PANDIT KARUPPAN

ഇന്ന് ആഗസ്റ്റ് 30
ആചാര്യൻ S. K. രാഘവൻ ജന്മദിനം 

"ആരും ആരുടെയും യജമാനനല്ല; ആരും ആരുടെയും ദാസനുമല്ല " 
         S.K. രാഘവൻ 
   
      നവോദ്ധാന കാലഘട്ടത്തിൽ, നവോദ്ധാന നായകർക്കൊപ്പം ജീവിയ്ക്കുകയും, ജീവിച്ച കാലഘട്ടത്തിൽ തന്റെയും സമാന ജാതിക്കാരുടെയും ജീവിതത്തിനു വേണ്ടി, സവർണ്ണ ജനതയോട് ബുദ്ധി കൊണ്ടും കയ്യൂക്ക് കൊണ്ടും, തന്റെടം കൊണ്ടും പടപൊരിതി വിജയിച്ചും, കഠിനമായ പരിശ്രമത്തിലുടെ, താൻ ജനിച്ച സമുദായത്തിന് ഒരു സംഘടന രൂപീകരിക്കുകയും, എന്നാൽ സമുദായം കാട്ടിയ നന്ദികേടിനെ തുടർന്ന് ചിത്രത്തിന്റെ ഏടുകളിൽ, പിൻകാലത്ത് രേഖപ്പെടുത്താത്തതിനാൽ, അറിയപ്പെടാതെ പോകാൻ വിധിക്കപ്പെട്ട ദലിത് നവോദ്ധാന നേതാവുമാണ് വർക്കല രാഘവൻ.
   അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനത്തിലൂടെയായിരിക്കണം കേരളീയ സമൂഹത്തിന്റെ പുന:സംഘാടനം സാധ്യമാകേണ്ടതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എസ്.കെ. നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പാത പിന്തുടർന്നാണ് കേരളത്തിലെ പ്രബല അധ:സ്ഥിത വിഭാഗങ്ങളിൽ ഒന്നായ കുറവ സമുദായത്തെ സംഘടിപ്പിച്ചു കൊണ്ട് സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുന്നത്.1877 ആഗസ്റ്റ് 30-ന് തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്ണoബ ദേശത്ത് കൂവള്ളി വീട്ടിൽ കൊച്ചു ശങ്കരന്റെയും കാർത്യായനിയുടെയും മകനായി പിറന്ന എസ്.കെ.രാഘവൻ അന്നത്തെ ജാതി വിലക്കുകളെ അതിസാഹസികമായി അതിജീവിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയ ശേഷമാണ് സാമൂഹിക പ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നതും ഉജ്ജ്വലമായ നിരവധി പൗരാവകാശ മുന്നേറ്റങ്ങൾക്കും സമുദായ ശാക്തീകരണ, നവോത്ഥാന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതും. മുഴുവൻ സമയവും സാമൂഹിക പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇടക്ക് ലഭിച്ച സർക്കാർ ഉദ്യോഗം പോലും ഉപേക്ഷിക്കുകയുണ്ടായി.  1928-ൽ, ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെയും സാധുജന പരിപാലന സംഘത്തിന്റെയും മാതൃകയിൽ അധ:സ്ഥിത വിഭാഗങ്ങളുടെ വിമോചനവും ശാക്തീകരണവും ലക്ഷ്യമാക്കി അദ്ദേഹം സത്യവിലാസിനി എന്ന സംഘടനക്ക് രൂപം നൽകി. പില്ക്കാലത്ത് സാധുജന പരിപാലന യോഗം എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട പ്രസ്തുത സംഘടയുടെ പേരിലായിരുന്നു സമാനതകളില്ലാത്ത നിരവധി പ്രക്ഷോഭങ്ങൾക്കും മുന്നേറ്റങ്ങൾക്കും എസ്.കെ.നേതൃത്വം നൽകിയത്. അധ:സ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് ഊന്നൽ നൽകിയ സംഘം പൗരാവകാശങ്ങൾക്കു വേണ്ടിയും നിരന്തരം ശബ്ദമുയർത്തി പോന്നു. അയിത്തജാതിക്കാർ എന്നു മുദ്രകുത്തി പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട സംഘം, സംഘടിതമായി തീണ്ടപലകകൾ നീക്കം ചെയ്തും കീഴാള വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ചന്തകളിലും പൊതുനിരത്തുകളിലും സംഘടിതമായി പ്രവേശിച്ചും ചായക്കടകളിലെ ചിരട്ടപാത്രങ്ങൾ പൊട്ടിച്ചെറിഞ്ഞും ദലിത് മുന്നേറ്റത്തിനും  സാമൂഹിക നവോത്ഥാനത്തിനും ശക്തി പകർന്നു.
     അടി കൊടുക്കേണ്ട വന് അടി കൊടുത്തും, ഭീഷണിപ്പെടുത്തേണ്ടവനെ ഭീഷണിപ്പെടുത്തിയും സഹായിക്കേണ്ടവനെ സഹായിച്ചും, കരുണ കാട്ടേണ്ടവരോട് കരുണ കാട്ടിയും ജാതീയതയുടെ ഇരുണ്ട കാലഘട്ടത്തിലുടെ കടന്നുപോയ നാളുകളിൽ ഒറ്റയ്ക്ക് സമരം നയിച്ച മഹാനായ ആ വിപ്ലവകാരി, എന്തുകൊണ്ട് ചരിത്രത്തിൽ തും നേടിയില്ല എന്ന് വേദനയോട് ഞാൻ ചിന്തിച്ചിട്ടുണ്ട്.
  
   വർഷങ്ങൾക്ക് മുൻപ്, പന്തളം ചന്തയിൽ, കുറവർ, പറയർ ,പുലയർ തുടങ്ങിയ ജാതിക്കാർ പശുവിനും പോത്തിനും മറ്റുമുളള  പുല്ല് ചെത്തി വില്പനയ്ക്കായി ചന്തയിൽ വച്ചിരുന്നു.
  പുല്ലിന് അർഹിച്ച വില കൊടുക്കാൻ മടി കാണിച്ച, സവർണ്ണർ, വില്പനയ്ക്കായി വച്ചിട്ടുള്ള പുല്ലിൽ കയറി ചവിട്ടിമെതിച്ച്, നശിപ്പിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് ഈ പുല്ലുകൾ വാങ്ങി കൊണ്ടു പോയിരുന്നു.
   ഒരിക്കൽ പന്തളത്തെത്തിയ വർക്കല രാഘവൻ പല്ലവിൽപനക്കാരുടെ ദയനീയമായ അവസ്ഥ മനസിലാക്കി, അവരിൽ നിന്നും മൊത്തം പുല്ലുകൾ വിലക്ക് വാങ്ങി, കൂടെയുള്ള അനുയായികളെയും കൂട്ടി, ഈ പുല്ല് വാരി കെട്ടി അച്ചൻകോവിലാറ്റിൽ ഒഴുക്കി.ഇതു പല ദിവസവും ആവർത്തിച്ചു. തൊഴിലാളികളായ അവർണ്ണർക്ക് പുല്ലിനുള്ള കൂലിയും ലഭിച്ചു.
  സവർണ്ണർക്ക് കന്നുകാലികൾക്ക് കൊടുക്കാൻ പുല്ല് ലഭിക്കാതെ വന്നപ്പോൾ കാര്യം അന്വേഷിച്ചു, മനസിലാക്കി.അവർ വർക്കല രാഘവനെ വകവരുത്താൻ തീരുമാനിച്ചെങ്കിലും രാഘവന്റെ കൈക്കരുത്തിന്റെ മുന്നിലും നെഞ്ചുറപ്പിന്റെ മുന്നിലും അവർ പരാജയപ്പെട്ടു എന്നു മാത്രമല്ല തുടർന്നുള്ള ദിവസങ്ങളിൽ പുല്ലിനുള്ള മുഴുവൻ വിലയും നൽകി അവർ പുല്ലു കെട്ടുകൾ വാങ്ങി.
  
  വർക്കലയിലെ അയിത്തജാതിക്കാരുടെ മുടിവെട്ടുവാനോ, താടിയും മീശയും വടിയ്ക്കുവാനും തയ്യാറാകാത്ത കാലത്താണ്,വർക്കല രാഘവൻ തന്റെ നാട്ടിൽ അയിത്ത ജാതിക്കാരുടെ മുടിയും താടിയും വടിയ്ക്ക്വാൻ ഒരു ബാർബർ ഷോ പ്പിനെക്കുറിച്ച് ചിന്തിച്ചത്. പിന്നെ അമാന്തിച്ചില്ല തമിഴ്നാട്ടിൽ നിന്ന് ക്ഷൗരം ചെയ്യുന്നതിന് ജോലിക്കാരെ കൊണ്ടുവന്നു. വർക്കലയിലെ റയിൽവേ പുറംപോക്കിൽ ബാർബർ ഷോപ്പ് നിർമ്മിച്ച്, അടിയാള ജനതയുടെ മുടി മുറിച്ചു, മീശക്കും താടിയും മിനുക്കി സുന്ദരനാക്കി. മാത്രമല്ല മുണ്ടുമടക്കി കുത്താൻ അനുവാദമില്ലാത്ത കാലത്ത് മുണ്ടുമടക്കി കുത്തി, വർക്കല തെരുവിൽ നടന്നു, വിപ്ലവകരമായ ത്ത തുടക്കം അയിത്തജാതിക്കാരന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. അവരും മുണ്ടുമടക്കി കുത്തി തെരുവിലൂടെ നടന്നു.
  പൊതുനിരത്തുകളിലെ ചായക്കടകളിൽ കയറി കുറവനോ, പറയനോ, പുലയ നോചായ കുടിക്കാൻ പറ്റാത്ത കാലം. അഥവാ ചായ കുടിക്കാൻ തോന്നിയാൽ, ചായക്കടയ്ക്ക് പുറത്ത് നിന്ന്, കമഴ്ത്തിവച്ച ചിരട്ടയിൽ ഒഴിച്ചു തരുന്ന ചായ കുടിക്കാൻ വിധിക്കപ്പെട്ട അയിത്ത ജാതിക്കാർക്ക് വേണ്ടി, വർക്കല രാഘവൻ സ്വന്തമായി ഒരു ചായക്കട തുടങ്ങി. ചിരട്ടയ്ക്ക് പകരം കുപ്പി ഗ്ലാസിൽ അവർണ്ണൻ ചായക്കടയിൽ ഇരുന്ന് ചായ കുടിച്ചു, പലഹാരം കഴിച്ചു
  നാടിനെ നടുക്കിയ സംഭവം, കുറവൻ തുടങ്ങിയ ചായക്കട തകർക്കാൻ ശ്രമിച്ചെങ്കിലും, വർക്കല രാഘവൻ എന്ന വടവൃക്ഷത്തിന്റെ തന്റെടത്തിന്റെയും നെഞ്ചുക്കിന്റെയും മുന്നിൽ സവർണ്ണന്റെ അധികാരത്തിന്റെ ഹുങ്ക് പൊട്ടി തകർന്നു എന്നു മാത്രമല്ല, സവർണ്ണറെ ചായക്കടകളിലെ ചിരട്ടപാത്രം മാറി, കുപ്പി ഗ്ലാസ്സുകൾ നിരക്കുകയും ചെയ്തു.
     ദലിതർക്ക് പ്രവേശനം നിഷേധിച്ചിരുന്ന മങ്ങാരം ചന്തയിൽ പ്രവേശിക്കുന്നതിനു വേണ്ടി എസ്.കെ.നടത്തിയ സമരം ചരിത്രപ്രസിദ്ധമാണ്. ഇതോടൊപ്പം ശ്രദ്ധേയമായ നിരവധി ഭൂസമരങ്ങൾക്കും എസ്.കെ.നേതൃത്വം നൽകുകയുണ്ടായി. 75 ഏക്കർ പുതുവൽ ഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകുന്നതിനു വേണ്ടി നടത്തിയ കാക്കത്താ നിമല മിച്ചഭൂമി സമരം ഇത്തരത്തിൽ സ്മരണീയമാണ്. മാസങ്ങളോളം കുടിൽ കെട്ടി നടത്തിയ സമരം ഒടുവിൽ വിജയിക്കുകയായിരുന്നു. ഇപ്പോൾ ഈ പ്രദേശം മലങ്കാവ് സെറ്റിൽമെന്റ് കോളനി എന്നറിയപ്പെടുന്നു. ഒരു പക്ഷേ അധിവാസ ഭൂമിക്കു വേണ്ടി കേരളത്തിൽ ആദ്യമായി കുടിൽ കെട്ടി സമരത്തിന് ആരംഭം കുറിച്ചത് എസ്.കെ.ആയിരിക്കാം. ഈ സമരത്തിന്റെ വിജയത്തെത്തുടർന്നാണ് വർക്കല ശ്രീനിവാസപുരത്തെ 9.45 ഏക്കർ പുതുവൽ ഭൂമിക്കുവേണ്ടിയുള്ള സമരം എസ്.കെ. ആരംഭിക്കന്നത്.
    ഈ ധീരന്റെ സേവനം പ്രജാസഭയിൽ ആവശ്യമുണ്ടെന്ന് മനസിലാക്കിയ മഹാത്മാ അയ്യൻകാളിയുടെ ശ്രമഫലമായി, ശ്രീമൂലം പ്രജാ സഭയിൽ കുറവരുടെ പ്രതിനിധിയായി പ്രവർത്തിയ്ക്കുവാൻ അവസരം വർക്കല രാഘവന് ലഭിച്ചെങ്കിലും, അദ്ദേഹം ആ അവസരം തന്റെ സഹപ്രവർത്തകനായ കല്ലട രാമൻ നാരായണന് നൽകി, അധികാര രാഷ്ട്രിയത്തിൽ നിന്നും മാറി നിൽക്കുകയും ചെയ്തു.അങ്ങനെ പ്രജാസഭാ മെമ്പറായ കല്ലട രാമൻ നാരായണൻ പില്ക്കാലത്ത് സിദ്ധനർ സമുദായത്തിന്റെ ഏകീകരണത്തിനും ശക്തീകരണത്തിനും വേണ്ടി.   
പ്രവർത്തിക്കുകയുണ്ടായി
  തുടർന്ന് തിരുക്കൊച്ചി നിയമസഭയിലേക്ക് ദ്വയാംഗ മണ്ഡലത്തിൽ മൽസരിക്കാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം അതിനും താല്പര്യം കാട്ടിയില്ല. പകരം കെ.എസ്.കൃഷ്ണ ശാസ്ത്രിക്ക് നൽകാനുള്ള ത്യാഗസന്നദ്ധതയും അദ്ദേഹം കാട്ടി.
  സന്ധിയില്ലാത്ത സമരത്തിലൂടെ, വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെ അയിത്തജാതിക്കെന്റെ ജീവിത പുരോഗതിക്കു വേണ്ടി ജീവിച്ച ആ വലിയ മനുഷ്യന്റെ അവസാന കാലത്ത്, അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തനം നിലച്ച്, കുറവ സമുദായ ക്കാർക്ക് വേണ്ടി പുതിയ സംഘടനമുണ്ടാകുന്നതും അദ്ദേഹത്തിന് കാണേണ്ടി വന്നു.
 1963 ഫെബ്രുവരി 21 ന്, ജീവിതത്തിൽ താൻ നേടിയതൊന്നും അവശേഷിപ്പിക്കാതെ കാലത്തിന്റെ മറവിയിലേക്ക് വർക്കല രാഘവനും മറഞ്ഞു.
   അനന്തവിഹായസ്സിൽ, നവോദ്ധാനനായകരുടെ ചരിത്രങ്ങൾ ഇന്നു പലരും പറഞ്ഞു പ്രസംഗിക്കുമ്പോൾ, വർക്കല രാഘവന്റെ ആത്മാവും ചിരി യ്ക്കുന്നുണ്ടാവും  തന്നെക്കുറിച്ച് ആരും പ്രസംഗിക്കുന്നില്ലല്ലോ എന്നോർത്ത്...

പ്രണമിക്കുന്നു....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..