ആചാരങ്ങൾ കാലത്തിനു യോജിച്ച രീതിയിൽ മാറ്റണം


 
 
#നിയമങ്ങൾ_കാലത്തിനൊത്ത #തായിരിക്കണം
🙏🙏🙏

 ഗുരുദേവന്റെ സന്തതസഹചാരിയായിരുന്നു ഭൈരവൻ ശാന്തിസ്വാമികൾ . പൂജാദികാര്യങ്ങളിലും വൈദികകർമ്മങ്ങളിലും വളരെ നിഷ്ണത നായിരുന്നു അദ്ദേഹം. ഒരു ദിവസം ഭൈരവൻ ശാന്തി സ്വാമികൾ ശിവഗിരി വന്നപ്പോൾ അവിടെ വളരെ പഴക്കമുള്ള ഒരു പ്ലാവ് മുറിച്ചിട്ടിരിക്കുന്നത് കണ്ടു. നല്ല കാതലുള്ള തടി ആയിരുന്നു അത്.

 ശാന്തികൾ ഉടനെ മഠത്തിലെ ഒരു ജോലിക്കാരനെ വിളിച്ചു ആ പ്ലാവിന്റെ ഒരു തടി കീറി കഷണങ്ങളാക്കിച്ചു.  അതിനു ശേഷം അവയിൽ നിന്നു നല്ല കാതലുള്ള കഷണങ്ങൾ എടുത്ത് അടുക്കി വെച്ചു കൊണ്ടിരുന്നു. അപ്പോൾ ഗുരുദേവൻ അവിടെയെത്തി.

 ഗുരുദേവൻ :- "ഇതെന്തിനാണ്?"

 ശാന്തികൾ :- "ഹോമത്തിനാണ് "

 ഗുരുദേവൻ :- " ഹോമത്തിനു കാതൽ തന്നെ വേണമോ? "

 ശാന്തികൾ :- " വേണം സ്വാമി .ശ്രുതികളിലും,സ്മൃതികളിലും ഒക്കെ
 അങ്ങനെയാണ് വിധിച്ചിട്ടുള്ളത് "

 ഗുരുദേവൻ അവിടെ കീറിയിരുന്ന ആപ്ലാവിന്റെ കാതലുകളിൽ ചിലതെടുത്തുതിരിച്ചും മറിച്ചുമൊക്കെ നോക്കി. എന്നിട്ട് ശാന്തികൾ അടുക്കിവെച്ചിരുന്ന കതലിന്റെ കൂട്ടം കണ്ടിട്ട് ഇപ്രകാരം പറഞ്ഞു.
ശ്രുതികളും സ്മൃതികളും ഒക്കെ ഉണ്ടായ കാലത്തെ ജനങ്ങൾ കുറവും  വൃക്ഷങ്ങൾ ധാരാളവും ആയിരുന്നല്ലോ .ഏതു നിയമവും കാലത്തിന് യോജിക്കും വിധം പരിഷ്ക്കരികേണ്ടതാണ്. "
 അതിനു സമാധാനം ഒന്നും പറയാതെ ഭൈരവൻ ശാന്തി സ്വാമികൾ അവിടെ അടുക്കി വച്ചിരുന്ന കാതലുമെടുത്ത് ഉട്ടു പുര  ഭാഗത്തേക്ക് വേഗം നടന്നു പോയി.
🙏🙏🙏

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...