പാളിപ്പോയ ഈഴ മുസ്ലിം ലഹള..


സി. കേശവൻ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

ഒഴിവായിപ്പോയ ഈഴവ- മുസ്ലീം കലാപം

1933 ഏപ്രിലിൽ കായംകുളത്തായിരുന്നു ആ സംഭവം..

ഒരീഴവന്റെ മൊന്ത മോഷ്ടിച്ചു എന്നാരോപിച്ച്
ഒരു മുസ്ലീമിനെ പിടിച്ചു കെട്ടി ഒരീഴവ ക്ഷേത്ര
ത്തിൽ കൊണ്ടുപോയി പ്രായശ്ചിത്തം ചെയ്യി
ച്ചത്രെ! ഇതിൽ ക്ഷുഭിതരായ മുസ്ലീങ്ങൾ ഏതാനും ഈഴവ വീടുകളും ഒരു സ്കൂളും
കത്തിച്ചു. ചില ഇഴവർ മർദ്ദിക്കപ്പെടുകയും ചെയ്തു. 

ഈ സംഭവത്തെപ്പറ്റി കുബുദ്ധികൾ
പെരുപ്പിച്ച പ്രചരണം നടത്തി. അങ്ങനെ പലയിടങ്ങളിലും ഈഴവരും മുസ്ലീങ്ങളും തമ്മിൽ സംഘട്ടനങ്ങൾ നടക്കാൻ തുടങ്ങി.
നിവർത്തന വിരോധികൾ ഈ അവസരം
മുതലെടുത്ത് എരിതീയിൽ എണ്ണയൊഴിച്ചു
കൊണ്ടിരുന്നു...

കൊല്ലത്തായിരുന്ന സി.കേശവൻ വിവരമറി
ഞ്ഞ് കായങ്കുളത്ത് എത്തുമ്പോൾ ഇരു കൂട്ടരും വലിയൊരു ലഹളക്ക് തയ്യാറായി നില
കൊള്ളുകയായിരുന്നു. കേശവനും പി.കെ.
കുഞ്ഞും കൂടി ആയുധധാരികളായി നിന്ന
മുസ്ലീങ്ങളുമായി സംസാരിച്ച് അവരെ സമാധാനപ്പെടുത്തി. തുടർന്ന് അവർ ഈഴവ
സങ്കേതത്തിലെത്തി അവരെയും സമാധാന
പ്പെടുത്തി. സന്ധി വ്യവസ്ഥകൾ ചെയ്യുവാൻ
അവർ വീണ്ടും മുസ്ലീം സങ്കേതത്തിലേക്ക്
മടങ്ങി എത്തുമ്പോഴേക്കും എന്തോ തെറ്റിദ്ധ
രിച്ച് മുസ്ലീങ്ങൾ അക്രമോൽസുകരായി 
ഈഴവ സങ്കേതത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരു
ന്നു. അവരെ വീണ്ടും സമാധാനപ്പെടുത്തേണ്ടി
വന്നു.

സന്ധി സംഭാഷണ വിവരമറിയാതെ വേറെ
ദിക്കുകളിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു

♦️ഒരിടത്ത് മീൻ കച്ചവടത്തിന് എത്തിയ മുസ്ലീ
ങ്ങളെ ഈഴവർ ബന്ധനസ്ഥരാക്കി. ഇവരെ മോചിപ്പിക്കാൻ എത്തുമെന്ന് കരുതുന്ന മുസ്ലീ
ങ്ങളെ നേരിടാൻ അവർ സംഘടിച്ച് നിൽക്കു
കയാണ്. കേശവനും കുഞ്ഞും പാഞ്ഞെത്തി മുസ്ലീങ്ങളെ മോചിപ്പിച്ച് അവിടെയും സമാധാ
നമുണ്ടാക്കി. 

♦️അതിനിടയിൽ, " പി.കെ. കുഞ്ഞിനെ വെട്ടിക്കൊന്ന് കണ്ണ് ചൂഴ്ന്നു "
എന്നൊരു നുണ മുസ്ലിം സങ്കേതത്തിൽ പ്രച
രിക്കുകയും അവർ അക്രമോൽസുകരായി
അലറി വിളിച്ച് പാഞ്ഞടുക്കുകയും ചെയ്തു.
അവരെ സമാധാനിപ്പിക്കുവാൻ കേശവനും
കുഞ്ഞും അവരോടടുത്തപ്പോൾ, കേശവനെ
വെട്ടാൻ ഒരാൾ പാഞ്ഞടുത്തു. വെട്ടിച്ച് ഓടാ
നുള്ള വിരുതുമൂലമാണ് കേശവൻ രക്ഷപ്പെ
ട്ടത്. കുഞ്ഞിന്റെ സാമർത്ഥ്യം കൊണ്ട് മുസ്ലീ
ങ്ങൾ ശാന്തരായി. രാത്രിയിലാണ് ഈ സംഭ
വങ്ങൾ നടക്കുന്നത്. പിറ്റേന്ന് തന്നെ സമാധാ
ന സന്ദേശവും ഒത്തുതീർപ്പ് കാര്യങ്ങളും ജന
ങ്ങളുടെ ഇടയിൽ വിജ്ഞാപനം ചെയ്തു. കേസുകളും മറ്റ് പ്രശ്നങ്ങളും തീർക്കുന്നതി
ന് ഒരു മദ്ധ്യസ്ഥ സംഘത്തെയും നിയോഗിക്കു
ക ഉണ്ടായി. അങ്ങനെ വലിയൊരു വിപത്ത്
ഒഴിവായി.

ഈ കോലാഹലങ്ങളെല്ലാം നടക്കുമ്പോൾ
പൊലീസ് ഉദാസീനമായി നിലകൊള്ളുകയാ
ണ് ചെയ്തത്. ഈഴവരെയും മുസ്ലീങ്ങളെയും
തമ്മിലകറ്റി നിവർത്തന പ്രസ്ഥാനം പൊളിക്കു
ക ആയിരുന്നു സി.പി.യുടെയും നിവർത്തന
വിരോധികളുടെയും ലക്ഷ്യം...

SMILE
കടപ്പാട് : സ്വാമി ഗുരു പ്രകാശം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...