AKG SPEECH AT PRRINTHALMANNA ABOUT MAPPILA SAMARAM.


മലബാർ സമരചരിത്രവുമായി ബന്ധപ്പെട്ട ഉജ്വല ഏടാണ്‌ എ കെ ജിയുടെ പെരിന്തൽമണ്ണ പ്രസംഗം. മലബാർ സമരത്തിന്റെ 25–-ാം വാർഷികത്തിൽ 1946 ആഗസ്‌ത്‌ 25നായിരുന്നു പ്രസംഗം. അതിന്റെ പേരിൽ ബ്രിട്ടീഷ്‌ പട്ടാളം എ കെ ജിയെ ജയിലിലടച്ചു. മലബാർ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാൻ കോൺഗ്രസും മസ്ലിംലീഗും മടിച്ചുനിന്ന കാലത്തായിരുന്നു എ കെ ജിയുടെ പ്രസംഗം. 1946ൽ കമ്യൂണിസ്‌റ്റ്‌ പാർടി പുറത്തിറക്കിയ ‘1921–- ആഹ്വാനവും താക്കീതും’ പ്രമേയം മുൻനിർത്തിയായിരുന്നു അത്‌.

‘നിങ്ങൾ ഹിന്ദുവോ മുസ്ലിമോ ആകട്ടെ. സാമ്രാജ്യത്വവിരുദ്ധനാണെങ്കിൽ, ബ്രിട്ടീഷ്‌ ഭരണം അവസാനിക്കണമെന്ന്‌ ചിന്തിക്കുന്നുണ്ടെങ്കിൽ ഇരുപത്തൊന്നിൽ ദേശഭക്തരായ യുവാക്കൾ ചെയ്‌ത ധീരസമരത്തിന്റെ പാഠം ഉൾക്കൊള്ളണം. അതില്ലാതെ നിങ്ങൾക്ക്‌ ബ്രിട്ടീഷ്‌ ഭരണത്തിന്‌ അന്ത്യംകുറിക്കാനാവില്ല. ദേശാഭിമാനികളെന്ന്‌ വിളിക്കാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ, ആരെങ്കിലും യഥാർഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കിൽ അവർ നമ്മുടെ മാപ്പിള സാേദരങ്ങളാണ്‌’–- എ കെ ജി പറഞ്ഞു.

കലാപത്തിന്‌ ആഹ്വാനമേകിയെന്ന കുറ്റംചുമത്തി എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സർക്കാർ രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചിട്ടും എ കെ ജിയെ വിട്ടില്ല. കേസ്‌ തുടർന്ന്‌ നടത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ 1947 സെപ്‌തംബർ രണ്ടിന്‌ എ കെ ജി കോടതിയൽ ഹർജി നൽകി. ‘1921ലെ ഖിലാഫത്ത്‌ മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും സമരത്തിന്റെ നല്ല ഭാഗങ്ങളെ സ്വീകരിക്കാൻ ആഹ്വാനം നൽകുകയും ചീത്തവശങ്ങളെ സൂക്ഷിക്കണമെന്ന്‌ താക്കീത്‌ ചെയ്യുകയും ചെയ്യുന്നത്‌ കുറ്റകരമാണെങ്കിൽ ഞാൻ കുറ്റക്കാരനാണ്‌’–- എ കെ ജി ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതി എ കെ ജിയെ കുറ്റവിമുക്തനാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI