സനാതനത്തിലെ ചാണ്ടാള പ്രമുഖർ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ NSS നും RSS നും വേണ്ടി നാമജപ ഘോഷയാത്ര നടത്തിയ ചണ്ടാള ഈഴവ ദളിതർ വായിക്കേണ്ട ബോർഡ്- തിരുവല്ല കാവുംഭാഗം മുത്തൂര്‍ റോഡില്‍ ഉള്ള പഴയ ശിലാഫലകം. ഇതില്‍ ഈഴവര്‍ മുതലായ കീഴാള ജാതികള്‍ക്കു കരുനാട് കാവില്‍  ക്ഷേത്രത്തിനും കൃഷ്ണസ്വാമി ക്ഷേത്രത്തിനും ബ്രാഹ്മണാലയങ്ങള്‍ക്കും അടുത്തുള്ള വഴിയിലൂടെ സഞ്ചാരം നിരോധിച്ചിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു!

പി.ഭാസ്‌കരനുണ്ണിയുടെ ‘പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
"ഈഴവരടക്കമുള്ള കീഴാളരുടെ വിവാഹ ആഘോഷങ്ങള്‍ക്ക് ഓലക്കീറുമേഞ്ഞ പന്തല്‍ മാത്രമേ ആകാവൂ എന്നും സദ്യയില്‍ കാച്ചിയ പപ്പടം, ശര്‍ക്കര, ഉപ്പേരി, പഞ്ചസാര ഇവ വിളമ്പരുതെന്നും വിലക്കുണ്ടായിരുന്നു.
ഈ ആചാരം ലംഘിച്ചു കല്യാണം നടത്തിയതിന് എറണാകുളത്ത് ചിറ്റൂര് കെളമംഗലത്ത് വീട്ടുകാരെയും കല്ല്യാണത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും നാടുവാഴി വിളിച്ചു വരുത്തി ശിക്ഷിച്ചതായും 1916 ലെ ചരിത്ര സംഭവമായി പി.ഭാസ്‌കരനുണ്ണി രേഖപ്പെടുത്തുന്നു."!

ഭരിച്ച രാജാക്കന്‍മാരുടെ വീര സാഹസിക ചരിത്രമല്ല, മൃഗതുല്യരായി ജീവിച്ച് മരിച്ച അടിയാള ജീവിതങ്ങളുടെ സാംസ്‌കാരിക ചരിത്രമാണ്, പി.ഭാസ്‌കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം.!

 അയിത്തിനും അടിമത്തത്തിനും വിധേയമാകേണ്ടി വന്ന കീഴാള ജാതികളായ ഈഴവ / തിയ്യർക്കു അവരുടെ പൂർവ്വകാല സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് 14 ശതമാനം പിന്നോക്ക ജാതി സംവരണം( OBC) സർക്കാർ കൊടുക്കുന്നുണ്ട് ....ഇന്ന്  കീഴാള ജാതിസംവരണം വാങ്ങുന്ന ഈഴവ / തിയ്യർ   OBC ക്കു കൊടുക്കുന്ന നിർവചനം - Other Brahmin Community എന്നതാണ് ഏറ്റവും വലിയ തമാശ.!

 

 ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന്റെ പുനപ്രതിഷ്ഠ അധികം വൈകാതെ ഉണ്ടാകാൻ സാധ്യതയുണ്ട്....!
അടിമ ജാതികൾ, അവരുടെ പൂർവകാലം മറന്നാണ് ബ്രാഹ്മണരാകാൻ വേണ്ടി മഞ്ഞപ്പൂണൂൽ ഇടാൻ ശ്രമിക്കുന്നത്.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...