Veluthampi Dalava

ഇന്നു പത്രത്തില് കണ്ട് ഒരു വാര്ത്തയും ചിത്രവുമാണു ഈ അന്വഷണത്തിനു പ്രേരണ..
സംങ്കുചിതന്മാരുടെ പരസ്യ വാര്ത്തയാണിതെന്ന് അരിയാഹാരം കഴിക്കുന്നവനു മനസ്സിലാകും..

1798-ല് അവിട്ടം തിരുനാള് ബാലരാമവര്മ അധികാരത്തില് വന്നു.
.
അക്കാലത്തു തലക്കുളം ദേശത്തെ കാര്യക്കാരനായിരുന്നു വേലുത്തമ്പി.
സാമ്പത്തിക പ്രതിസന്ധി പരഹരിക്കാന് ധനികരില്നിന്നു പണം പിരിക്കാന് സര്ക്കാര് തീരുമാനിച്ചു.
.

തമ്പിയോട് 20,000 കാലിപ്പണം (3000 രൂപ) നല്കാന് റവന്യു ഉദ്യോഗസ്ഥര് ആവശ്യപ്പെട്ടു. ഇതില് കുപിതനായ തമ്പി സര്ക്കാറിനെതിരെ തിരിഞ്ഞു.
.
മന്ത്രിമാരായിരുന്നു ജയന്തന് ശങ്കരന് നമ്പൂതിരിയും ശങ്കരനാരായണന് ചെട്ടിയും മാത്തുതരകനുമെതിരെ തമ്പി ലഹളക്കൊരുങ്ങി.
.
രാജാകേശവദാസനുശേഷം മറ്റൊരു നായരെ ആ സ്ഥാനത്തു നിയമിക്കാതെ ഒരു നമ്പൂതിരിയെയും ചെട്ടിയെയും ക്രിസ്ത്യാനിയെയും നിയമിച്ചതില് വേലുത്തമ്പിക്കും കൂട്ടര്ക്കും ജാതി വിദ്വേഷവും ഉണ്ടായിരുന്നു. (ടി.കെ. വേലുപ്പിള്ള -സ്റ്റേറ്റ് മാനുവല്, പുറം 195)

നാട്ടു പ്രമാണിമാരെ സംഘടിപ്പിച്ചു കൊണ്ടു തമ്പി തിരുവനന്തപുരത്ത് എത്തി. പരിഭ്രാന്തനായ രാജാവ് ലഹളക്കാരുടെ ആവശ്യങ്ങള് അംഗീകരിക്കാന് നിര്ബന്ധിതനായി.
.
ഇതിനെത്തുടര്ന്നു വേലുത്തമ്പി മുളകുമടിശ്ശീലക്കാരനായി നിയമിതനായി (കുരുമുളകു വ്യാപാരത്തിന്റെ കുത്തകച്ചുമതലയുള്ള ഉദ്യോഗസ്ഥന്).
.
ഈ പദവിയിലിരുന്നുകൊണ്ടു ദളവാസ്ഥാനം കൈവശപ്പെടുത്താന് അനേകം കൊലപാതകങ്ങള് തമ്പി നടത്തി.
.
രാജാകേശവദാസന്റെ സഹോദരന് തമ്പി ചെമ്പകരാമന്കുമാരന് അനന്തരവനായ ഇരയിമ്മന്തമ്പി എന്നിവരായിരുന്നു ദളവാസ്ഥാനത്തേക്കു കൂടുതല് അര്ഹരായിരുന്നത്.
.
ഒരു രാത്രിയില് ഇവരെ ഉപായത്തിൽ കടപ്പുറത്തേക്കു കൊണ്ടുപോയി തല വെട്ടിയെടുക്കുകയാണുണ്ടായത്. (പി. ശങ്കുണ്ണിമേനോന് -തിരുവിതാംകൂര് ചരിത്രം, പുറം. 229-30)
.
ഇപ്രകാരം ചോരപുരണ്ട കൈകളുമായി ദളവാസ്ഥാനം പിടിച്ചുപറ്റിയ വേലുത്തമ്പി ഒരു കൊലയാളി ഭരണത്തിനും വംശീയ വെറിക്കും തുടക്കം കുറിക്കുകയാണ് ചെയ്തത്.
.
അധികാരം കിട്ടിയ നാൾ മുതൽ തന്റെ സവർണ്ണ മനസ്സിനു സുഖം ലഭിയ്ക്കുവാൻ ഈഴവരാദി അവര്ണ്ണ ജനവിഭാഗങ്ങളെ പരമാവധി ദ്രോഹിയ്ക്കുവാനും, അതിനായി സവർണ്ണമേധാവികളുമായി ചേർന്ന് രാജാവിനെ ഭീഷണീപ്പെടുത്തിയും, സുഖിപ്പിച്ചും നിയമങ്ങൾ സൃഷ്ടിയ്ക്കുന്നതിൽ മാത്രമാണയാൾ ശ്രദ്ധിച്ചിരുന്നത്.
.
നാടിന്റെ നന്മയ്ക്കായി യാതൊന്നു ചെയ്യാതിരുന്ന ഇയാൾ, ഈഴവരെ എല്ലാവിധ പൊതു സേവനരംഗത്തു നിന്നും, അധികാരകേന്ദ്രങ്ങളിൽ നിന്നും, സൈനികവൃത്തിയിൽ നിന്നും തുടച്ചു നീക്കുകയും, പിരിഞ്ഞു പോയവരെ നശിപ്പിയ്ക്കാൻ പുറകേ നടന്നവനും ആണ്.

എന്നാല് ദളവയാല് പിരിച്ചുവിടപ്പെട്ട ഈഴവ പടയാളികളെ മെക്കാളെയുടെ ഈസ്റ്റിന്ത്യാ കമ്പനി രണ്ടു കയ്യും നീട്ടി സ്വീകരിച്ചെന്നതാണു സത്യം.

അങ്ങനെ തൊഴിൽ നഷ്ടപ്പെട്ട്, ഈ ജാതി വെറിയന്റെ ഉപദ്രവം സഹിയ്ക്കാതെ വിദേശസേനയ്ക്കൊപ്പം കൂടിയ ഈഴവരാണു മണ്ണടിയില് വച്ചു ഈ വേലുവിനെ വളഞ്ഞത്. ജാതി വെറിയനായ താന് ദ്രോഹിച്ച ഈഴവ പടയാളികളുടെ കയ്യിൽ കിട്ടിയാൽ പരമാവധി ദ്രോഹിച്ച്, അയാളെ കഷണം കഷണം ആക്കി മാറ്റുമെന്ന ഭയത്താൽ കൂടുതൽ മെച്ചപ്പെട്ട മരണം തേടി മണ്ണടി ക്ഷേത്രത്തിൽ വച്ച് ഇവന് സ്വയം ചത്തതു.

അല്ലാതെ ബ്രിട്ടീഷ്കാര്ക്കു കീഴടങ്ങി പെണ്ണു കൂട്ടി കൊടുത്തും നിന്നു പറ്റുന്ന പാരമ്പര്യജാതിക്കാരനായ ഇവന് സ്വയം കുത്തിചത്തതു മറ്റൊന്നുകൊണ്ടുമായിരുന്നില്ല..

ഇതെഴുതുന്നത് പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശത്തോടെയല്ല, എങ്കിലും സവർണ്ണർക്ക് നെയ്ക്കിണ്ടി വയ്ക്കാൻ നടക്കുന്ന യുവതലമുറ കുറച്ചൊക്കെ ചരിത്രം അറിഞ്ഞിരിയ്ക്കണം; അല്ലെങ്കിൽ മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന പൂർവ്വികരോടുള്ള നന്ദികേടായിപ്പോകുമത്!

200 വര്ഷങ്ങള്ക്കുമുന്പ്‌ വൈക്കം മഹാദേവര് ക്ഷേത്രത്തിനു തൊട്ടുകിഴക്കുവശത്ത്‌ ഒരു കുളമുണ്ടായിരുന്നു.
ഇന്ന് അവിടെ ദളവാക്കുളം ബസ്സ്റ്റന്ഡ്‌ സ്ഥിതിചെയ്യുന്നു.

ഹിന്ദുമതക്കാരാല് കൈയ്യേറപ്പെട്ട ബുദ്ധവിഹാരങ്ങളിലൊന്നായ വൈക്കം ക്ഷേത്രം തിരിച്ചുപിടിക്കാന് ഒരുമ്പെട്ട ചാവേറുകളായ നൂറുകണക്കിനു ഈഴവരെ അക്കാലത്തെ(1806ല്) തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തമ്പി ഈ കുളത്തിലിട്ടു കുഴിച്ചുമൂടി.......!

ആ മൂടപ്പെട്ട കുളമാണ്‌ ദളവാക്കുളമായി അറിയപ്പെട്ടത്‌.

ഒരു കുളം മൂടാന്മാത്രം ശവങ്ങള് കാരണമാകണമെങ്കില് എത്രമാത്രം നിരായുധരായ മനുഷ്യരെ അന്നു രക്തസാക്ഷികളക്കിക്കാണും. ഏതാനും പേരെയാണെങ്കില് പുറത്തെവിടെയെങ്കിലും കുഴിച്ചുമൂടുമായിരുന്നു. വംശീയമായ കൂട്ടക്കൊലതന്നെ നടത്തിയ വേലുത്തംബിയുടെ നായര് കിങ്കരന്മാര് അക്കാലത്ത്‌ വൈക്കം ക്ഷേത്രത്തിനു വടക്കുവശത്തുള്ള നിരവധി ഈഴവരുടെ ചെവി അരിഞ്ഞെടുക്കുകയെന്ന ഹീന കര്മ്മങ്ങളും ചെയ്തിരുന്നു.

ദളവാക്കുളം സംഭവത്തിന്റെ ചരിത്രം ഉള്ക്കൊള്ളുന്ന ഒരു നാടന്പാട്ട്‌ വൈക്കത്തും സമീപ പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.

"കരിവര മുഖനാം കരിപ്പണിക്കര്
ഗുരുവരനമലന് കുന്നേല്ചേന്നി
കൂകിവിളിക്കും ഒട്ടായി
പുലിപോലെ പായുന്ന മാലുത്തണ്ടാന്......"(പൂര്ണരൂപം ലഭ്യമല്ല.)

അതിന്റെ പൂര്ണരൂപം ടികെ. മാധവന്റെ പത്രാധിപത്യത്തില് പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി പത്രത്തിന്റെ 1924ലെ ഏതോ ഒരു ലക്കത്തില് പ്രസിദ്ധീകരിച്ചിരുന്നു.

വൈക്കത്ത്‌ അന്ന് ദളവയുടെ വലം കയ്യായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ നേത്രുത്വത്തില് നടത്തിയ കൂട്ടക്കൊലയില് നിന്നും രക്ഷപ്പെടാനായി കൈപ്പുഴ,നീണ്ടൂര്,കുറുവിലങ്ങാട്‌,കോഴ എന്നീ സ്ഥലങ്ങളിലേക്ക്‌ ഈഴവര് ഓടി രക്ഷപ്പെടുകയുണ്ടായി.(വിവേകോദയം മാസിക-1975 മെയ്‌ ജൂണ് ലക്കം).

ഇങ്ങനെ ഓടി രക്ഷപ്പെട്ടവരാണ്‌ ഇന്ന് ആ പ്രദേശങ്ങളിലെ കുറുചേകോന്മാര് എന്ന പേരില് അറിയപ്പെടുന്നത്‌.

മാർത്താണ്ഡവർമ്മയുടെ കാലം മുതൽ രാജകീയ സേവനത്തിലും, രാജാവിൻറ്റെ വിശ്വസ്തതയിലും മുന്നിൽ നിന്നിരുന്ന ഈഴവർക്കെതിരെ നമ്പൂതിരി - നായർ ബാന്ധവം വളർത്തിക്കൊണ്ട് വന്ന നേർച്ചക്കോഴി ആയിരുന്നു വേലുത്തമ്പി.

1801 ൽ അധികാരമേറ്റതു മുതൽ നടത്തിവന്നിരുന്ന പല കാര്യങ്ങളും സ്വകാര്യ ലാഭത്തിനു താന്തോന്നി തരങ്ങളയിരുന്നു.

തമ്പിയുടെ പ്രവൃത്തികളില് അതൃപ്തരായ കൊട്ടാരം ഉദ്യോഗസ്ഥര് അയാള്ക്കെതിരെ ഗൂഢാലോചന ആരംഭിച്ചു. വേലുത്തമ്പിയുടെ എല്ലാ ചതിപ്രയോഗങ്ങള്ക്കും കൂട്ടുനിന്ന കുഞ്ചുനീലന്പിള്ളതന്നെയായിരുന്നു ഇപ്പോള് തമ്പിക്കെതിരായ ഗൂഢാലോചനക്കും നേതൃത്വം നല്കിയത്.
.
തമ്പിയെ ദളവാസ്ഥാനത്തുനിന്നും നീക്കംചെയ്യാനും തൂക്കിക്കൊല്ലാനും രാജാവിനെക്കൊണ്ട് ഉത്തരവിറക്കാന് അവര്ക്കു കഴിഞ്ഞു.

എന്നാല് വിവരം മുന്കൂട്ടി അറിഞ്ഞ തമ്പി രഹസ്യമായി രാജ്യം വിട്ടോടി. (പി. ശങ്കുണ്ണി മേനോന് -എ ഹിസ്റ്ററി ഓഫ് ട്രാവന്കൂര് ഇംഗ്ലീഷ്, പുറം 303, 1984) കൊച്ചിയിലെത്തിയ തമ്പി മെക്കാളെ സായിപ്പിന്റെ കാല്ക്കല് അഭയം പ്രാപിച്ചു.
തമ്പിയുടെ രക്ഷക്കായി മെക്കാളെ ഒരു സൈന്യവുമായി തിരുവനന്തപുരത്ത് എത്തി. ഈ അവസരം തമ്പി വേണ്ടവണ്ണം ഉപയോഗിച്ചു.

രാജാകേശവദാസന്റെ ബന്ധുക്കളെ വധിച്ചതു കുഞ്ചുനീലന് പിള്ളയും മുത്തുപിള്ളയുമാണെന്നു തമ്പി മെക്കാളെയോട് കള്ളം പറഞ്ഞു. അവരെ തടവിലാക്കി വിചാരണക്കു മുമ്പു രഹസ്യമായി വധിക്കുകയാണു തമ്പി ചെയ്തത്. (പി. ശങ്കുണ്ണി മേനോന് -തിരുവിതാംകൂര് ചരിത്രം, പുറം 234).

.ഇപ്രകാരം ബ്രിട്ടീഷുകാരുടെ തണലില്നിന്നുകൊണ്ട് സ്വന്തം ജനതയെ കൊലചെയ്ത വേലുത്തമ്പിയെയാണു ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച ആദ്യത്തെ ഭരണതന്ത്രജ്ഞന് എന്നു ചില ചരിത്രകാരന്മാര് കൊട്ടിഘോഷിക്കുന്നത്. മെക്കാളയുടെ പിന്ബലത്തില് തൂക്കുമരത്തില് നിന്നും രക്ഷപ്പെട്ട വേലുത്തമ്പി വീണ്ടും ദളവയായി.
.
സാമ്പത്തിക പ്രശ്‌നങ്ങള്ക്കു പരിഹാരമായി തമ്പി നായര് പട്ടാളത്തിന്റെ അലവന്സ് വെട്ടിച്ചുരുക്കി. ഈ നടപടി നായര് പട്ടാളത്തെ നിരാശരാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. പട്ടാളം കലാപം തുടങ്ങി. ഈ സമയത്തും വേലുത്തമ്പി ആലപ്പുഴയിലായിരുന്നു. ഈ സന്ദര്ഭത്തിലും തമ്പിയെ സഹായിക്കാനെത്തിയത് മെക്കാളെ ആയിരുന്നു. മെക്കാളെ ഇംഗ്ലീഷ് സൈന്യത്തെ തിരുവനന്തപുരത്ത് അയക്കുകയും നായര് പട്ടാളത്തെ അടിച്ചമര്ത്തുകയും ചെയ്തു.

ലഹളക്കാരെ ശിക്ഷിക്കുന്ന കാര്യത്തില് തമ്പിതന്നെ നിര്ദേശങ്ങള് നല്കി. നേതാക്കന്മാരെ പീരങ്കിയുടെ വായോടു ചേര്ത്തുകെട്ടി വെടിവെച്ചു കൊന്നു. The ring leaders were hanged. behaded. shotdoen and blown from the mouth of the cannorn. (ടി.കെ. വേലുപ്പിള്ള -സ്റ്റേറ്റ് മാനുവല്, പുറം 195)
.
പട്ടാളത്തിന്റെ നേതാവായിരുന്ന കൃഷ്ണപ്പിള്ളക്ക് തമ്പി നല്കിയ ശിക്ഷ ഭീകരമായിരുന്നു. അയാളുടെ കാലുകള് രണ്ടാനകളുടെ കാലുകളില് ബന്ധിച്ചു. എന്നിട്ട് അവയെ രണ്ടു വശത്തേക്ക് ഓടിച്ചു. നിമിഷങ്ങള്ക്കകം അയാള് രണ്ടായി കീറിയ നിലയിലായി. (ശങ്കുണ്ണി മേനോന് -തിരുവിതാംകൂര് ചരിത്രം, പുറം. 238)

സ്വന്തം പട്ടാളക്കാര് ലഹളയാരംഭിച്ചപ്പോള് അവരുടെ നേതാക്കളുമായി കൂടിയാലോചിച്ചു. പ്രശ്‌നപരിഹാരം കാണാതെ നാടുവിട്ടോടി ബ്രിട്ടീഷുകാരന്റെ കാലുപിടിച്ചു അവരുടെ സൈന്യത്തെ വരുത്തി സ്വന്തം ജനതയെ അടിച്ചമര്ത്തിയ ദേശസ്‌നേഹിയായിരുന്നു വേലുത്തമ്പി.

തന്ത്രശാലിയായ മെക്കാളെ തമ്പിയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്തു, പകരം തിരുവിതാംകൂർ ഒരു സാമന്തരാജ്യമായി, അതിനുള്ള ഉടമ്പടികൾ ബാലരാമവർമ്മ മഹാരാജാവിനെ ഭയപ്പെടുത്തി ഒപ്പിടുവിയ്ക്കാൻ തമ്പിയും മടിച്ചില്ല. ഇങ്ങനെ സ്വതന്ത്രരാജ്യത്തെ സാമന്തരാജ്യമാക്കി,ബ്രിട്ടീഷുകാരുടെ സേനയ്ക്ക് 4 ലക്ഷത്തിനു പകരം 8 ലക്ഷം രൂപാ നൽകാൻ വ്യവസ്ഥയുണ്ടാക്കിയവനാണു പിന്നീട് രാജ്യസ്നേഹിയുടെ കുപ്പായം അണിഞ്ഞ് ഒരവസാനശ്രമം നടത്തിയത്.
.
സാമന്തരായതോടെ മക്കാളെ പ്രഭു തമ്പിയെ നിയന്ത്രിച്ചു തുടങ്ങി, അപ്പോൾ പെരുമ്പടപ്പ് സ്വരൂപത്തിലെ മക്കാളെയുടെ ശത്രു പാലിയത്തച്ചനുമായി ചേർന്ന് ബോൾഗാട്ടി പാലസ്സിൽ കടന്ന് മക്കാളെയെ വധിയ്ക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടു.

മഹാരാജാവിൻറ്റേയോ സേനയുടേയോ അനുമതിയില്ലാതെ ബ്രിട്ടീഷുകാരോട് തിരുവിതാംകൂർ സേനയെ കൊണ്ട് യുദ്ധം ചെയ്യിച്ചു. അങ്ങനെ ദളവ പദവി പോയിക്കിട്ടി, തലയ്ക്ക് 50,000 രൂപാ വിലയും തിരുവിതാംകൂർ പ്രഖ്യാപിച്ചു. അന്ന് തമ്പിയുടെ സേനയെ ഈഴവപ്പടയാളികൾ ആണു തോൽപ്പിച്ചത്.

കുണ്ടറ വിളംബരത്തിൽ എന്തോ നിറം പിടിപ്പിച്ച നുണകൾ ചരിത്ര പുസ്തകങ്ങൾ ഇന്നു പഠിപ്പിയ്ക്കുന്നു, അന്തർജ്ജനങ്ങളെ ബ്രിട്ടീഷ്സേന (തമ്പി പിരിച്ചു വിട്ട ഈഴവസേന) ബലാത്സംഗം ചെയ്യുന്നു,ജാതി വ്യവസ്ഥ നശിപ്പിയ്ക്കുന്നു, മിഷണറികൾ ക്ഷേത്രങ്ങളിൽ കുരിശ് വയ്ക്കുന്നു, ആയതിനാൽ ബ്രിട്ടീഷ്സേനയ്ക്കെതിരെ യുദ്ധത്തിനിറങ്ങണം അത്രേയുള്ളൂ ആ വിളംബരം!

1801 - 1809 വരെ മാത്രമേ ഭരിച്ചുള്ളുവെങ്കിലും അയാൾ തിരുവിതാംകൂർ രാജാക്കന്മാരേയും, ഈഴവരേയും നിലയില്ലാക്കയത്തിലേയ്ക്ക് തള്ളി വിട്ടിട്ടാണു ഒടുങ്ങിയത്!

ഇവന്റെ പ്രതിമയില് എപ്പോഴും ഒരു രത്ന ഖചിതമഅയ കമ്പളം പുതച്ചിരിക്കുന്നതു ശ്രദ്ധിച്ചു കാണുമല്ലോ.
.
1805-ലെ ഉടമ്പടി പ്രകാരം തിരുവിതാംകൂറിനെ ബ്രിട്ടീഷ് ആധിപത്യത്തില് എത്തിച്ചുകൊടുത്തതിനു വേലുത്തമ്പിക്കു സമ്മാനം നല്കാനും ബ്രിട്ടീഷുകാര് മറന്നില്ല. രത്‌നഖചിതമായ ഒരു പുറം കുപ്പായവും വീരാളിപ്പട്ടുമായിരുന്നു വെല്ലസ്ലി പ്രഭു തമ്പിക്കു നല്കിയത്.
.
തിരുവിതാംകൂറിന്റെ അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി അടിമത്തം കൈവരിച്ചതിന്റെ പ്രതീകമായ ഈ കുപ്പായത്തോടുകൂടിയാണു തമ്പിയുടെ എല്ലാ ചിത്രങ്ങളും. സെക്രട്ടറിയേറ്റിനു മുമ്പില് സ്ഥാപിച്ച തമ്പിയുടെ പ്രതിമയില് കാണുന്നതും ഈ രാജ്യ ദ്രോഹത്തിന്റെ കുപ്പായമാണ്.

ഇവന്റെ ആത്മാഹുതി   എന്തു ദേശ സ്നേഹമാണു സാധാരണ ജനതക്കുണ്ടാക്കുന്നതു എന്നു ചിന്തിക്കുക...!

:കടപ്പാട്.

ഡോ.എം.എസ്. ജയപ്രകാശ്


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..