ADIYAM REVOLT BY EZHAVAS AGAINST NAIRS

അടിയം ലഹള
✏✏✏✏✏
🌹
1097 മീനം 10 .തലയോലപ്പറമ്പ് കാർത്ത്യായനി ക്ഷേത്രത്തിലെ എഴുന്നള്ളത്തു വെട്ടിക്കാട്ടു മുക്കിലേയ്ക്ക് ആറാട്ടിനു പോവുകയായിരുന്നു .
മിടായിക്കുന്നം പാടത്തു വച്ച് വെള്ളൂർ കളമ്പൂരുള്ള യോഗം കഴിഞ്ഞു വരുന്ന കെ.ആർ നാരായണൻ (SNDP യോഗം ജനറൽ സെക്രട്ടറി ) ന്റെ അച്ഛനും , അച്ഛന്റെ അമ്മാവൻ നീലകണ്ംനും , കെ.ആറും നോടും വഴിമാറുവാൻ സവർണ്ണ ഹിന്ദുക്കൾ ആവശ്യപ്പെട്ടു . ഇവർ അതിനു വഴിപ്പെട്ടില്ല .
📍
റിസർവ്വു പോലീസ്സുകാരിൽ ഒരാൾ നീലകണ്ടം നെ അടിച്ചു .
📍
ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു തിരിച്ചുവന്ന ആറാട്ട് എഴുന്നള്ളത്ത് ഈഴവർ ആക്രമിക്കുകയും , പലരേയും അടിച്ച് അവശരാക്കുകയും ചെയ്തു . ആന വിരണ്ടോടി .
📍
എമ്പ്രാൻ ബിംബത്തോടു കൂടി താഴത്തു വീണു .
📍
റിസർവ് പോലീസുകാരെല്ലാം തന്നെ അടിയേറ്റ് അവശരായി നിലംപതിച്ചു .
📍
മീനം 11 ന് പേഷ് ക്കാർ , ഡിസ്ട്രിക്ട് പോലീസ് സൂപ്രണ്ടു മുതലായ ഉയർന്ന ഉദ്യോഗസ്ഥമാർ പ്രതികളെ അറസ്റ്റ് ചെയ്യുവാൻ സ്ഥലത്തു വന്നു .
📍
എന്തും ചെയ്യുവാൻ മടിയില്ലാത്തവരും മരണം പോലും ഭയപ്പെടാത്തവരുമായ ആയിരക്കണക്കിന്നാളുകളെ അവർ അടിയം സമുദായ പോഷിണി സഭയുടെ മന്ദിരത്തിലും അടുത്തുള്ള പുരയിടങ്ങളിലും കണ്ടു .
📍
അപകടം നല്ലതുപോലെ മനസ്സിലായ പേഷ് ക്കാർ അനന്തനാരായണയ്യർ പ്രതികൾക്കു ഹാജർ ജാമ്യം കൊടുത്തു .
📍
എന്തും സംഭവിക്കുമായിരുന്ന വിപത്ത് ഒഴിവാക്കി . 57 പ്രതികളുടെ മേൽ കേസ്സ് ചാർജ്ജ് ചെയ്തു .
📍
അന്നു കോട്ടയം എം.റ്റി സെമിനാരിയിൽ രണ്ടാം ഫാറത്തിൽ പഠിക്കുന്ന കെ.ആർ നാരായണൻ നും കേസ്സിൽ ഒരു പ്രതിയായി .
 


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..