ദേവ ദാസികൾ കൊച്ചിയിൽ


"കൊച്ചിയിൽ ക്ഷേത്രങ്ങളിൽ ദേവദാസികളെ അർപ്പണംചെയ്യുന്ന സമ്പ്രദായത്തെ തടഞ്ഞു നിയമം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും കൊച്ചി തിരുമലദേവസ്വത്തിലെ ദേവദാസീസമ്പ്രദായം തുടരാമെന്ന് ഗവൺമെന്റ് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. അതിനെ പലരും ന്യായമായി ആക്ഷേപിച്ചുവരുന്നുണ്ട്. ഈ ആക്ഷേപക്കാരെ ആക്ഷേപിച്ച് മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽവെച്ച് ഒരു പ്രസംഗം ചെയ്തിരിക്കുന്ന തായിക്കാണുന്നു. ദേവദാസികളുടെ നൃത്യകലയെ പ്രോത്സാഹിപ്പിക്കണമെന്നുള്ളതാണ് അദ്ദേഹത്തിന്റെ ന്യായം. നൃത്യകലയെ പ്രോത്സാഹിപ്പിക്കാൻ ഏതാനും സ്ത്രീകളെ വേശ്യകളായി ജീവിക്കുവാനായി ദേവന്മാർക്കു നിവേദിക്കേണ്ടതിന്റെ ആവശ്യം എന്താണെന്നു മനസ്സിലാകുന്നില്ല. ദേവദാസികളാകാതെതന്നെ ആ സ്ത്രീകൾ നൃത്യകല അഭ്യസിക്കയും അതുകൊണ്ടു ജീവിതംകഴിക്കയും ചെയ്യാമല്ലോ. ദേവദാസികളുടെ നൃത്യകലയെ ആരും ആക്ഷേപിക്കുന്നില്ല. ദേവദാസിസമ്പ്രദായത്തെയാണ് ആക്ഷേ പിക്കുന്നത്. ദേവദാസികളാക്കിയില്ലെങ്കിലും ആ സ്ത്രീകൾ വേശ്യാവൃത്തി നടത്തുക യില്ലേ എന്നു ചോദിക്കാം. അതിന് ക്ഷേത്ര പാസ്സ്പോർട്ട് കൊടുക്കരുതെന്നാണ് ദേവദാസീസമ്പ്രദായത്തെ എതിർക്കുന്നവരുടെ വാദം. വള്ളത്തോളിനെ അദ്ദേഹത്തിന്റെ കലാഭ്രമം കാടുകയറ്റുകയോ അദ്ദേഹത്തിൻ്റെ കലാഭ്രമം കാടുകയറുകയോ ചെയ്തു പോയി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സന്മാർഗ്ഗത്തെ ഉപേക്ഷിച്ചു കലയെ താൻ സ്വീകരിക്കുമെന്ന് വള്ളത്തോൾ ഇതിനുമുമ്പൊരിക്കൽ പ്രസംഗിച്ചതായി ഓർക്കുന്നുണ്ട്. കലയെ സന്മാർഗ്ഗസാധകമായിട്ടാണു കൊണ്ടുപോകേണ്ടത്. കലയ്ക്കുവേണ്ടി സന്മാർഗ്ഗം വിടേണ്ടിവരുന്നത് കലയുടെയും കലാപ്രണയിയുടെയും കാടുകയറ്റമാണ് "

സഹോദരൻ അയ്യപ്പൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...