GAURI SHANKUNNI MA, LT.

👆 ഗൗരി ശങ്കുണ്ണി. ഈഴവ സമുദായത്തിലെ എന്നല്ല, തെന്നിന്ത്യയിലെ തന്നെ ആദ്യ വനിതാ മസ്റ്റർ ബിരുദധാരിയായിരുന്നു ഇവർ. ഇവരുടെ വിജയത്തിലുള്ള പ്രചോദനത്തിലാണ് KR ഗൗരിയുടെ അച്ഛൻ ആയിടെ ജനിച്ച തന്റെ മകൾക്ക് ഗൗരി എന്നു പേരിട്ടത്. 

ശ്രീമതി.ഗൗരിശങ്കുണ്ണി MA, LT.
( 1895-1951)
▪️▪️▪️▪️▪️▪️▪️▪️▪️▪️
ലക്ഷ്മി എൻ.മേനോന്റെ ഗുരുനാഥ..!
മാസ്റ്റർബിരുദം നേടിയ ആദ്യ ദക്ഷിണേന്ത്യൻ വനിത..!
🔻
അരൂരിൽ ജനനം. അദ്ധ്യാപകനും കവിയും പണ്ഡിതനുമായിരുന്ന പിതാവ് കുട്ടാപ്പു മുൻഷിയിൽ നിന്നും സംസ്കൃത-മലയാള ഭാഷകളിൽ പ്രാവീണ്യംനേടി. കൊച്ചിയിലെ വിദ്യാഭ്യാസത്തിനു ശേഷം മദിരാശിയിൽനിന്ന് ഇംഗ്ലീഷിൽ MA യും തുടർന്ന് LTബിരുദവും നേടി.SNDP യോഗം സ്വർണ്ണമെഡൽ
നൽകി അവരെ ആദരിച്ചു. ഇവരുടെ വിജയ
ത്തിന്റെ ആവേശത്തിലാണ് കെ.ആർ.ഗൗരി
അമ്മയ്ക്ക് " ഗൗരി " എന്ന പേര് പിതാവ് ഇട്ടതത്രെ !
🔻
ദിവാൻ വാട്സിന്റെ പത്നി പ്രിൻസിപ്പലായ തിരു: വിമൻസ് കോളജിൽ ഗൗരി അദ്ധ്യാപികയായിരിക്കെ, സ്വാതന്ത്ര്യ പ്രസ്ഥാ
നത്തിലേക്കും പ്രവേശിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുണ്ടായിരുന്ന ഭാഷാസ്വാധീനം
ഇവരെ ഉജ്വല പ്രഭാഷകയാക്കി. കോൺഗ്രസ് സമ്മേളനങ്ങളിൽ ഇവരുടെ വാഗ്ജ്വാല
കത്തിപ്പടർന്നു.. ഗവൺമെന്റിന് ഇവർ ഒരു തലവേദനയാകുന്ന ഘട്ടത്തിൽ, മദ്രാസിൽ ലോയറായിരുന്ന കോഴിക്കോട് സ്വദേശിയായ ശ്രീ.ശങ്കുണ്ണി അവരെ വിവാഹം ചെയ്ത് മദ്രാസിലേക്ക് കൊണ്ടുപോയി.ഇതോടെ കേരളത്തിന് നല്ലൊരു ഭാവി നേതാവിനെ നഷ്ടപ്പെടുകയായിരുന്നു..!
🔻
മദ്രാസിലും ഇവർ പൊതുപ്രവർത്തനം തുടർന്നു. വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവികൾ അവർവഹിച്ചു. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തി. ഡോ.ആനി ബസന്റിനോടൊപ്പം സജീവമായി പ്രവർത്തിച്ച സമയത്താണ് ലക്ഷ്മി എൻ.മേനോൻ ഗൗരിയ്ക്ക് ശിഷ്യപ്പെടുന്നത്. താൻ വഹിച്ച പദവി ഒഴിഞ്ഞ് ലക്ഷ്മിയെ ആസ്ഥാനത്ത് നിയമിക്കുകയാണ് ഗൗരി ചെയ്തത് !
🔻
തമിഴകത്തും ആന്ധ്രയിലും വിപുലമായ വിദ്യാഭ്യാസ പ്രചരണ പ്രവർത്തനങ്ങൾ അവർ നടത്തി. സ്വന്തമായി ഒരു എഗ്രേഡ് വനിതാ കോളജ് സ്ഥാപിക്കുകയും, നിരവധി അനാഥാലയങ്ങൾ, ഊമ - അന്ധ-ബധിര വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്ക് അവർ നേതൃത്വം നൽകുകയും ചെയ്തു..ഹൈന്ദവ പ്രസ്ഥാനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള
സാഹചര്യമില്ലാതിരുന്നതിനാൽ, അത്തരം പ്രവർത്തികളിൽ സജീവമായിരുന്ന ക്രിസ്ത്യൻ പ്രസ്ഥാനങ്ങളോട് അവർ ചേർന്നു പ്രവർത്തിച്ചു. റെഡ് ക്രോസ്, വിമൻസ് വിജിലൻസ് അസോസിയേഷൻ
തുടങ്ങിയവയിലെല്ലാം സജീവമായിരുന്നു.
🔻
കേരളത്തിൽ കഴിഞ്ഞിരുന്നെങ്കിൽ, പൊതുരംഗത്തെ ശുക്ര നക്ഷത്രമാകുമായിരുന്നു അവർ !
അതെ, ആർ.ശങ്കറുടെ ഒരു വനിതാ പതിപ്പ്!
🔻
1951-ഫെബ്രുവരി 28-നു മരണപ്പെട്ടതിനാൽ SNDP യോഗം കനക ജൂബിലി പരിപാടിയിൽ ക്ഷണിതാവായിരുന്ന അവർക്ക് അതിൽ പങ്കെടുക്കുവാനായില്ല....

പ്രണാമം🙏🙏🙏

കടപ്പാട്: സ്വാമി ഗുരുപ്രകാശം
 ശിവഗിരി മഠം
SMILE

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI