" വേദോപനിഷദുക്കൾ "


 

" വേദോപനിഷദുക്കൾ " .....
ഹിന്ദു സനാതനികളുടെ തട്ടിപ്പുകൾ തിരിച്ചറിയുക..
എല്ലാ മതക്കാരും തങ്ങളുടെ മതം മാത്രമാണ്
സനാതനമെന്ന് അവകാശപ്പെടുന്നു..
വേദോപനിഷദുക്കളാണ് അതിൻറെ ആധാര
ശിലകൾ എന്ന് ഹിന്ദു സനാതനികൾ അവകാശപ്പെടുന്നു..
വേദസാരമാണ് ഉപനിഷദ് എന്ന് ഉൽഘോഷിക്കുന്നു..
വാസ്തവമെന്ത് ???
വേദമെന്നാൽ അറിവ്..എന്ത് അറിവ് ??
സൃഷ്ട്ടാവായ ദൈവം ഇറക്കി കൊടുത്ത
വെളിപാട് അഥവാ ശ്രുതിയാണ് വേദം
എന്നാണ് വിശ്വാസം..അതിനാൽ വേദങ്ങളെ
ഋഷി പ്രോക്ക്തമെന്നും അപൗരുഷേയമെന്നും
പറയുന്നു..അതിൽ തിരുത്തലുകളോ അവയുടെ
ആധികാരികതയെ പറ്റി ചർച്ചയോ അനുവദനീയമല്ല..
വേദങ്ങളുടെ കുടുംബത്തിൽ അറബി വേദം ഹീബ്രു
വേദം സംസ്‌കൃത വേദം ഒക്കെയുണ്ട്..
എല്ലാ വേദങ്ങളുടെയും പൊരുൾ ഒന്നുതന്നെ ...
പൊതുവായി അനവധി സൂക്ക്തങ്ങളുണ്ട്...
ഉപനിഷദ് എന്നാൽ ഗുരുവിൻറെ സന്നിധിയിൽ
ഇരിക്കുക..ചർച്ചകൾ നടത്തുക..പഠിക്കുക ..
ഉപനിഷദിനെ ആർക്കും ചോദ്യം ചെയ്യാം ...
അത് ദൈവ വെളിപാടല്ല..മുനി ദർശനമാണ്..
വിഷയം, എന്താണ് ഉള്ളത് എന്ന അന്വേഷണമാണ്..
ഉള്ളതിനെ ആത്മാവ് എന്ന് ഉപനിഷദ് മുനിമാർ
വിളിച്ചു..അതിനെ സർവ വ്യാപിയെന്നു പറഞ്ഞു..
ആത്മവിദ്യയിൽ സൃഷ്ട്ടിയോ സൃഷ്ട്ടാവോ ഇല്ല..
വെളിപാടുകൾ ഇറക്കുന്ന ദൈവമില്ല..
ഋഷിമാർ പാതിരിമാരാണ്..അവർ മുനിമാരല്ല..
വേദത്തിലെ വസിഷ്ട്ടനോ അത്രിയൊ വിശ്വാ
മിത്രനോ കണ്വനോ ഭ്രിഗുവോ ആരും തന്നെ
മുനിമാരല്ല..ആര്യ പാതിരിമാരാണ്..കർമ്മികളാണ്..
യാജ്ഞികരാണ്..യജ്ഞം വഴി യജമാന കുടുംബത്തെ
സ്വർഗ്ഗ പ്രാപ്തിക്ക് അര്ഹരാക്കുകയാണ് ഋഷിയുടെ
കർത്തവ്യം..യജ്ഞത്തിലെ ഹിംസ ഹിംസയല്ലെന്ന്
വേദങ്ങൾ പറയുന്നു...യജ്ഞത്തിൽ ഹോമിക്കപ്പെടുന്ന
പക്ഷി മൃഗാദികളും മനുഷ്യരും സ്വർഗ്ഗത്തിൽ
പ്രവേശിക്കുന്നു എന്ന് വേദം ഘോഷിക്കുന്നു..
ഉപനിഷദ് യാത്ര മോക്ഷത്തിലേക്കും വേദ യാത്ര
സ്വർഗ്ഗത്തിലേക്കുമാണ്..
വേദ സാരമെന്ന് ഉപനിഷദിനെ ചില താൽപ്പര
കക്ഷികൾ വിളിക്കുന്നത് ആര്യരുടെ വേദവും
ഇന്ത്യക്കാരുടെ ആത്മവിദ്യയും തമ്മിൽ കൂട്ടിക്കെട്ടാൻ
മാത്രമാണ്..
ശ്രീ നാരായണ ഗുരു സ്വാമി തൻറെ ശിവ ശതകത്തിൽ ,
ആദി ഗുരു ശിവനിൽ നിന്ന് സനകമുനി ആത്മവിദ്യ
അഭ്യസിച്ചു എന്ന് പാടുന്നു...
വേദത്തിൽ ആര്യർ അസുര കുലത്തെ സനകകുലമെന്നു
വിളിച്ചിരിക്കുന്നു..
ആത്മവിദ്യയുടെ മുഖ്യ ആചാര്യന്മാരിൽ ഒരാളായ
ശ്രീ കൃഷ്ണൻ വേദത്തിലെ കേന്ദ്ര കഥാപാത്രമാണ് ..
അസുര ചക്രവർത്തിയാണ്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...