KALLINGAL MADATHIL RARICHAN MOOPPAN



കല്ലിംഗൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ഒരു കാലത്ത് കോഴിക്കോട്ടെ വ്യാപാര പ്രമുഖനും ; ശ്രീനാരയണ ഗുരുവിന്റെ ഗൃഹസ്ത ശിഷ്യനുമായ ഈഴവൻ
.............................: ...................................
ഒരു കാലത്ത് കോഴിക്കോട്ടെ ജന്മികുടുംബവും സമ്പന്നവും വ്യാപാരവ്യവസായ മേഖലയിൽ പ്രമുഖ പദവി അലങ്കരിച്ച ഈഴവതറവാടാണ് കല്ലിങ്ങൽ മഠം. രാജവാഴ്ച്ച നിലനിന്നിരുന്ന കാലം. സാമൂതിരിപ്പാട് കഴിഞ്ഞാൽ കോഴിക്കോട്ടെ വലിയ ജന്മി കുടുംബമായിരുന്നു കല്ലിങ്ങൽ മഠത്തുകാർ. ഈ തറവാട്ടിലെ കാരണവന്മാർ പാരമ്പരയായി 'മൂപ്പൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരിയാൽ കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു ഇത്.സാമൂതിരി രാജവംശവും കല്ലിങ്ങൽ മഠവും വലിയ മമതയിലാണ് കഴിഞ്ഞു കൂടിയിട്ടുള്ളത് കോവിലകം മന്ത്രിമാരുടെ ഒരു നിലയിലായിരുന്നു കോവിലകത്തു നിന്നും മൂപ്പൻ മാർക്ക് നൽകിയിരുന്നത് ഏത് കാര്യവും അവരോട് അന്വേഷിക്കുക പതിവായിരുന്നു.1919- ൽ അന്തരിച്ച രാരിച്ചൻ മൂപ്പന് പതിവ് ആചാരം പലതും രാജകുടുംബം ചെയ്യുക ഉണ്ടായി. രാരിച്ചൻ മൂപ്പൻ അവർക്കളുടെ മരണവിവരം അറിയിച്ച ഉടനെ മുഖത്തിടുന്നതിനായി സാമൂതിരിപ്പാട് തിരുമനസ്സിൽ നിന്നും ഏറാൾപ്പാട് തമ്പുരാൻ തിരുമനസ്സിൽ പ്രത്യേകം ഓരോ പട്ട് കാര്യസ്ഥന്മാർ മുഖാന്തിരം മഠത്തിലെക്ക് അയക്കുക ഉണ്ടായി. പുലകുളി അടിയന്തര ചിലവുകളിലേക്ക് കിഴക്കേ കോവിലകത്ത് നിന്നും പൂർവ്വാചരണ സമ്പ്രദായപ്രകാരം കല്ലിങ്ങൽ മഠത്തിലെക്ക് പണവും നൽകുന്നു.
1858 ജനുവരി 20-ന് രാരിച്ചൻ മൂപ്പൻ ജനിച്ചു.
മെട്രിക്കുലേഷൻവരെ വിദ്യാഭ്യാസം നേടിയിരുന്നു. മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ സഹോദരിയായിരുന്നു ഭാര്യ. വമ്പിച്ച ഭൂവുടമയും, വ്യാപാരിയുമായിരുന്ന മൂപ്പനു കോഴിക്കോട്ടെ പൊതുജീവിതത്തിൽ ഉന്നതമായ ഒരു സ്ഥാനമുണ്ടായിരുന്നു. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം സ്ഥാപിക്കുന്നതിന് ശ്രീനാരായണ ഗുരുവിനെ ക്ഷണിച്ചു കൊണ്ടുവന്നു. ക്ഷേത്ര സ്ഥലവും നിർമ്മാണ പ്രവർത്തനത്തിനായി ആയിരത്തൊന്നു രൂപയും ആ ഉദാരമതി സംഭാവന നൽകി. മരണംവരെ മൂപ്പൻ തന്നെയായിരുന്നന്നു ശ്രീ കഠ്ണേശ്വര ക്ഷേത്രത്തിന്റെ പ്രസിഡന്റ്.ഹരിജനോദ്ധാരണം, മിശ്രവിവാഹം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കരണ സംരംഭങ്ങളിൽ മുഖ്യപങ്കാളിത്തം വഹിച്ചു. കോഴിക്കോട്ട് തിയോസഫിക്കൽ ലോഡ്ജിന് രാരിച്ചൻ മൂപ്പൻ 1903-ലാണ് ഇന്നു കാണുന്ന സ്ഥലം ലോഡ്ജിനായി ചാർത്തിക്കൊടുത്തത്.1094 കന്നിയിൽ കോഴിക്കോട്ട് പാറൻ സ്ക്വയറിൽവെച്ചു കൂടിയ സമസ്ത കേരള ഈഴവ ഹാസമ്മേളനത്തിൽ പങ്കെടുത്തു. സഹനസമരത്തിന്നു 101ക. സംഭാവനനല്കി സാമുദായികമായ ഉൽക്കർഷത്തിന്നു പിന്തുണനല്കുകയും ചെയ്തു. കോഴിക്കോട്ടെ സമുദായം തെക്ക് നിന്നു വന്ന നെയ്ത്തുകാരുമായി മിശ്രവിവാഹം നടത്താനും, പന്തിഭോജനം ചെയ്യാനും മുൻകയ്യെടുത്തത് മൂപ്പനായിരുന്നു. (1911)
കോഴിക്കോട്ടെ മഠത്തില് എന്ന ഈഴവ കുടുംബത്തിലെ മൂപ്പന്മാര് പരമ്പരാഗത വണിക്കുകളായിരുന്നു. അവര്ക്ക് അറേബ്യയില് പണ്ടകശാലകള് ഉണ്ടായിരുന്നു. വാമലമൂപ്പന്, വാഴയില് മൂപ്പന്, മുതലായ കുടുംബക്കാരും കോഴിക്കോട്ടെ കപ്പലോട്ടക്കാരായിരുന്നു.
(പതിനെട്ടാം ശതകം വരെ മലബാറില് കപ്പല് വ്യാപാരികളും കപ്പലുടമകളുമായ ഈഴവർ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചില രേഖകളും മറ്റും കോഴിക്കോട്ടെ രാരിച്ചന് മൂപ്പന്റെ അറയില് താന് കണ്ടിരുന്നു എന്ന് ജ്ഞാനപീഠപുരസ്കാരം നേടിയ സുപ്രസിദ്ധ സാഹിത്യകാരന് എസ്. കെ. പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്).ഹരിജനോദ്ധാരണത്തിലും അദ്ദേഹത്തിന്റെ ശ്രദ്ധ സജീവമായി പതിഞ്ഞിരുന്നു. നിർദ്ധനരായ ഹരിജന വിദ്യാർത്ഥികളെ സഹായധനം നല്കി വിദ്യാസമ്പന്നരാക്കിത്തീർക്കാൻ അദ്ദേഹം ഉറ്റു പരിശ്രമിച്ചു. കോഴിക്കോട് ക്രിസ്ത്യൻ കോളേജിലെ ഒരു ഹരിജനവിദ്യാർത്ഥിയെ ഒരു മേശക്കു ചുറ്റും സ്വന്തം മക്കളോടൊന്നിച്ചിരുത്തി ഉച്ചഭക്ഷണം നൽകിപ്പോന്നിരുന്ന അദ്ദേഹത്തിന് അന്നത്തെ യാഥാസ്ഥിതിക വർഗ്ഗത്തിന്റെ എതിർപ്പിനെ നേരിടേണ്ടി വന്നിട്ടുണ്ട്. 19-06-1919 - ആ ദീപം പൊലിഞ്ഞു.
*******************************
 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..