SRI NARAYANA GURU ABOUT RAMA, SHIVA..


 

ശിവൻ ശ്രീരാമൻ എന്നിവരെക്കുറിച്ച്
ശിവഗിരി വൈദിക മഠത്തിൽ ഒരു വൈകുന്നേരം സ്വാമിതൃപ്പാദങ്ങൾ ഒരു കസേരയിൽ ഇരിക്കുന്നു. ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ കഴിച്ചു കൊടുക്കണമെന്നുള്ള അപേക്ഷയോടു കൂടി രണ്ടു മൂന്നു ഭക്തന്മാർ നിൽക്കുന്നു.
സ്വാമി
എന്താണു പ്രതിഷ്ഠിക്കേണ്ടത്?
ഒരു ഭക്തൻ
ശിവനോ, സുബ്രഹ്മണ്യനോ, ദേവിയോ അവിടുന്നു കല്പിക്കുന്നതുപോലെ മതി.
സ്വാമി:
ഇരുട്ടടച്ചു വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
അന്തേവാസി
ക്ഷേത്രമുണ്ടെങ്കിൽ ജനങ്ങൾ കുളിച്ചു വൃത്തിയായി വരും.
സ്വാമി അതിനു കൊള്ളാം. ക്ഷേത്രങ്ങളുടെ അകമെല്ലാം നല്ല ശുദ്ധമായിരിക്കണം. ബിംബപ്രതിഷ്ഠയ്ക്കു പകരം ഒരു വിളക്കു മദ്ധ്യത്തിൽ തൂക്കിയാൽ മതി. വിളക്കു ലക്ഷ്മിതന്നെ, കുളിച്ചു വന്നു തൊഴുതാൽ അതു മതി എന്താ പോരയോ?
ഭക്തൻ
ഇതുകൊണ്ട് ആളുകൾ തൃപ്തിപ്പെടുകയില്ല. അവർക്ക് ഒരാരാധനാമൂർത്തി വേണം.
സ്വാമി. എന്നാൽ വിളക്കിനു ചുറ്റും മഹാത്മാക്കളുടെ പടങ്ങൾ വെച്ചാൽ മതിയല്ലോ. ശിവനും ശ്രീരാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാർ ആയിരുന്നുവെന്നാണു നമ്മുടെ പക്ഷം. ശിവൻ കാട്ടിൽ നടന്നിരുന്ന ചില കൂട്ടരുടെ ഇടയിൽ സ്വഭാവംകൊണ്ടും കരബലംകൊണ്ടും ഒരു പ്രമാണി ആയിരുന്നിരിക്കണം. തലയിലുള്ള ചന്ദ്രക്കല സിങ്കളികളുടെ ഇടയി ലുള്ളതുപോലെ പണ്ട് ആ കൂട്ടർ ചീപ്പോ മറ്റോ വച്ചിരുന്നതായിരിക്കണം.
ശ്രീരാമൻ ഒരു മറവൻ ആയിരുന്നിരിക്കാമെന്നാണു നമുക്കു തോന്നുന്നത്. നല്ല പരാക്രമിയും ഉപകാരിയും ആയിരുന്നതിനാൽ ആളുകൾ സ്തുതിച്ചു. ക്രമേണ എല്ലാ ഗുണങ്ങളും തികഞ്ഞു ദൈവസമാനനാക്കി
കടപ്പാട്
ഗ്രന്ഥകാരൻ
ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ
ശിവഗിരി മഠം
ഗ്രന്ഥം
ശ്രീനാരായണഗുരുദേവൻ്റെ തെരഞ്ഞെടുത്ത കൃതികൾ
പേജ് - 265
ഗുരുദേവ തീർത്ഥം

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..