പോസ്റ്റുകള്‍

2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വയലേരി ചാത്തുക്കുട്ടി..

ചാത്തുക്കുട്ടിയെ അറിയുമോ?  വയലേരി ചാത്തുക്കുട്ടിയെ?. അറിയാനിടയില്ല. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന വാഗ്ഭടാനന്ദ ഗുരുവിനെ മലയാളികൾ കേട്ടിട്ടുണ്ട്. 1885-1939 ആയിരുന്നു വാഗ്ഭടാനന്ദൻ്റെ കാലഘട്ടം.  കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പിനടുത്ത് പാട്യത്തെ ഒരു തീയ്യക്കൂടുംബത്തിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. അദ്ദേഹത്തിൻ്റെ ഇളയ സഹോദരനായിരുന്നു വയലേരി ചാത്തുക്കുട്ടി. കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ ഇരിങ്ങണ്ണൂരിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ 'ആത്മവിദ്യാ സംഘം' സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ അദ്ദേഹത്തിന് സംരക്ഷണം നൽകാൻ സ്വമേധയാ എത്തിച്ചേർന്ന ചാത്തുക്കുട്ടിയെ 'മേൽജാതി'ക്കാരായ യാഥാസ്തിതിക സംഘം ഒരു തെങ്ങിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. പ്രഭാഷണം കഴിഞ്ഞ്‌ തിരിച്ച് വരുന്ന വഴി വാഗ്ഭടാനന്ദൻ ചാത്തുക്കുട്ടിയെ മൃതപ്രായനായ അവസ്ഥയിൽ കാണുന്നുണ്ട്.  പക്ഷെ വയലേരി ചാത്തുക്കുട്ടി  എന്ന രക്തസാക്ഷി ചരിത്രത്തിൽ ഇല്ല!.  '' ആചാരങ്ങളെ (അനാചാരങ്ങളെ) വെല്ലുവിളിച്ചാൽ വാഗ്ഭടാനന്ദനെ പാന്തം കൊണ്ട് കെട്ടിയിട്ട് തല്ലും '' എന്ന 'മേൽജാതി'ക്കാരുട...