SANATHANA DHARMMAM


 

" സനാതന ധർമ്മം " എന്നത് രണ്ട് വാക്കുകൾ
ചേർത്ത ഒരു പ്രയോഗമാണ്..
നാരായണ ഗുരു ഉപയോഗിച്ചതും ശ്രീ അയ്യപ്പൻ
ഉപയോഗിച്ചതും ധർമ്മം എന്ന വാക്കാണ് ..
"ധമ്മ " എന്ന പാലി വാക്കാണ് ഇതിനു ആധാരം..
ബുദ്ധരുടെ ധമ്മ എന്ന പ്രയോഗത്തിൽ നിന്നാണ്
ഈ വാക്ക് ഇന്ത്യയിൽ പ്രചാരം നേടിയത് ...
THE WAY എന്നാണ് അതിനെ പണ്ഡിതർ
വ്യാഖ്യാനിച്ചിട്ടുള്ളത് ...
ബുദ്ധ മതക്കാരെ പൊതുവെ കേരളത്തിൽ
ധർമ്മക്കാർ എന്ന് വിളിച്ചിരുന്നു ...
അവരിൽ നിന്ന് ധർമ്മൻ ധർമ്മ രാജൻ എന്നൊക്കെ
അനേകം പേരുകളും കേരളത്തിൽ പ്രചരിച്ചു ..
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു
പാലി വാക്കാണ് വി " വട്ടം " ...
" ചിഹ്നം വട്ടം ന വട്ടതി " എന്നത് ഒരു ബൗദ്ധ
ശ്ലോകത്തിൻറെ ഭാഗമാണ് ...
നിർവാണം പ്രാപിച്ചാൽ വട്ടം മുറിയുന്നു ..
പിന്നീട് കറങ്ങുന്നില്ല ..അതായത് ജനന മരണങ്ങളുടെ
വട്ടം അഥവാ ചക്രം ...
സനാതനം എന്ന വാക്കിനു അനാദിയായ എന്നൊക്ക
മീനിങ് പറയുന്നു . അനന്ദം എന്നും ...
യൂറോപ്യൻ ബ്രാമണ കുടിയേറ്റക്കാർ ഇന്ത്യയിൽ കുടിയേറും
മുന്നേ തന്നെ BRACHMANA , BRASMANA എന്നൊക്കെ
യൂറോപ്പിലും മിഡിൽ ഈസ്റ്റിലും അറിയപ്പെട്ടിരുന്നു ..
ഇവരെ അവസാനമായി ഇറാനിൽ നിന്ന് രാജാക്കൾ
തുരത്തിയ ശിലാ ലിഖിദം DAIVA INSCRIPTIONS എന്ന
പേരിൽ ഇറാനിൽ PERSIPOLIS എന്ന സ്ഥലത്തുണ്ട് ..
ഇവരുടെ മതം ദേവ യജന മതം എന്നാണ് ഇറാനിൽ
അറിയപ്പെട്ടത്...ഇവരുടെ വെളിപാട് ബുക്ക് ചതുര്
സംഹിത എന്ന് അറിയപ്പെടുന്നു ...
അതിനെ പ്രമാണമായി അംഗീകരിക്കാത്ത വിഭാഗക്കാരെ
അവർ നാസ്തിക എന്ന് വിളിക്കുന്നു
ഇന്ത്യയിലെ അനേകം തനതു മതങ്ങളെ പോലെ
ബുദ്ധ ജൈന മതങ്ങളും യൂറോപ്യൻ കുടിയേറ്റക്കാരുടെ
വെളിപാട് മതത്തെ പ്രമാണമായി അംഗീകരിച്ചില്ല ..
അതിനാൽ മഹാ യോഗിയായ ബുദ്ധരെ മഹാവീരരെ
ബ്രാമണർ നാസ്തിക എന്ന് വിളിച്ചു ..
അവരുടെ മതങ്ങൾക്ക് എതിരെ ശക്തമായ ജിഹാദിന്
രൂപം കൊടുത്തു ..അതിൻറെ ഭലമായി ബ്രാമണറും
ശ്രമണരെ പോലെ വിഗ്രഹ ആരാധന തുടങ്ങി ..
പുതിയ സമ്പ്രദായങ്ങൾ തുടങ്ങി ..
ത്രിമൂർത്തി , ദശാവതാരം ഒക്കെ അങ്ങനെ തുടങ്ങിയതാണ് ..
തുടക്കത്തിലേ ബുദ്ധർ ഒൻപതാം അവതാരം ആയിരുന്നു ..
ഇന്ത്യയെ ലോക ഗുരു ആക്കിയ ബുദ്ധ ധർമ്മത്തെ ഇന്ത്യൻ
മണ്ണിൽ നിന്ന് കെട്ടു കെട്ടിക്കാൻ ശങ്കരനും ശിഷ്യരും
ചോരയും വിയർപ്പും ഒഴുക്കി എന്നും ബുദ്ധരെ അവതാരമാക്കി
എന്നും ഗോൾവാൾക്കർ വിചാരധാരയിൽ എഴുതിയിട്ടുണ്ട് ..
ഈ പുതിയ സംഗതിയെ സനാതന ധർമ്മം എന്നാണ്
ഗോൾവാൾക്കർ വിളിക്കുന്നത് ..
വെളിപാട് ബുക്കിനെ അതിൻറെ ആധാരമായി പറഞ്ഞിരിക്കുന്നു ..
ഈ വിശ്വാസം തന്നെയാണ് ഇന്നും ഇന്ത്യയിൽ തുടരുന്നത് ..
എല്ലാ മതക്കാരും തങ്ങളുടെ മതത്തെ സനാതനം എന്ന്
വിശ്വസിക്കുന്നു..എങ്കിലും ഇന്ത്യയിൽ
യൂറോപ്യൻ കുടിയേറ്റക്കാരുടെ ചതുര് സംഹിതകളെ
ആധാരമാക്കിയുള്ള ത്രി മൂർത്തി ദശാവതാര കഥകൾ
ചേർത്ത മതത്തെയാണ് സനാതന ധർമ്മമായി പ്രചരിപ്പിക്കുന്നത് ..
ഇതിനെ ദേശിയ ധർമ്മം എന്നും ഗോൾവാൾക്കർ പറയുന്നു ...
ശ്രീ നാരായണ ഗുരു തന്നെ കുറിച്ച് പറഞ്ഞിട്ടുള്ള
കാര്യങ്ങളിൽ തൻറെ മതത്തെ കുറിച്ചും
പറഞ്ഞിട്ടുണ്ട് ...അതുപോലെ ശിഷ്യർക്ക് ഇഷ്ട്ടം
ഉള്ള മതങ്ങൾ സ്വീകരിക്കാമെന്നും അദ്ദേഹം
പറഞ്ഞിട്ടുണ്ട് ...
ഗുരു ഹിന്ദു ദൈവങ്ങളെ പ്രതിഷ്ഠിച്ചത് അദ്ദേഹത്തിന്
പൂജിക്കാനല്ല..സനാതന ധർമ്മക്കാരുടെ വിലക്ക് കാരണം
ആരാധന സ്വാതന്ത്ര്യം ഇല്ലാതിരുന്ന അയിത്ത ജാതിക്കാർക്ക്
വേണ്ടി ആയിരുന്നു ..അതുപോലെ ഏതു മതക്കാർ
ആവശ്യപ്പെട്ടാലും അവർക്ക് ആരാധനാലയങ്ങൾ
പണിയിച്ചു കൊടുക്കാൻ താൻ തയ്യാർ എന്ന് ഗുരു
പറഞ്ഞിട്ടുണ്ട് ...
കൊല്ലം പട്ടത്താനത് ഗുരു നടത്തിയ പ്രസംഗത്തിൽ
തനിക്ക് പ്രതേകിച്ചു യാതൊരു മതവുമായും
പ്രതേക കൂറില്ലെന്നും എല്ലാ മതങ്ങളും സമ്മതം
എന്നുമാണ് ഗുരു പറഞ്ഞിട്ടുള്ളത് ..
തന്നെ പ്രതേക ജാതിയിലോ മതത്തിലോ പെടുത്തി
ആരും കാണരുത് എന്ന് വിളംബരവും ചെയ്തിട്ടുണ്ട് ..
ഗുരു തൻറെ അനുഭവമായി അദ്വൈതത്തെ പറഞ്ഞിട്ടുണ്ട്..
അദ്വൈത ദര്ശനത്തിൻറെ ആദി ഗുരു ശിവൻ ആണെന്നും
ശിവനിൽ നിന്ന് സനകൻ അത് പഠിച്ചു എന്നും ഗുരു
എഴുതി....ശിവൻ ആരെന്നു ചോദിച്ചപ്പോൾ ഗോത്ര രാജാവ്
ആയിരിക്കും എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത് ...
ഉള്ളതിൽ ഏറ്റവും പഴക്കമുള്ള പുസ്തകമായ യൂറോപ്യൻ
കുടിയേറ്റക്കാരുടെ സംഹിതയിൽ കാണുന്ന ആര്യ അസുര
എന്ന രണ്ടു ഗൂപ്പിൽ അസുര ഗൂപ്പിൻ്റെ നായക സ്ഥാനത്താണ്
സനകനെ ആര്യർ പറഞ്ഞിരിക്കുന്നത് സംഹിതയിൽ ...
അദ്വൈതിയായ കൃഷ്ണൻ ഋക് സംഹിതയിൽ കേന്ദ്ര
കഥാപാത്രമാണ്....അസുര രാജാവ് ....
 
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...