നിങ്ങൾക്ക് നിങ്ങടെ മതം ഞങ്ങൾക്ക് ഞങ്ങടെ മതം ..

ഇന്ത്യയിലെ SC ST OBC കളുടെ മതങ്ങളും
വർണ്ണക്കാരുടെ(സവർണ്ണ/ ത്രൈവർണ്ണിക)
മതവും ഒന്നല്ല എന്ന് പറയുന്നത് കുത്തി
തിരുപ്പാണെന്ന് മിത്രങ്ങൾ...
സവർണ്ണരുടെ മത ഗ്രന്ഥങ്ങളാണ് ശ്രുതി(വെളിപാട്/
വേദം) യും സ്മ്രിതികളും..
SC ST OBC കളുടെ മതം പോലും ഒന്നല്ല...
ഗോത്ര വർഗ്ഗക്കാരുടെ വിശ്വാസം ഇന്ത്യയുടെ
തനതു പൈതൃകമാണ്..അതിൽ ദൈവത്തിനു
സ്ഥാനമില്ല..അവർ പ്രകൃതിയെയും അപ്പൂപ്പൻ
അമ്മൂമ്മ മാരെയും ആരാധിക്കുന്നു...
SC കാരും OBC കളും കഴിഞ്ഞ പല നൂറ്റാണ്ടുകൾ
ആയി വൈജ്ഞാനിക മതങ്ങളായ ബുദ്ധ ജൈന
മതങ്ങളെ പിന്പറ്റിയവരാണ്..ഒപ്പം താന്ത്രിക
മതവും അവർ ആചരിച്ചു...ഇതിൽ എവിടെയാണ്
വൈദികരായ വർണ്ണക്കാരുടെ വെളിപാടുകൾ കടന്നു വന്നത് ??
അവരുടെ സ്വർഗ്ഗവും ഹൂറിയും മദ്യ പുഴയും കടന്നു വന്നത് ?
വൈജ്ഞാനിക മതങ്ങൾക്കെതിരെ വർണ്ണക്കാരായ വൈദികർ
നടത്തിയ രക്തരൂക്ഷിതമായ ജിഹാദിൻറെ ഭാഗമായി അവർ
ബുദ്ധർക്ക് നൂറ്റാണ്ടുകൾക്ക് ശേഷം ഡിസൈൻ ചെയ്തു
ഇറക്കിയതാണ് ത്രിമൂർത്തികളും ദശാവതാരങ്ങളും
യുഗങ്ങളും ഒക്കെ..ഇതെങ്ങനെ വൈജ്ഞാനിക മതങ്ങൾ
പിൻപറ്റിയിരുന്ന SC OBC കളുടെ പൈതൃകമാവും ?
അവര്കതെരിരെയുള്ള ജിഹാദിനായി ഉണ്ടാക്കിയ
ഈ തട്ടിക്കൂട്ട് പുതിയ സമ്പ്രദായം എങ്ങനെ അവരുടെ
പൈതൃകമാവും ??!!
പുതു വൈജ്ഞാനിക മതങ്ങളായ ബുദ്ധ ജൈന ആജീവിക മതങ്ങൾ
പ്രചരിക്കും മുന്നേ, വെളിപാട് മതവും കൊണ്ട് സവർണ്ണർ
കുടിയേറും മുന്നേ തന്നെ SC ST OBC കളുടെ പൂർവ്വിർക്ക്
വൈജ്ഞാനിക മതം ഉണ്ടായിരുന്നു..അതാണ് സവർണ്ണരുടെ
വേദത്തിൽ അവർ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന
കേന്ദ്രമില്ലാത്ത സർവ്വ വ്യാപിത്വം പറയുന്ന കൃഷ്ണൻറെ  
മതം...യജ്ഞ വിരോധികളെന്നും സനകർ എന്നും അസുരർ
എന്നും ദാനശീലർ എന്നും അഗ്നിക്ക് തുല്യം മഹാ തേജസ്വികൾ
എന്നും പെനിസ് ആരാധകർ എന്നുമൊക്കെ സവർണ്ണർ
അവരുടെ വേദത്തിൽ വിവരിച്ചിരിക്കുന്ന
കറുത്ത വർഗ്ഗക്കാരായ ആദിമ ഇന്ത്യക്കാരുടെ മതം..
അതിനെ തങ്ങളുടെ യൂറോപ്യൻ ഭാഷയിലേക്ക് മൊഴി
മാറ്റി ഉപനിഷദ് ആക്കി അത് ഏക ദൈവം ഇറക്കിയ വെളിപാടുകളുടെ
(വേദം)സാരം എന്ന മട്ടിൽ അവതരിപ്പിച്ചാൽ SC ST OBC കളെ
തങ്ങളുടെ ഉടായിപ്പു ത്രിമൂർത്തി ദശാവതാര മതത്തിലേക്ക്
അടുപ്പിക്കാൻ സവർണ്ണർക്ക് കഴിയുമെന്നാണോ അവർ
കരുതുന്നത് ? വൈജ്ഞാനിക മതം എക്കാലവും സ്വന്തന്ത്രമായി
നിലനിൽക്കും..അതിനു താങ്ങായി ഒരു ഏക ദൈവത്തിൻറെയും
വെളിപാടുകളുടെ ആവശ്യമില്ല...
വൈജ്ഞാനിക മതം അദ്വൈതം ആയാലും ബുദ്ധ ജൈന മതങ്ങൾ
ആയാലും അവയെല്ലാം ശ്രമണ മത ഗ്രൂപ്പിൽ പെടുന്നു..
ധ്യാനികളുടെ മതങ്ങളാണ് അവയൊക്കെ..മുനി ദർശനങ്ങൾ
ആണ് അവയൊക്കെ...ഋഷിമാർക്ക് ദൈവം ഇറക്കി കൊടുക്കുന്ന
വെളിപാടുകളല്ല..അങ്ങനെയുള്ള ദൈവത്തിന് വൈജ്ഞാനിക
മതങ്ങളിൽ സ്ഥാനവുമില്ല...
പിന്നെ ഏതു യുക്തിയിലാണ് ശ്രുതിയും സ്മ്രിതികളും
SC ST OBC കളുടെ കൂടെ പൈതൃകമാണെന്ന് സവർണ്ണ മിത്രങ്ങൾ
സ്ഥാപിക്കാൻ ശ്രമിക്കുന്നത് ??
സവർണ്ണരുടെ ശ്രുതിയും സ്മ്രിതികളും പരിഷ്‌ക്കരിക്കേണ്ട
ബാദ്ധ്യത ഇന്ത്യയിലെ അവർണ്ണർക്ക് ഇല്ല തന്നെ ...
സവർണ്ണർ SC ST OBC കളെ ശൂദ്ര ആയും അതി ശൂദ്ര
ആയും ലേബൽ ഇട്ടു അവരുടെ മതത്തിൽ ചേർക്കാൻ
ശ്രമിക്കുന്നു..എന്നാൽ ഇനി പുതിയ ആയത്തുകൾ ഇറക്കി
ഊണുനൂൽ അണിയിച്ചു ബ്രാഹ്മണ
വർണ്ണത്തിലേക്ക് നേരിട്ട് ആനയിച്ചാലും SC ST OBC കൾക്ക്
സവർണ്ണരുടെ മതം തേവയില്ല...അവരുടെ ദൈവത്തിൻറെ
വളിച്ചു നാറിയ വെളിപാടുകൾ തേവയില്ല..
അതൊക്കെ അറബി നാടുകളിലോ ലാറ്റിൻ അമേരിക്കൻ
രാജ്യങ്ങളിലോ കൊണ്ട് പോയാൽ ചിലപ്പോൾ വിശ്വാസികളെ
കിട്ടിയെന്നിരിക്കാം..അവരൊക്കെ വെളിപാടിൽ വിശ്വിക്കുന്നവരാണ്...
ഇത് ഇന്ത്യയാണ്..ഇവിടെ പണ്ടേ സൃഷ്ട്ടാവായ ദൈവത്തിനു വലിയ
സ്ഥാനമില്ല...ഓൻറെ അളിഞ്ഞു നാറിയ വെളിപാടുകൾക്കും...
ഞങ്ങൾ SC ST OBC കളെ വെറുതെ വിടുക ..
ഞങ്ങൾക്ക് നിങ്ങടെ സ്വർഗ്ഗത്തിലേക്ക് വിസ തേവയില്ല ..
പുരി ശങ്കരാചാര്യരും മോദി അങ്കിളും ഒക്കെ പറയുന്നത്
സവർണ്ണർ യജ്ഞം കൊണ്ട് നേടുന്ന അതെ സംഗതി
ശൂദ്ര അതി ശൂദ്ര വിഭാഗങ്ങൾക്ക് കുലത്തൊഴിൽ
ആത്മാർഥമായി ചെയ്യുന്നതുകൊണ്ട് യജ്ഞം ചെയ്യാതെ
തന്നെ നേടാമെന്നാണ്..എന്തൊരു സൗകര്യമാണ്...
തോട്ടിപ്പണിക്കാരൻ ആത്മാർഥമായി സവർണ്ണന്റെ മലം
കോരിയാൽ, യജ്ഞം ചെയ്യാതെ തന്നെ ഹൂറിമാരുടെ
അടുത്ത് എത്താമെന്നാണ് സവർണ്ണ ഫണ്ടിതർ പറയുന്നത്..
ഇതേ കാര്യം ആദി ശങ്കരൻ തൻറെ ഗീതാ ഭാഷ്യത്തിലും
പറഞ്ഞിരിക്കുന്നു..പക്ഷെ ഞങ്ങൾക്ക് നിങ്ങടെ ദൈവം
ഓഫർ ചെയ്യുന്ന സ്വർഗ്ഗവും ഹൂറിയും മദ്യ പുഴയും
തേവായില്ല..അതൊക്കെ ഭൂമിയിൽ തന്നെ ധാരാളമുണ്ട്..
നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങടെ പൂർവ്വികരായ
മുനിമാർ നൽകിയ വൈജ്ഞാനിക മതങ്ങൾ ഫോളോ
ചെയ്യാം..ഞങ്ങൾക്ക് വിരോധമില്ല..പക്ഷെ നിങ്ങളുടെ  
ഉടായിപ്പു മതത്തിനു ഹിന്ദു എന്നോ ജന്തു എന്നോ
എന്ത് ഓമന പേരിട്ടു വിളിച്ചാലും, വേദവും ഉപനിഷദും
കലർത്തി എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചാലും...
അതൊക്കെ തിരിച്ചറിയാനുള്ള ശേഷി  ഞങ്ങൾക്കുണ്ട്...
പണ്ട് മക്കയിൽ വെളിപാടുമായി ജിഹാദിന് ഇറങ്ങിയ
മുഹമ്മദ് പറഞ്ഞതുപോലെ നിങ്ങടെ മതം നിങ്ങൾക്ക്....
ഞങ്ങടെ മതങ്ങൾ ഞങ്ങൾക്ക്...
ഹിന്ദു ഐക്യം എന്ന് പറഞ്ഞാൽ ഹിന്ദുക്കളുടെ ഐക്യമാണ്..
അല്ലാതെ സവർണ്ണരുടെ മതക്കാരുടെ ഐക്യമല്ല...
ഹിന്ദു എന്നാൽ അതിൻറെ മീനിംഗ് ഇന്ത്യൻ എന്നെ ഉള്ളു...
പണ്ടും അത്രയേ ഉണ്ടായിരുന്നുള്ളു...നാളെയും അത്രയേ
ഉള്ളു..ആ പേർഷ്യൻ വാക്കിനെ സംസ്ക്കരിച്ചാൽ സിന്ധു
എന്ന വാക്ക് കിട്ടും...അത് ഒരു നദിയാണ് ...
അതിൽ നിന്ന് വീണ്ടും കിട്ടുന്നത് രാജ്യത്തിൻറെ
പേരാണ്,,,അല്ലാതെ ഏതെങ്കിലും മതമല്ല....
ആപ്കോ അപ്ന മജബ് മുബാറക്ക് ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...