ONV ABOUT RSS

 കവി ജ്ഞാനപീഠം വേലു കുറുപ്പിൻറെ ഹെഡ്ഗേവാർ സ്മരണകൾ .....

" ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂന്പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്വാള്ക്കര്ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്ക്കാന്കോളേജില്നിന്ന് ഞാനുള്പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.

ഗോള്വാക്കര്അതിനിശിതമായി ഗാന്ധിജിയെ വിമര്ശിച്ച് സംസാരിക്കുന്നു. എന്റെ ഓര്മ്മശരിയാണെങ്കില്മലയാറ്റൂരും കരുനാഗപ്പള്ളി കാര്ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്ഗോള്വാക്കറോട് ചോദിച്ചുശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്ഞങ്ങളെ തല്ലാന്മൗനാനുവാദം നല്കുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവര്ഞങ്ങളെ തല്ലാന്തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്നിന്ന് ഹോസ്റ്റലില്എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങള്നടന്ന് പോകബോള്അതിനടുത്ത് ഒരു RSSകാരന്റെ വീട്ടില്മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്നായര്സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്ഷങ്ങള്ക്ക് ശേഷം ഇന്നും ഗോള്വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്മ്മയായി അവശേഷിക്കുന്നു "

.എന്‍.വി കുറുപ്പ്

കലാകൗമുദി 1991 ഫെ: 10

 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI