DR AYYATHAN GOPALAN

അയ്യത്താൽ ഗോപാലൻ അയിത്തതിനും അനാചാരത്തിനുമെതിരെ പോരാടിയ മലബാറിലെ ഈഴവൻ
........................................................................
കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്ന് അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ. ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യസ്‌നേഹി എന്നി നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ (1898) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ സുഗുണവർധിനി പ്രസ്ഥാനത്തിന്റെ (1900) സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു...
1861 മാർ­ച്ച്‌ മൂ­ന്നാം തീ­യ­തി ത­ല­ശേ­രി­ക്ക­ടു­ത്ത്‌ അ­ഞ്ച­ര­ക്ക­ണ്ടി­യിൽ
പുലപ്പാടി അയ്യത്താൻ" വീട്ടിൽ അ­യ്യ­ത്താൻ ച­ന്ത­ന്റേ­യും ക­ല്ലാ­ട്ട്‌ ചി­രു­ത­മ്മ­യു­ടെ­യും മ­ക­നാ­യി ഗോ­പാ­ലൻ ജ­നി­ച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരി ഡോ. അയ്യത്താൻ ജാനകിയമ്മാൾ, കേരളത്തിലെ മലബാറിലെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു.
അ­ഞ്ച­ര­ക്ക­ണ്ടി എ­ലി­മെന്റ­റി സ്‌­കൂൾ, ത­ല­ശേ­രി ബ്ര­ണ്ണൻ സ്‌­കൂൾ, ബാ­സൽ മി­ഷ്യൻ സ്‌­കൂൾ എ­ന്നി­വി­ട­ങ്ങ­ളി­ലെ വി­ദ്യാ­ഭ്യാ­സ­ത്തി­നു­ശേ­ഷം മ­ദി­രാ­ശി­യിൽ മെ­ഡി­ക്കൽ പഠ­ന­ത്തി­നാ­യി അ­ദ്ദേ­ഹ­ത്തെ അ­യ­ച്ചു. സ്‌­കൂൾ പഠ­ന­കാ­ല­ത്തു­ത­ന്നെ യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തോ­ടും അ­നാ­ചാ­ര­ത്തോ­ടും പോ­രാ­ടു­ന്ന­തിൽ അ­ദ്ദേ­ഹം ഉ­ത്സു­ക­നാ­യി­രു­ന്നു. സാ­മ്പ്ര­ദാ­യി­ക­മാ­യി ത­ല­മു­ടി വ­ളർ­ത്തി കു­ടു­മ­യാ­യി കെ­ട്ടി­വ­ച്ചി­രു­ന്ന യാ­ഥാ­സ്ഥി­തി­ക­രീ­തി­യോ­ട്‌ ക­ല­ഹി­ച്ച്‌ സ്‌­കൂൾ വി­ദ്യാർ­ഥി­യാ­യി­രി­ക്കെ ഗോ­പാ­ലൻ കു­ടു­മ മു­റി­ച്ചു. കു­ടും­ബ­ത്തി­ലും സ­മു­ദാ­യ­ത്തി­ലും കോ­ളി­ള­ക്ക­മു­ണ്ടാ­ക്കി­യ സം­ഭ­വ­മാ­യി­രു­ന്നു അ­ത്‌. ഈഴവസ­മു­ദാ­യാം­ഗ­മാ­യ ഗോ­പാ­ലൻ താ­ഴ്‌­ന്ന­ജാ­തി­യി­ലെ മു­ക്കു­വ സു­ഹൃ­ത്തി­ന്റെ വീ­ട്ടിൽ ക­ല്യാ­ണ­ത്തി­നു­ പോ­യി ഭ­ക്ഷ­ണം ക­ഴി­ച്ചെ­ന്ന വാർ­ത്ത ത­റ­വാ­ട്ടു കാ­ര­ണ­വ­രെ ക്ഷു­ഭി­ത­നാ­ക്കി. വീ­ട്ടിൽ നി­ന്നി­റ­ക്കി­വി­ട്ട­തി­നാൽ ഗോ­പാ­ല­ന്‌ സ്‌­കൂൾ മാ­റി പഠി­ക്കേ­ണ്ടി­വ­ന്നു. മ­ദ്രാ­സ്‌ പഠ­ന­കാ­ല­ത്താ­ണ്‌ അ­ദ്ദേ­ഹം ബ്ര­ഹ്മ­സ­മാ­ജ­വു­മാ­യും അ­തി­ന്റെ ത­ത്ത്വ­ങ്ങ­ളു­മാ­യും ബ­ന്ധ­പ്പെ­ടു­ന്ന­ത്‌. ആ­ദർ­ശ­ങ്ങൾ പ്ര­സം­ഗി­ക്കാ­നു­ള്ള­ത­ല്ലെ­ന്നും സ്വ­ന്തം ജീ­വി­ത­ത്തിൽ പ്രാ­വർ­ത്തി­ക­മാ­ക്കേ­ണ്ട­താ­ണെ­ന്നും അ­ദ്ദേ­ഹം ഉ­റ­ച്ചു­വി­ശ്വ­സി­ച്ചു.
ബ്ര­ഹ്മ­സ­മാ­ജ­രീ­തി­യിൽ മാ­ത്ര­മേ താൻ വി­വാ­ഹം ക­ഴി­ക്കു­ക­യു­ള്ളു­വെ­ന്ന്‌ അ­ദ്ദേ­ഹം ശഠി­ച്ചു. മ­ദ്രാ­സ്‌ സം­സ്ഥാ­ന­ത്ത്‌ ബ്ര­ഹ്മ­സ­മാ­ജം അ­നു­ശാ­സി­ക്കു­ന്ന നി­ഷ്ഠ­ക­ളോ­ടെ ന­ട­ന്ന ആ­ദ്യ­ വി­വാ­ഹ­മാ­യി­രു­ന്നു ഗോ­പാ­ല­ന്റേ­ത്‌. വി­ശ്വ­വി­ശ്രു­ത സം­സ്‌­കൃ­ത പ­ണ്ഡി­ത­നാ­യി­രു­ന്ന ഡോ. രാ­മ­കൃ­ഷ്‌­ണ ഭ­ണ്ഡാർ­ക്കർ ആ­യി­രു­ന്നു വി­വാ­ഹ­കർ­മ്മ­ത്തി­ന്‌ ആ­ചാ­ര്യ­നാ­യി­രു­ന്ന­ത്‌. അ­ക്കാ­ല­ത്തെ ബോം­ബെ ഹൈ­ക്കോ­ട­തി ചീ­ഫ്‌ ജ­സ്റ്റി­സാ­യി­രു­ന്ന മ­ഹാ­ദേ­വ ഗോ­വി­ന്ദ റാ­ന­ഡെ വ­ധൂ­വ­ര­ന്മാ­രെ ആ­ശം­സി­ക്കാ­നെ­ത്തി­യി­രു­ന്നു.
എ­ല്ലാ ജാ­തി­­മ­ത­സ്ഥ­രേ­യും ഒ­ന്നി­പ്പി­ക്കു­ന്ന ഏ­ക­ദൈ­വം എ­ന്ന സ­ങ്കൽ­പ്പ­ത്തി­ലാ­ണ്‌ മോ­ഹൻ­റാ­യ്‌ ബ്ര­ഹ്മ­സ­മാ­ജം സ്ഥാ­പി­ച്ച­ത്‌. അ­രൂ­പ­നും അ­ന­ശ്വ­ര­നും അ­ജ്ഞേ­യ­നും അ­വ്യ­യ­നു­മാ­യ ഏ­ക­ദൈ­വ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന എ­ല്ലാ മ­ത­ക്കാ­രു­ടെ­യും സം­ഗ­മ­സ്ഥാ­ന­മാ­യി­രി­ക്ക­ണം ബ്ര­ഹ്മ­സ­മാ­ജം എ­ന്ന വീ­ക്ഷ­ണ­മാ­ണ്‌ റാ­യി­ക്കു­ണ്ടാ­യി­രു­ന്ന­ത്‌. രാ­ജാ­റാം മോ­ഹൻ­റാ­യി­യു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം ബ്ര­ഹ്മ­സ­മാ­ജ­ത്തി­ന്റെ നേ­തൃ­ത്വം ഏ­റ്റെ­ടു­ത്ത­ത്‌ ദേ­വേ­ന്ദ്ര­നാ­ഥ്‌ ടാ­ഗോ­റാ­ണ്‌. അ­ദ്ദേ­ഹ­ത്തി­ന്റെ മ­ക­നാ­ണ്‌ ഇ­ന്ത്യ­യു­ടെ അ­ഭി­മാ­ന­മാ­യ ക­വി­യും ചി­ത്ര­കാ­ര­നും സം­ഗീ­ത­ജ്ഞ­നു­മാ­യ ര­വീ­ന്ദ്ര­നാ­ഥ്‌ ടാ­ഗോർ. ബ്ര­ഹ്മ­സ­മാ­ജ­ത്തി­ന്റെ ത­ത്ത്വ­ങ്ങ­ളും ആ­ശ­യ­സം­ഹി­ത­ക­ളും ക്രോ­ഡീ­ക­രി­ച്ച്‌ ബ്ര­ഹ്മ­ധർ­മ്മം എ­ന്ന ഗ്ര­ന്ഥം ദേ­വേ­ന്ദ്ര­നാ­ഥ്‌ ടാ­ഗോർ ആ­ദ്യം സം­സ്‌­കൃ­ത­ത്തി­ലും പി­ന്നീ­ട്‌ ബം­ഗാ­ളി­യി­ലും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. ഇ­ന്ത്യ­യി­ലെ പ­ല ഭാ­ഷ­ക­ളി­ലും അ­തി­ന്‌ പ­രി­ഭാ­ഷ­ക­ളു­ണ്ടാ­യെ­ങ്കി­ലും ഈ മ­ഹ­ദ്‌ ഗ്ര­ന്ഥം മ­ല­യാ­ള­ത്തി­ലേ­ക്ക്‌ മൊ­ഴി­മാ­റ്റി പ്ര­സി­ദ്ധീ­ക­രി­ച്ച­ത്‌ അ­യ്യ­ത്താൻ ഗോ­പാ­ല­നാ­ണ്‌. ബ്ര­ഹ്മ­സ­മാ­ജം കേ­ന്ദ്ര­മാ­ക്കി­ക്കൊ­ണ്ടാ­ണ്‌ അ­യി­ത്തോ­ച്ചാ­ട­നം, അ­വർ­ണ ജാ­തി­ക്കാ­രു­ടെ വി­ദ്യ­ാ­ഭ്യാ­സം, മി­ശ്ര­ഭോ­ജ­നം, മി­ശ്ര­വി­വാ­ഹം, ഏ­ക­ദൈ­വ ആ­രാ­ധ­ന എ­ന്നീ പ്ര­വർ­ത്ത­ന­ങ്ങൾ­ക്ക്‌ ഗോ­പാ­ലൻ തു­ട­ക്കം കു­റി­ക്കു­ന്ന­ത്‌. സ­വർ­ണ­മേ­ധാ­വി­ത്വം കൊ­ടി­കു­ത്തി­വാ­ണി­രു­ന്ന ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടിൽ അ­തി­നെ­തി­രെ പ­ട­ന­യി­ച്ച കർ­മ്മ­ധീ­ര­നാ­ണ്‌ അ­യ്യ­ത്താൻ ഗോ­പാ­ലൻ. മ­ല­ബാ­റി­ലെ സാ­മൂ­ഹ്യ­ പ­രി­ഷ്‌­ കർ­ത്താ­ക്ക­ളാ­യി മാ­റി­യ ക­ല്ലി­ങ്ങൽ മഠത്തിൽ രാ­രി­ച്ചൻ മൂ­പ്പൻ, മി­ത­വാ­ദി സി കൃ­ഷ്‌­ണൻ വ­ക്കീൽ, മ­ഞ്ചേ­രി രാ­മ­യ്യർ, വാ­ഗ്‌­ഭ­ടാ­ന­ന്ദൻ, സാ­ധു ശി­വ­പ്ര­സാ­ദ്‌ തു­ട­ങ്ങി­യ­വർ­ക്കെ­ല്ലാം വ­ഴി­കാ­ട്ടി­യാ­യി മു­മ്പേ ന­ട­ന്ന­യാ­ളാ­ണ്‌ അ­യ്യ­ത്താൻ ഗോ­പാ­ലൻ. കൃ­ഷ്‌­ണൻ വ­ക്കീ­ലി­ന്‌ മി­ത­വാ­ദി പ­ത്രം തു­ട­ങ്ങു­ന്ന­തി­നു­ള്ള പ്രേ­ര­ണ­യും ഉ­പ­ദേ­ശ­വും നൽ­കി­യ­ത്‌ അ­യ­ത്താൻ ഗോ­പാ­ല­നാ­ണ്‌. മ­ല­ബാ­റി­ലെ ആ­ബാ­ല­വൃ­ദ്ധം ജ­ന­ങ്ങൾ ബ­ഹു­മാ­നി­ച്ചി­രു­ന്ന അ­യ്യ­ത്താൻ ഗോ­പാ­ല­നെ സ്‌­നേ­ഹാ­ദ­ര­ങ്ങ­ളോ­ടെ സ­ന്ദർ­ശി­ക്കാൻ പോ­യ­തി­നെ­ക്കു­റിച്ച്‌ വാ­ഗ്‌­ഭ­ടാ­ന­ന്ദൻ എ­ഴു­തി­യി­ട്ടു­ണ്ട്‌. ബ്ര­ഹ്മ­സ­മാ­ജ പ്ര­വർ­ത്ത­കർ­ക്കു­ത­കു­ന്ന പ്രാർ­ഥ­നാ­ഗീ­ത­ങ്ങ­ളും കീർ­ത്ത­ന­ങ്ങളും എഴുതിയതും ;ബ്ര­ഹ്മ­മ­ന്ദി­രം എ­ന്ന സ്ഥാ­പ­നം ആ­രം­ഭി­ച്ചതും എടുത്തു പറയേണ്ട കാര്യമാണ്.
അ­ക്കാ­ല­ത്ത്‌ അ­ധഃ­കൃ­ത വി­ദ്യാ­ഭ്യാ­സ­ത്തി­നു­വേ­ണ്ടി മ­ല­ബാ­റിൽ പോ­രാ­ടി­യി­രു­ന്ന ഒ­രേ­യൊ­രാൾ അ­യ്യ­ത്താൻ ഗോ­പാ­ല­നാ­യി­രു­ന്നു. കോ­ഴി­ക്കോ­ടു­ള്ള ലേ­ഡി ച­ന്ദാ­വർ­ക്കർ എ­ലി­മെന്റ­റി സ്‌­കൂൾ ഡോ. അ­യ്യ­ത്താൻ ഗോ­പാ­ലൻ സ്ഥാ­പി­ച്ച­ത്‌ ഹ­രി­ജ­ന­ങ്ങ­ളു­ടെ വി­ദ്യാ­ഭ്യാ­സ ആ­വ­ശ്യ­ത്തി­നാ­ണ്‌. അ­ധഃ­കൃ­ത­രു­ടെ സാ­മു­ദാ­യി­ക സം­ഘ­ട­നാ­പ്ര­വർ­ത്ത­നം തു­ട­ങ്ങി­യി­ട്ടി­ല്ലാ­ത്ത­കാ­ല­ത്ത്‌ ഹ­രി­ജ­ന­ങ്ങ­ളെ അ­ക്ഷ­രം പഠി­പ്പി­ക്കാൻ മു­ന്നി­ട്ടി­റ­ങ്ങി­യ­ത്‌ അ­യ്യ­ത്താൻ ഗോ­പാ­ല­നാ­യി­രു­ന്നു. ഹ­രി­ജ­ന­ങ്ങൾ­ക്ക്‌ റോ­ഡിൽ­ക്കൂ­ടി സ­ഞ്ചാ­ര­സ്വ­ത­ന്ത്ര്യം ഇ­ല്ലാ­തി­രു­ന്ന­പ്പോൾ ചേ­വാ­യൂർ കോ­ഴി­ക്കോ­ട്‌ റോ­ഡി­ലൂ­ടെ പ­റ­യ­രെ ഡോ. ഗോ­പാ­ലൻ ന­ട­ത്തി­ച്ച­ത്‌ അ­ക്കാ­ല­ത്തെ പ്ര­ധാ­ന­ സം­ഭ­വ­മാ­യി­രു­ന്നു. സ­വർ­ണ മേ­ധാ­വി­ക­ളെ വെ­ല്ലു­വി­ളി­ക്കു­ന്ന ഇ­ത്ത­രം പ്ര­വൃ­ത്തി­കൾ ചെ­യ്യാൻ ഡോ­ക്‌­ടർ ഗോ­പാ­ല­ന്‌ ഭ­യ­മോ മ­ടി­യോ ഉ­ണ്ടാ­യി­രു­ന്നി­ല്ല. കോ­ഴി­ക്കോ­ട്ടെ ചി­ത്ത­രോ­ഗാ­ ശു­പ­ത്രി­യിൽ അ­ദ്ദേ­ഹം ദീർ­ഘ­കാ­ലം സൂ­പ്ര­ണ്ടാ­യി സേ­വ­ന­മ­നു­ഷ്ഠി­ച്ചി­രു­ന്നു. സെ­ല്ലിൽ അ­ട­ച്ചു­പൂ­ട്ടി­യി­ടു­ന്ന­തു­മാ­ത്രം ചി­കി­ത്സാ­രീ­തി­യാ­യി ക­ണ­ക്കാ­ക്കി­യി­രു­ന്ന അ­ക്കാ­ല­ത്ത്‌ ഭ്രാ­ന്ത­ന്മാ­രെ പു­റ­ത്താ­ക്കി, അ­വ­രെ കാ­യി­ക­ വി­നോ­ദ­ങ്ങ­ളി­ലേർ­പ്പെ­ടു­ത്തി മ­നു­ഷ്യ­ത്വം നി­റ­ഞ്ഞ ചി­കി­ത്സാ­രീ­തി കൊ­ണ്ടു­വ­ന്ന­ത്‌ ഡോ. ഗോ­പാ­ല­നാ­ണ്‌. എ­തു­സ­മ­യ­ത്തും ഏ­തു­രോ­ഗി­ക്കും അ­ദ്ദേ­ഹ­ത്തെ സ­മീ­പി­ക്കാ­മാ­യി­രു­ന്നു. വ­ള­രെ ദ­രി­ദ്ര­രും നി­രാ­ലം­ബ­രു­മാ­യ രോ­ഗി­ക­ളെ അ­വ­രു­ടെ വീ­ട്ടിൽ­ച്ചെ­ന്ന്‌ ചി­കി­ത്സി­ക്കാൻ അ­ദ്ദേ­ഹം എ­പ്പോ­ഴും ത­യ്യാ­റാ­യി­രു­ന്നു. ഡോ. ഗോപാലനാണ് . സാമൂഹ്യവും മാനുഷികവുമായ സേവനങ്ങളെ മുൻനിർത്തി 1917 ജൂൺ 4 ന്‌ ഗോപാലനെ ബ്രിട്ടീഷ് സർക്കാർ പരമോന്നത സിവിലിയൻ അവാർഡും പദവിയുമായ "റാവു സാഹിബ്" പട്ടം നൽകി ആദരിച്ചു.1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "സുഗുണവർധിനി പ്രസ്ഥാനം" ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ,ബാലന്മാരിലും, വിദ്യാർത്ഥികളിലും മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ (ദലിത്) സമുദായങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു
അ­ധഃ­കൃ­ത ജ­ന­ങ്ങ­ളു­ടെ ഉ­ദ്ധാ­ര­ണ­വും സാ­മൂ­ഹ്യ­ പ­രി­ഷ്‌­ക്ക­ര­ണ­ങ്ങ­ളു­മാ­യി മ­ല­ബാ­റി­ലെ അ­വർ­ണർ­ക്കി­ട­യിൽ ശ­ക്ത­മാ­യ പ്ര­ചാ­ര­ണ­ങ്ങ­ളു­മാ­യി അ­യ്യ­ത്താൻ ഗോ­പാ­ലൻ മു­ന്നോ­ട്ടു­ പോയി താൻ വി­ശ്വ­സി­ക്കു­ന്ന ആ­ദർ­ശ­ത്തി­നൊ­ത്തു ജീ­വി­ക്കു­ന്ന­തിൽ യാ­തൊ­രു വി­ട്ടു­വീ­ഴ്‌­ച­ക്കും അ­ദ്ദേ­ഹം ത­യാ­റാ­യി­ല്ല. അ­യ്യ­ത്താൻ ഗോ­പാ­ല­ന്റെ ഏ­ക പു­ത്രി സ­രോ­ജ­ഭാ­യി­യെ മം­ഗ­ലാ­പു­ര­ത്തെ ബ്ര­ഹ്മ­സ­മാ­ജ പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന ശ്രീ­നി­വാ­സ്‌ എ­ന്നു പേ­രാ­യ ഒ­രു ക്രി­സ്‌­ത്യൻ യു­വാ­വാ­ണ്‌ വി­വാ­ഹം ക­ഴി­ച്ച­ത്‌. കൊ­ച്ചി രാ­ജ്യ­ത്ത്‌ സ­ഹോ­ദ­രൻ അ­യ്യ­പ്പൻ മി­ശ്ര­ഭോ­ജ­ന­ പ്ര­സ്ഥാ­നം ആ­രം­ഭി­ക്കു­ന്ന­തി­ന്‌ വ­ള­രെ മു­മ്പൂ­ത­ന്നെ ഡോ­ക്‌­ടർ അ­യ്യ­ത്താൻ ഗോ­പാ­ല­ന്റെ ഭ­വ­ന­ത്തിൽ ഹ­രി­ജ­ന­ങ്ങൾ­ക്കെ­ന്നു മാ­ത്ര­മ­ല്ല, സർ­വ­രും അ­ക­റ്റി­മാ­റ്റി­യി­രു­ന്ന നാ­യാ­ടി­കൾ­ക്കു­പോ­ലും വീ­ട്ടി­ന­ക­ത്ത്‌ ഭ­ക്ഷ­ണം നൽ­കി­യി­രു­ന്നു. പു­ല­യർ­ക്കും പ­റ­യർ­ക്കും നാ­യാ­ടി­കൾ­ക്കും വെ­ച്ചു­വി­ള­മ്പി ഭ­ക്ഷ­ണം നൽ­കു­ന്ന­തിൽ പ്ര­തി­ഷേ­ധി­ച്ച്‌ വീ­ട്ടി­ലെ ജോ­ലി­ക്കാർ­ പോ­ലും ജോ­ലി ഉ­പേ­ക്ഷി­ച്ച്‌ പോ­യി­ട്ടു­ണ്ട്‌. അ­യ്യ­ത്താൻ ഗോ­പാ­ല­നും അ­ദ്ദേ­ഹ­ത്തി­ന്റെ ധർ­മ്മ­പ­ത്‌­നി കൗ­സ­ല്യ­യും ഇ­തെ­ല്ലാം അ­വ­ഗ­ണി­ച്ച്‌ അ­വർ­ണർ­ക്ക്‌ വീ­ട്ടിൽ ഭ­ക്ഷ­ണം നൽ­കി­പ്പോ­ന്നു എ­ന്ന­കാ­ര്യ­വും പ­രാ­മൃ­ഷ്‌­ട­മാ­ണ്‌. സാ­മൂ­ഹ്യ പ­രി­ഷ്‌­ക്ക­ര­ണ­ത്തി­ന്‌ എ­തി­രാ­യ ഗർ­ഹ­ണീ­യ­മാ­യ സ­ക­ല ആ­ചാ­ര­ങ്ങ­ളോ­ടും അ­യ്യ­ത്താൻ ഗോ­പാ­ലൻ ക­ല­ഹി­ച്ചു. അ­ക്കാ­ല­ത്തെ ഏ­റ്റ­വും ഉ­യർ­ന്ന വി­ദ്യാ­ഭ്യാ­സ­വും ഔ­ദ്യോ­ഗി­ക പ­ദ­വി­യും ഉ­ണ്ടാ­യി­ട്ടും അ­ധ­ഃ­സ്ഥി­ത­രു­ടെ ഉ­ന്ന­മ­ന­ത്തി­നു­വേ­ണ്ടി ജീ­വി­തം ഉ­ഴി­ഞ്ഞു­വ­യ്‌­ക്കാ­നാ­ണ്‌ അ­ദ്ദേ­ഹം ശ്ര­മി­ച്ച­ത്‌. അ­ദ്ദേ­ഹം കാ­ല­ത്തി­നു­മു­മ്പേ ന­ട­ന്ന മ­ഹ­ത്‌­വ്യ­ക്തി­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ ച­രി­ത്രം വേ­ണ്ട­രീ­തി­യിൽ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടി­ല്ലെ­ന്ന കു­റ്റ­ബോ­ധം നി­ല­നിൽ­ക്കു­ന്നു­ണ്ട്‌. മ­ല­ബാ­റിൽ 1921 ൽ ന­ട­ന്ന മാ­പ്പി­ള ല­ഹ­ള­യി­ലും അ­യ്യ­ത്താൻ ഗോ­പാ­ലൻ ധീ­രോ­ദാ­ത്ത­മാ­യ പ­ങ്കു­വ­ഹി­ച്ചി­ട്ടു­ണ്ട്‌. അ­യ്യ­ത്താൻ കോ­ഴി­ക്കോ­ട്‌ ചി­ത്ത­രോ­ഗാ­ശു­പ­ത്രി­യിൽ ഡോ­ക്‌­ട­റാ­യി ജോ­ലി നോ­ക്കു­മ്പോ­ഴാ­ണ്‌ ല­ഹ­ള പൊ­ട്ടി­പു­റ­പ്പെ­ടു­ന്ന­ത്‌. തി­രൂ­ര­ങ്ങാ­ടി, കോ­ട്ട­ക്കൽ, മ­ഞ്ചേ­രി, പെ­രി­ന്തൽ­മ­ണ്ണ തു­ട­ങ്ങി­യ ഭാ­ഗ­ത്തു­നി­ന്ന്‌ അ­ര­ല­ക്ഷ­ത്തി­ല­ധി­കം ആ­ളു­ക­ളാ­ണ്‌ അ­ഭ­യാർ­ഥി­ക­ളാ­യി കോ­ഴി­ക്കോ­ട്ടെ­ത്തി­യ­ത്‌. ഇ­വർ­ക്ക്‌ സ­ഹാ­യ­മെ­ത്തി­ക്കാൻ കോ­ഴി­ക്കോ­ട്ടെ പൗ­ര­മു­ഖ്യ­ന്മാർ മു­ന്നോ­ട്ടു­വ­ന്നു. ഡോ. അ­യ്യ­ത്താൻ ഗോ­പാ­ലൻ, മഠ­ത്തിൽ കു­ഞ്ഞി­ക്കോ­ര­പ്പൻ, സി കൃ­ഷ്‌­ണൻ തു­ട­ങ്ങി­യ­വ­രാ­ണ്‌ ഇ­തി­ന്‌ നേ­തൃ­ത്വം നൽ­കി­യ­ത്‌. ഡോ­ക്‌­ടർ ചി­ത്ത­രോ­ഗാ­ശു­പ­ത്രി­ത­ന്നെ ഒ­ര­ഭ­യാർ­ഥി ക്യാ­മ്പാ­യി മാ­റ്റി. ഏ­റ്റ­വും ഫ­ല­പ്ര­ദ­മാ­യ അ­ഭ­യാർ­ഥി ക്യാ­മ്പി­ന്‌ നേ­തൃ­ത്വം നൽ­കി­യ­ത്‌ ഡോ­ക്‌­ട­റാ­യി­രു­ന്നു. 1948 ൽ ഡോ­ക്‌­ടർ അ­ന്ത­രി­ച്ചു.
ഈഴവ / ഇല്ലത്ത് പിള്ളയാർ / തിയ്യ/ബില്ലവ / ഈ ഡിഗ / ഭണ്ടാരിetc ഈഴവ മഹാ വംശം .


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI