PROTO SINAITIC ALPHABET ..

 

PROTO SINAITIC ALPHABET .....
ചിത്രലിപിയിൽ നിന്ന് ഫോണെറ്റിക്ക് (Alphabetic) ലിപിയിലേക്കുള്ള
ചുവടു മാറ്റം വളരെ രസകരം ...
ആഫ്രിക്കൻ ഹൈറോഗ്ലിഫിൽ(BC3000/BP5000 )
നിന്ന് കാനാൻ ലിപിയായ
പ്രോട്ടോ സിനായിറ്റിക് (BC1750/BP3750) ലിപിയിലേക്ക് ...
കന്നുകാലികൾക്ക് ആട്ടിൻറെ തലപോലത്തെ രൂപമാണ്
ആഫ്രിക്കൻ ഹൈറോഗ്ലിഫ് ലിപിയിൽ ഉള്ളത് ..
പുരാതന കാനാൻ ദേശത്തെ ഭാഷയിൽ കന്നുകാലികൾക്ക്
ആലെപ് എന്ന വാക്കാനുള്ളത്..അതിൻറെ ആദ്യ
അക്ഷരം "അ"...
അതെ അക്ഷരത്തിന് ആഫ്രിക്കൻ ചിത്രലിപിയിലെ
മൃഗത്തല ഉപയോഗിച്ചു..
അതുപോലെ വീടിനു ബേത്ത് എന്നാണ് കാനാൻ വാക്ക് ..
ആഫ്രിക്കൻ ചിത്ര ലിപിയിൽ ഉള്ള വീടിൻറെ പടം
ബേത്ത് എന്ന വാക്കിൻറെ ആദ്യ ശബ്ദമായ "ബ" ക്ക്
ഉപയോഗിച്ചു ...
അങ്ങനെ ആഫ്രിക്കൻ ചിത്ര ലിപിയെ തന്നെ മോഡിഫൈ
ചെയ്ത് അതിൽ നിന്ന് ഉണ്ടാക്കിയ ഫൊണെറ്റിക്ക് അക്ഷരമാല
ആണ് പ്രോട്ടോ സിനായിറ്റിക്ക് എന്ന് പറയുന്നത് ..
സിനായി മരുഭൂമിയിൽ ചെങ്കടലിൻറെ കിഴക്കൻ ഭാഗത്തോട്
ചേർന്നാണ് ആദ്യമായി ഈ ലിപി
കണ്ടെത്തിയത്.പിന്നീട് ഈജിപ്ത്തിനുള്ളിൽ നൈൽ
നദിയുടെ കിഴക്കേക്കരയിൽ ഇതേ ലിപി കണ്ടെത്തി ..
അവിടങ്ങളിൽ കുടിയേറി പാർത്തിരുന്ന കാനാൻ
ദേശക്കാർ അവരുടെ ഭാഷക്ക് അനുസരിച്ചു അവർ
താമസിച്ച ഈജിപ്ത്ത് നാട്ടിലെ ചിത്ര ലിപിയിലെ
ചിത്രങ്ങളെ മോഡിഫൈ ചെയ്തു ആദ്യത്തെ അക്ഷരമാല
നിർമ്മിച്ചു...
ഇതാണ് സെമെറ്റിക്ക് ലോകത്തെ ആദ്യത്തെ അക്ക്ഷരമാല.
ഇതിൽ നിന്നാണ് ഫിനിഷ്യൻ ലിപ(BC 1000 ), പുരാതന ദക്ഷിണ അറേബിയൻ
ലിപി, പാലിയോ ഹീബ്രു ലിപി, പുരാതന വടക്കൻ അറേബ്യാൻ
ലിപി ഒക്കെ രൂപപ്പെട്ടത്...
ഫിനീഷ്യൻ ലിപിയിൽ നിന്ന് പിന്നീട് യൂറോപ്പിലെ ലിപികൾ(BC 700)
ഉണ്ടായി..ഗ്രീക്കിൽ നിന്ന് തുടങ്ങി ...

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI