പോസ്റ്റുകള്‍

വ്യാസൻ ദലിതനല്ല

ഇമേജ്
വാല്മീകി  കാട്ടാളനല്ല; വ്യാസൻ മുക്കുവനുമല്ല. (രാമായണ മാസം. ഇതിഹാസ വിമർശനം) ഭൃഗു പാരമ്പര്യത്തിൽ വരുന്ന ബ്രാഹ്മണനായ വാല്മീകിയെ ഒരു നിഷാദനായും വസിഷ്ഠഗോത്രത്തിൽ പെടുന്ന വ്യാസനെ അഥവാ കൃഷ്ണദ്വൈപായനനെഒരു മുക്കുവനായും ചിത്രീകരിച്ച് പ്രാചീനഭാരതത്തിൽ അല്ലെങ്കിൽ ഹിന്ദുപുരാണത്തിൽ ചാതുർവർണ്ണം ഇപ്പറയുന്നതുപോലെ പ്രവർത്തിച്ചിട്ടില്ല എന്നും കണ്ടില്ലേ, മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എഴുതിയിട്ടുള്ളത് രണ്ട് ശൂദ്ര ജാതിയിൽ പെട്ടവരാണ് എന്നും ശൂദ്രന് അക്ഷരാഭ്യാസം നിഷേധിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കുമോ എന്നുള്ള ഒരു നരേഷൻ ഉണ്ട്. അടുത്തകാലത്തായി ഈയൊരു നരേഷൻ്റെ ഏറ്റവും വലിയ വക്താക്കൾ സംഘപരിവാർ പ്രൊഫൈലുകളാണ്. അവർക്ക്  ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ വാത്മീകിയേയും വ്യാസനേയും ശൂദ്രരാക്കേണ്ടുന്നത് അവരുടെ രാഷ്ട്രീയ തന്ത്രത്തിൻ്റെ ഒരു ഭാഗം കൂടിയാണ്.  ഒരു കളവ് നിരന്തരം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ പൊതുബോധത്തികത്ത് അതൊരു സത്യമായി തീരും എന്നുള്ളത് ഒരു സാമൂഹ്യ സത്യമാണ്. അങ്ങനെ ഇടതും വലതുമായ ഒരുപാട് മലയാളി ബുദ്ധിജീവികളുടെ പ്രഭാഷണങ്ങളിൽ കൂടിയും  ലേഖനങ്ങളിൽ കൂടിയുമൊക്കെ പൊതുധാരണയിൽ തറ...

Christian Contribution

ഇമേജ്
കേസരി പത്രാധിപർ ഡോ.എൻ ആർ മധുവിന് സ്നേഹപൂർവ്വം. നവോത്ഥാന നായകർ ക്രൈസ്തവരിൽ എത്രപേരുണ്ട് എന്നാണല്ലോ അങ്ങ് ചോദിച്ചത്?. കേരളത്തിൻ്റെ സാമൂഹിക പരിവർത്തനത്തിന് അടിത്തറ പാകിയത് ക്രൈസ്തവ മിഷനറിമാരാണ് എന്നതാണ് ചരിത്രം.  1701 ൽ എത്തിയ അർണോസ് പാതിരി ഭാഷാ - വ്യാകരണ  രംഗത്ത് നടത്തിയ പ്രവർത്തനം വിലപ്പെട്ടതാണ്. 1705 ൽ ഇന്ത്യയിൽ എത്തിയ ഡാനിഷ് മിഷനറിമാരായ ബാർത്തലോമിയസ് സീഗൻബാൽഗ് , ഹെൻറിച്ച് പ്ലൂറ്റ്‌ഷൗ എന്നിവർ ബൈബിൾ  തമിഴിലേക്ക് വിവർത്തനം ചെയ്തു, പ്രിന്റിംഗ് പ്രസ്സ്  സ്ഥാപിച്ചു. തമിഴ് ഭാഷയിലേക്കുള്ള ബൈബിൾ വിവർത്തനങ്ങൾ ആരംഭിച്ചു. തമിഴിൽ 300 പുസ്തകങ്ങൾ അച്ചടിച്ച ഒരു അച്ചടിശാലയും അവർ സ്ഥാപിച്ചു. 1806 ൽ എത്തിയ ലണ്ടൻ മിഷനറിമാരും 1816 ൽ എത്തിയ സിഎംഎസ് മിഷണറിമാരും 1836 ൽ എത്തിയ ബാസൽ ഇവാഞ്ചലിക്കൽ മിഷനും കുറ്റിച്ചലിൽ എത്തിയ ലൂഥറൻ മിഷണറിമാരും സാൽവേഷൻ ആർമിയുടെ  മിഷണറിമാരുമാണ് കേരളത്തിൽ സ്കൂളുകൾ, ആശുപത്രികൾ,  സെമിനാരികൾ, ബോർഡിംഗ് സ്കൂളുകൾ, തിയേറ്ററുകൾ,പ്രസ്സ്, ഡിസ്പെൻസറികൾ, ലൈബ്രറികൾ എന്നിവ പ്രവർത്തിക്കാൻ തുടങ്ങി. ചായ, കാപ്പി, മരച്ചീനി, പേരയ്ക്ക, പപ്പായ, കൊക്കോ, കശുവണ്ടി, സു...

സവരിമല

ഇമേജ്
ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം, ബുദ്ധമതത്തിന്റെ സ്വാധീനം - ദ്രാവിഡ പാരമ്പര്യം, വൈദികരീതികൾ. ================      കേരളത്തിൽ 11 -ആം നൂറ്റാണ്ടു മുതൽ തുടങ്ങിയ തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ശബരിമല പ്രശ്തമാകുന്നത്. ശബരിമലയെക്കുറിച്ച് ആദ്യമായി ഒരു വിവരണം കാണുന്നത് - കന്യാ കുമാരിയിലെ ഗുഹനാഥ ക്ഷേത്രത്തിലെ temple record കളിൽ കാണുന്ന 12 - ആം നൂറ്റാണ്ടിലെ രാജേന്ദ്ര ചോളന്റെ പരാമർശത്തിൽ നിന്നാണ് " Ayyan vediya Chathan Koil " മലമുകളിൽ അയ്യൻ ശാസ്താവിന്റെ കോവിൽ നിർമ്മിക്കുന്നുണ്ട് എന്നാണ്.    A. D. 65 - ഇൽ തന്നെ 500 ലധികം ശാസ്താ വിഹാരങ്ങൾ കേരളക്കരയിൽ ഉണ്ടായിരുന്നു എന്ന് Aay രാജാവായിരുന്ന ഇമയവരമ്പൻ നേടും ചേരലാതന്റെ കാലത്തു രേഖപ്പെടുത്തിയിട്ടുണ്ട്. Ref : ദ്രാവിഡ ഭാഷകൾ - 1975 by Dr. V. R. പ്രബോധചന്ദ്രൻ നായർ. - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - Unnikrishnan Mayannur /ഉണ്ണികൃഷ്ണൻ മായന്നൂരിന്റെ FB പോസ്റ്റ് ഷെയർ - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -        എന്നാൽ, ശബരിമലക്കു പ്രാ...

അമ്പനാട്ടു പണിക്കർ

ഇമേജ്
പ്രസിദ്ധമായ ഈഴവ തറവാട് ആയ അമ്പനാട്ട് വീട്ടുമുറ്റത്ത് പണിക്കനും പണിക്കത്തിക്കും കണി കാണുവാനായി ചെമ്പകശ്ശേരി രാജാവിന്റെ ഏറ്റവും വലിയ കൊമ്പനാനയെ അണിയിച്ചു മുത്തുകുട ആലവട്ടം വെഞ്ചാമരം മുതലായ അലങ്കാരങ്ങളോടെ വാദ്യ ആഘോഷങ്ങളോടെ ശ്രീകൃഷ്ണ വിഗ്രഹം എഴുന്നള്ളിച്ചു കണി കാണിക്കാൻ എത്തുകയോ? ഇന്ന് പലർക്കും ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നോ എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം.പക്ഷെ സംഭവം സത്യമാണ്.1919ൽ അമ്പലപ്പുഴയിലെ മണികണ്ഠൻ എന്ന കൊമ്പനാനയെ പണിക്കരെ കണി കാണിച്ചു തിരികെ കൊണ്ടുപോകുന്ന വഴി പാപ്പാന്മാർ വഴി തെറ്റിച്ച് ചതുപ്പിൽ ഇറക്കുകയും ചതുപ്പിൽ താഴ്ന്നു പോയ ആനയെ യന്ത്രസഹായത്താൽ രണ്ട് ദിവസത്തെ പരിശ്രമത്തിന്റെ ഫലമായി ഉയർത്തി കൊണ്ടുപോയതായാണ് ചരിത്രം.അതിന് ശേഷം ഈ ആചാരം ദേവസ്വം നിർത്തലാക്കുകയാണ് ഉണ്ടായത്. അമ്പനാട്ടെ മൂത്ത കാരണവർ മരണമടഞ്ഞാൽ ആദ്യം അറിയിക്കേണ്ടത് അമ്പലപ്പുഴ ദേവസ്വത്തിൽ ആണ്.നെല്ല്,അരി,പട്ട്,കച്ച പുതിയ തൂമ്പ മുതലായ ആവിശ്യം ഉള്ള സകല സാധനസാമഗ്രികളോടും കൂടി ദേവസ്വത്തിൽ നിന്നും ചുമതലയുള്ളവർ വന്ന് യഥാവിധി ശവസംസ്ക്കാരവും മറ്റും നടത്തി കൊടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു.ചരമ സംസ്കാര ക്രിയകൾ എല...

കുന്തക്കാരൻ പത്രോസ്

ഇമേജ്
മാർച്ച് 9: കെ.വി. പത്രോസ് ദിനം- പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍  “ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്‍/ചരിത്രകാരാ…” (വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍) കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്‍. തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സ്റ്റേറ്റ് സെക്രട്ടറി. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്‌. കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാര്‍ സമരത്തിന്റെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെ കേരളത്തിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ക്കാറു പോലുമില്ല. അവരുടെ ഓര്‍മ്മകളിലോ, ചരിത്രത്തിലോ, രക്തസാക്ഷിമണ്ഡപങ്ങളിലോ, കെട്ടിപൊക്കിയ കൊട്ടാരസമാനമായ പാര്‍ട്ടി മന്ദിരങ്ങളിലോ...

വയലേരി ചാത്തുക്കുട്ടി..

ചാത്തുക്കുട്ടിയെ അറിയുമോ?  വയലേരി ചാത്തുക്കുട്ടിയെ?. അറിയാനിടയില്ല. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന വാഗ്ഭടാനന്ദ ഗുരുവിനെ മലയാളികൾ കേട്ടിട്ടുണ്ട്. 1885-1939 ആയിരുന്നു വാഗ്ഭടാനന്ദൻ്റെ കാലഘട്ടം.  കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പിനടുത്ത് പാട്യത്തെ ഒരു തീയ്യക്കൂടുംബത്തിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. അദ്ദേഹത്തിൻ്റെ ഇളയ സഹോദരനായിരുന്നു വയലേരി ചാത്തുക്കുട്ടി. കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ ഇരിങ്ങണ്ണൂരിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ 'ആത്മവിദ്യാ സംഘം' സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ അദ്ദേഹത്തിന് സംരക്ഷണം നൽകാൻ സ്വമേധയാ എത്തിച്ചേർന്ന ചാത്തുക്കുട്ടിയെ 'മേൽജാതി'ക്കാരായ യാഥാസ്തിതിക സംഘം ഒരു തെങ്ങിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. പ്രഭാഷണം കഴിഞ്ഞ്‌ തിരിച്ച് വരുന്ന വഴി വാഗ്ഭടാനന്ദൻ ചാത്തുക്കുട്ടിയെ മൃതപ്രായനായ അവസ്ഥയിൽ കാണുന്നുണ്ട്.  പക്ഷെ വയലേരി ചാത്തുക്കുട്ടി  എന്ന രക്തസാക്ഷി ചരിത്രത്തിൽ ഇല്ല!.  '' ആചാരങ്ങളെ (അനാചാരങ്ങളെ) വെല്ലുവിളിച്ചാൽ വാഗ്ഭടാനന്ദനെ പാന്തം കൊണ്ട് കെട്ടിയിട്ട് തല്ലും '' എന്ന 'മേൽജാതി'ക്കാരുട...