രീമി ആയിട്ടുള്ളവരുടെ ജന സംഖ്യാ എത്രയെന്നോ
അവരുടെ നിലവിലെ പ്രാധിനിത്യം എത്രയെന്നോ ഏതൊക്കെ പഠനങ്ങൾ
ആണ് സർക്കാരുകൾ ഇതുവരെ നടത്തിയത് ? എന്തിൻറെ ആധാരത്തിലാണ്
10% എന്ന തോത് നിശ്ചയിക്കപ്പെട്ടത് ??  ]
ലേഖനം മുഴുവൻ വായിച്ചാൽ , സാമുദായിക സംവരണം ഒരു ബൂർഷ്വ
പാതകമെന്നും അത് ജാതി നിർമ്മൂലനത്തെ തടയുന്ന സംഗതിയെന്നും
അത് മുന്നോക്ക പിന്നോക്ക വേർതിരിവിനെ നിലനിർത്തുന്ന ഉപകരണമെന്നുമാണ്
എഴുതിയിരിക്കുന്നത് എന്ന് മനസിലാക്കാം ..
മുന്നോക്കക്കാരെ ക്രീമിയെന്നും നോൺ ക്രീമിയെന്നും രണ്ടായി തിരിച്ചു
മുന്നോക്ക അമിത പ്രാധിനിത്യത്തെ യാതൊരു പഠനവും കൂടാതെ
മുന്നോക്കക്രീമി പ്രാധിനിത്യമാക്കി നിസ്സാരവൽക്കരിച്ചുകൊണ്ടു
മുന്നോക്ക നോൺ ക്രീമിക്കാരുടെ പ്രാധിനിത്യം ഉറപ്പാക്കുന്നതാണു
സാമൂഹ്യനീതി എന്ന് സ്ഥാപിക്കാനാണ് ലേഖകൻ ശ്രമിച്ചിരിക്കുന്നത്.
ഒപ്പം വസ്തുതാ വിരുദ്ധമായ ചില കാര്യങ്ങളും
ധൈര്യത്തോടെ എഴുതി പിടിപ്പിച്ചിരിക്കുന്നു .
 


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI