CHRISTIAN RIOTS TRICHUR


ക്രിസ്ത്യൻ കലാപം തൃശൂർ ..

1921 ആഗസ്റ്റ് മുതലാണ്  മലബാർ കലാപത്തിലെ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. അതിന് ഏതാനും മാസങ്ങൾക്ക് മുൻപ് തൃശൂരുണ്ടായൊരു സംഘർഷത്തെക്കുറിച്ച് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തൻറ 'ഖിലാഫത്ത് സ്മരണകൾ' എന്ന പുസ്തകത്തിൽ  'തൃശൂർ ലഹള' എന്ന തലക്കെട്ടിൽ വിവരിക്കുന്നുണ്ട്.
ആയിരത്തി അഞ്ഞൂറോളം ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരോട് കൂറ് പ്രഖ്യാപിച്ചു കൊണ്ട് തൃശൂരിൽ പ്രകടനം നടത്തുന്നു. വഴിയിലെ മുസ്ലിം വീടുകളും സ്ഥാപനങ്ങളും തകർക്കുന്നു. കിഴക്കു ഭാഗത്ത് ക്രിസ്ത്യാനികളും പടിഞ്ഞാറു ഭാഗത്ത് ഹിന്ദു-മുസ്ലിം ടീമും ആയുധങ്ങളുമായി കൂട്ടം കൂടുന്നു. രണ്ടു ദിവസം കഴിഞ്ഞ് കാവലില്ലാത്ത സമയത്ത് ക്രിസ്ത്യൻ വിഭാഗക്കാർ ഹിന്ദു സ്ഥാപനങ്ങൾ തകർക്കുന്നു. പടിഞ്ഞാറെ നടക്കാവിൽ ക്രിസ്ത്യൻ ഷോപ്പുകളൊഴികെയുള്ള സകല സ്ഥാപനങ്ങളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പോലീസിൻറ മൗനാനുവാദവും. ഈ ആക്രമണത്തെ ചെറുക്കാൻ മലബാറിൽ നിന്നും അടിയന്തിരമായി മാപ്പിളമാരെ വരുത്താൻ ഹിന്ദു നേതാക്കൾ തീരുമാനിക്കുന്നു.
സംഘർഷം ഭയന്ന് പട്ടണവാസികൾ പലായനം ചെയ്തു. പിറ്റെ ദിവസം തന്നെ തീവണ്ടികളിൽ നൂറുകണക്കിന് മാപ്പിളമാർ എത്തിത്തുടങ്ങി. അവർക്ക് തിരുവമ്പാടി ക്ഷേത്രത്തിനു സമീപത്തുള്ള സത്രത്തിലാണ് താമസം ഏർപ്പാടാക്കിയിട്ടുള്ളത്. സ്റ്റേഷനിൽ നിന്നും ആയിരത്തി എണ്ണൂറോളം മാപ്പിളമാർ പാട്ടു പാടി തക്ബീർ ചൊല്ലി പ്രകടനം നടത്തിയപ്പോൾ തൃശൂർ പട്ടണം കുലുങ്ങിയ പ്രതീതി. 
ഡോ.എ.ആർ മേനോനും മാറായി കൃഷ്ണ മേനോനുമായിരുന്നു നായകൻമാർ. ഒരു നേരത്തെ ഭക്ഷണത്തിനു തന്നെ അമ്പതും അറുപതും പറ അരി ചെലവായിരുന്നു. ഒടുവിൽ ദിവാൻജി ഇടപെട്ട് ഇരു വിഭാഗത്തെയും ശാന്തരാക്കി ലഹളയിൽ നിന്ന് പിന്തിരിപ്പിച്ചു. തുടർന്ന് ഹിന്ദു-മാപ്പിള സെെന്യം തൃശൂരിൽ ഒരു ജെെത്രയാത്ര നടത്തി. മാപ്പിളമാർ നാട്ടിലെക്ക് മടങ്ങി. 
ഇങ്ങനെയൊക്കെയായിരുന്നു ഹിന്ദു-മുസ്ലിം ബന്ധം. ഖിലാഫത്ത് കമ്മിറ്റികളിലും ഹിന്ദു- മുസ്ലിം നേതാക്കളുണ്ടായിരുന്നു. അണികളിലും മാപ്പിളമാരോടൊപ്പം നൂറു കണക്കിന് ഹിന്ദുക്കളുണ്ടായിരുന്നു. പിന്നീടായിരിക്കണം ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചത്. കാര്യങ്ങൾ മാറിമറിഞ്ഞു. ഇരു വിഭാഗക്കാരുടെയും ഇടയിൽ വലിയ വെെരം തീർക്കുന്ന വിധത്തിലായി കാര്യങ്ങൾ. ചില തെമ്മാടികൾ രംഗം കെെയടക്കി. മാപ്പിളമാരോട് കടുത്ത പകയുള്ള ഹിച്ച് കോക്കിനെപ്പോലുള്ളവർ തയ്യാറാക്കിയ കഥകളും ചരിത്രത്തിൽ ചേർന്നു. കേട്ടു കേൾവികളിൽ അതിശയോക്തി ചേർന്നു. സമരത്തിൻറ ലക്ഷ്യത്തിൽ നിന്ന് വ്യതിയാനം സംഭവിച്ചതിൽ നിന്ന് പാഠമുൾക്കൊള്ളേണ്ടവർ അലസരായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI