മുന്നോക്ക സംവരണം

 

ഇതാണ് മാക്രിസ്റ്റ് " വിചാരധാര "
രാജ്യത്തു എന്ത് പരിഷ്‌ക്കാരം/
വികസനം നടപ്പിലാക്കിയാലും
അവയിലൊക്കെ ചാതുർവർണ്ണ്യ
അനുസാരിയായുള്ള മുൻഗണന
ക്രമം തെറ്റിക്കാറില്ല...
ഭരണഘടനയും സുപ്രീം കോടതി
വിധികളും മറികടന്നുകൊണ്ട് ദേവസങ്ങളിൽ
10% മുന്നോക്ക സംവരണം 2017 ൽ
നടപ്പിലാക്കിയ
LDF സർക്കാരിന് ഹൈ കോടതി യുടെ
ഭരണഘടനാ വിരുദ്ധമായ നിർദ്ദേശങ്ങൾ
മറികടന്നുകൊണ്ട് ശബരിമല മേൽശാന്തി
നിയമനത്തിലെ ജാതി വിവേചനം
നിർത്തൽ ചെയ്യാൻ ഇപ്പോഴും നാണമാണ്...
2019 ൽ നടപ്പിൽ വന്ന മുന്നോക്ക സംവരണ
നിയമം അനുസരിച്ചു
ഉടൻ തന്നെ തൊഴിൽ , വിദ്യാഭ്യാസ
മേഖലകളിൽ അത് മിന്നൽ വേഗത്തിൽ
നടപ്പിലാക്കാൻ LDF സർക്കാരിനു കഴിഞ്ഞു...
പക്ഷെ വളരെക്കാലമായി നിലവിലുള്ള
40% ഒബിസി സംവരണം ഉന്നത വിദ്യാഭ്യാസ
മേഖലയിൽ ഇനിയും നടപ്പിലാക്കിയിട്ടില്ല...
മറ്റു സംസ്ഥാനങ്ങളിൽ ഒന്നുമില്ലാത്ത
ഭരണഘടനാ വിരുദ്ധമായ
മുന്നോക്ക വികസന കോർപ്പറേഷൻറെ
ചെയർമാന് ക്യാബിനറ്റ് പദവി കൊടുത്ത
LDF സർക്കാരിന് ഭരണഘടനാ അനുസരിച്ചു പ്രവർത്തിക്കുന്ന പിന്നോക്ക പട്ടികജാതി
വികസന കോർപ്പറേഷനുകളുടെ
തലവന്മാർക്ക് ക്യാബിനറ്റ് പദവി
കൊടുക്കാൻ ഭയമാണ് ...
ദൈവ കോപം ഉണ്ടായാലോ !!!
ഇന്ത്യയിൽ പല ഇടങ്ങളിലും ത്രിതല പഞ്ചായത്തുകളിൽ
സംവരണം 50% ന് മേലെ പോയതുകൊണ്ട് സുപ്രീം കോടതി
അതിനെ വിലക്കുമ്പോൾ കേരളത്തിൽ സംവരണം വെറും
10% മാത്രമാണ്...ഒബിസി കൾക്കുള്ള ബാക്കി 40% കോട്ട
ഒഴിഞ്ഞു കിടക്കുന്നു..പക്ഷെ അതിലും ഒരു 10% സംവരണം
മുന്നോക്കക്കാർക്ക് വന്നിരുന്നു എങ്കിൽ LDF സർക്കാർ
അത് മിന്നൽ വേഗത്തിൽ നടപ്പിലാക്കിയേനേ ...
ഇതാണ് പൂജനീയ ഗുരുജി വിചാര
ധാരയിൽ പറയുന്ന
NO EQUALITY BUT HARMONY ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI