Pallikkandam Jina Ramapuram

കോട്ടയം ജില്ലയിലെ രാമപുരത്തിനടുത്ത് കൊണ്ടാട് എന്ന സ്ഥലത്തെ റബർ തോട്ടത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ കണ്ടെടുത്ത തീർദ്ധാങ്കര ശിരസ്സ്. കാലപ്പഴക്കം മൂലം തേയ്മാനം വന്ന് മുഖരൂപം അവ്യക്തമാണ്. ശരീരഭാഗം ലഭിച്ചിട്ടില്ല.
രാമപുരത്തെ കുറിഞ്ഞിയിൽ കാണപ്പെടുന്ന മുനിയറകൾ കോട്ടയം നാട്ടുകൂട്ടത്തിന്റെ ശ്രമഫലമായി കേന്ദ്രപുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് അടുത്ത കാലത്താണ്. കുന്നോന്നി, കടനാട്, കരൂർ തുടങ്ങി മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശിലായുഗ കാലത്തിന്റെ അവശേഷിപ്പുകൾ പല കാലത്തായി കണ്ടെത്തിയിട്ടുണ്ട്.
സംഘകാലത്തോളം തുടർന്ന ഇരുമ്പുയുഗത്തിന്റെ അടയാളങ്ങൾ കോട്ടയം ജില്ലയിൽ പലയിടങ്ങളിലും കാണപ്പെടുന്നുമുണ്ട്.സംഘകാലത്തെ തുടർന്നു വരുന്ന ബുദ്ധമതകാലഘട്ടത്തിന്റെ തെളിവുകൾ രാമപുരത്തിനടുത്ത് വെള്ളിലാപ്പള്ളിയിൽ മുൻകാലത്ത് കണ്ടെത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇതാകട്ടെ വെള്ളിലാപ്പള്ളിക്ക് പടിഞ്ഞാറ് കൊണ്ടാടിനടുത്ത് പള്ളിക്കണ്ടത്തിൽ നിന്നാണ് കണ്ടെടുത്തത്. കേരളത്തിൽ സാധാരണ കണ്ടെടുത്തിട്ടുള്ള ബുദ്ധവിഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി ഗാന്ധാരശില്പ രീതികളോട് ഇത് ബന്ധം പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു പക്ഷേ പള്ളിക്കണ്ടത്ത് ഒരു ബുദ്ധ വിഹാരം ഉണ്ടായിരുന്നു എന്നതിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സമീപത്തായി ഒരു ധർമ്മശാസ്താ ക്ഷേത്രവും ദേവീക്ഷേത്രവും കാണപ്പെടുന്നുണ്ട് എന്നതും കൂട്ടി വായിക്കേണ്ടതാണ്. ബുദ്ധപ്രതിമ കേരളപുരാവസ്തു വകുപ്പ് വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.
പള്ളിക്കോണം രാജീവ്
സെക്രട്ടറി, കോട്ടയം നാട്ടുകൂട്ടം
(Centre for Cultural and Heritage Studies of Kottayam)
Mar 2019 


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...