കൽപ്പാത്തി കലാപം


നിങ്ങളിലൊരു സവർണ സോഫ്റ്റ് സനാതന  ഹിന്ദു (പൊട്ടൻഷ്യൽ ഹിന്ദുത്വവാദി) യുണ്ടോ എന്ന് അറിയാനുള്ള പ്രൈമറി ടെസ്റ്റ് ഇതാണ്

മതേതരത്വം
ആവിഷ്കാര സ്വാതന്ത്ര്യം,
നവോത്ഥാനം
ഹിജാമണി 

തുടങ്ങിയ വാക്കുകളോട് നിങ്ങൾക്ക് പുശ്ചമോ, പരിഹാസമോ, അസ്വസ്ഥതയോ, തോന്നുന്നുണ്ടോ ഉണ്ടേൽ തീർച്ചയായും ഭാവിയിലെ ഒരു ഹിന്ദുത്വ വാഗാദാനമാണ് നിങ്ങൾ

ഇനി അല്പം ചരിത്രം പഠിക്കാം

സ്ഥലം പാലക്കാട് ജില്ലയിലെ കൽപ്പാത്തി. കാലം 1920 കൾ അതായത് ഒരു നൂറു വർഷം മുമ്പ്.  ആ കാലത്ത് ഈഴവർക്ക് കൽപ്പാത്തി ഗ്രാമത്തിലൂടെ സഞ്ചരിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. 1910 ത്തോടെ ഈഴവർ വിദ്യാഭ്യാസം നേടുകയും നവോത്ഥാനത്തിൻ്റെ ഭാഗമായി അവർ സംഘടിക്കുകയും ചെയ്തു.  

1923 ന് മിതവാദി സീ കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വലിയോ ഒരു യോഗം സഞ്ചാര സ്വതന്ത്ര്യത്തിനുള്ള അവകാശം പ്രഖ്യാപിച്ചു. സഹോദരൻ അയ്യപ്പൻ, സത്യവ്രത സ്വാമി, സാധു ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം

അന്ന് പലക്കാട് മദ്രാസ് റെസിഡൻസിയും കീഴിലുള്ള
ബ്രീട്ടിഷ് പ്രവിശ്യആയിരുന്നു.  സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കുറ്റകരമാക്കി ബ്രീട്ടീഷ് സർക്കാർ ഉത്തരവിറക്കിയത് സമരക്കാരെ സഹായിച്ചു.

1924 നവമ്പറിലാണ്  കൽപ്പാത്തി പൊതുവഴിയിലൂടെ നടക്കാനുള്ള  സമരം തുടങ്ങിയത്.  സർക്കാരും ചില സവർണരും ഈഴവരോടോപ്പം ആയിരുന്നു. എന്നാൽ ഭൂരിഭാഗം വരുന്ന കൽപ്പാത്തിയിലെ പട്ടന്മാർ അതിനെ എതിർത്തു. സമരക്കാർ പിൻ മാറിയില്ല നവമ്പറിൽ നടക്കുന്ന കൽപ്പാത്തി തേരിൽ പങ്കെടുക്കാൻ തന്നെ അവർ തീരുമാനിച്ചു. ബ്രീട്ടിഷ് സർക്കാരിൻ്റെ ഉത്തരവ് അവർക്ക് പിന്തുണയേകി

നവമ്പർ 13 1924 കൽപ്പാത്തി തേര് നടക്കുന്ന ദിവസം കൂറെ ഈഴവർ കൽപ്പാത്തി വീഥിയിലൂടെ നടന്നു. യാതോരു പ്രകോപനവും കൂടാതെ നടന്ന അവരെ പാലക്കാട്ടുള്ള പട്ടന്മാർ നേരിട്ടത് കൂർത്ത കല്ലുകൾ എറിഞ്ഞു കൊണ്ടായിരുന്നു ഇനി മേലാൽ വരാതിരിക്കാൻ കൂട്ടം കൂടി നിന്നവർ അയിത്തം പാലിച്ച് കല്ലെറിഞ്ഞു പട്ടിയെ ഒടിക്കും പോലെ. 

ഈ ക്രൂരകൃത്യം മദ്രാസ് അസംബ്ലിയിൽ ഉന്നയിക്കുകയും ശ്രീനാരായണ ഗുരുവും, ടി കെ മാധവനും സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുടർന്ന ഡിസംബറിൽ വലിയൊരു കൂട്ടം ഈഴവർ സംഘടിച്ച്
കൽപ്പാത്തിയിലൂടെ നടക്കാൻ തീരുമാനിച്ചു ഇതറഞ്ഞി ബ്രീട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയോഗിക്കുകയും അതിൽ പട്ടന്മാരുമായുണ്ടയ അനുരജ്ഞാനത്തിൻ്റെ ഭാഗമായി എല്ലാ ജാതി മതസ്ഥർക്കും കൽപ്പാത്തിയിലൂടെ നടക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങുകയും ചെയ്തു

നിഷ്ക്കളങ്കമായ ഒരു കാർഷിക സംസ്ക്കാരം ഇന്നും പിൻ തുടർന്നു പോരുന്ന  ജനത സവർണ ഹിജാമണിയോ ജാതി മത വർഗ വർണ ലിംഗ ഭേദമെന്യേ ആഘോഷങ്ങളിൽ പങ്കുചേരുന്നതിൻ്റെ നാന്ദികുറിക്കൽ ഒന്നുമായിരുന്നില്ല  കൽപ്പാത്തി തേര് കൃത്യമായി അന്വേഷിച്ചാൽ അതിലും ഹിജാമണിയുടെ 
കടുത്ത സാമൂഹിക അനീതി കാണാം. ഇങ്ങനെ സെലക്ടീവ് മെമ്മറിയിൽ ചരിത്രം ഉണ്ടാക്കിയാണ് ബ്രാഹ്മണ്യം സുവർണ ഭൂതകാലം നിർമ്മിച്ചിരിക്കുന്നത്.

പറഞ്ഞു വന്നത് ഇന്ന് കൽപ്പാത്തി തേരാണ് അതിന് പിന്നിലെ ജാതിമതരാഹിത്യം അത്ര നിഷ്കളങ്കമോ ഹിജാമണി രഹിതമോ അല്ല, ചെമ്പൈയും ശെമ്മാങ്കുടിയും, നമ്പീശനും, കുറുപ്പും പാടിയപ്പോൾ കർണ്ണാടിക് സംഗീതത്തെ സവർണ ഹിജാമണി ഹൈജാക്ക് ചെയ്തെ എന്ന് പരിദേവനം ഇല്ലാതെ അതൊക്കെ ആസ്വദിക്കുന്നത് നല്ല കാര്യം തന്നെ 
പക്ഷെ അതിലെ ഹിജാമണിയെ കണാതെ വിടുന്നത് ഒരുതരം അനീതിയാണ്. 

ഗാന്ധിയിൽ നിന്നും സവർക്കറിലേക്കുള്ള ദൂരം വെറും രണ്ടടിയാണ്. അത്രയും ദൂരമേ ഇത്തരം ഹിജാമണി വിരുദ്ധരും അമിത് ഷായും തമ്മിലുള്ളു

അപ്പോ എല്ലാവർക്കും കൽപ്പാത്തി തേരിൻ്റെ ആശംസകൾ

ഫോട്ടോ കടപ്പാട് പ്രിയ സുഹൃത്ത് Ajith Kumar

ഇങ്ങനെ ആട്ടിയിറക്കപ്പെട്ട് ഈഴവ സമൂഹംമാണ്  ഇന്ന് ഏറ്റവും കൂടുതൽ ബ്രാഹ്മണ്യം കാണിക്കുന്നത് എന്നതാണ് ഐറണിക്കാ ബാപ്പ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI