കാരമുക്കിലെ വിളക്ക്

എന്റെ നാടിനടുത്ത് മണലൂർ - കാരമുക്ക് ഒരു അമ്പലമുണ്ട്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയത്. അവിടെ ദീപമാണ് പ്രതിഷ്ഠ. തൃശൂർ താലൂക്കിലാണ് കാരമുക്ക്. അന്തിക്കാടിനു അടുത്ത്. 
ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഈഴവ പ്രമാണിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ ആലോചിച്ചത്. ഗുരു തന്നെ പ്രതിഷ്ഠ നടത്തണമെന്നു തീരുമാനിച്ചു. ഇതനുസരിച്ച് മലബാർ സന്ദർശന മധ്യേ തൊട്ടു പടിഞ്ഞാറുള്ള ചേറ്റുവ - ഏങ്ങണ്ടിയൂരിൽ (അന്നത്തെ മലബാർ പ്രദേശം) അന്തരിച്ച സംവിധായകൻ രാമുകാര്യാട്ടിന്റെ തറവാട്ട വീട്ടിൽ എത്തിയ ഗുരു അന്നു രാത്രി അവിടെ തങ്ങി പിറ്റെ ദിവസം അതിരാവിലെ കനോലി കനാൽ വഴി വള്ളത്തിൽ കാരമുക്കിലെത്തി. പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങാറായി. അന്ന് സേലത്തു നിന്നും ബ്രാഹ്മണ ദൈവങ്ങളായ വിഷ്ണുവിന്റെ വിവിധ അവതാരങ്ങൾ, സരസ്വതി അടക്കമുള്ള ശില്പങ്ങൾ കൊണ്ടുവന്നിരുന്നു. ഈഴവ പ്രമാണികളുടെ തീരുമാന പ്രകാരമായിരുന്നു ഒരു ചാക്കു നിറയെ അത്തരം ശില്പങ്ങൾ കൊണ്ടുവന്നത്. എന്നാൽ  ചാക്കിൽ നിന്നും ഓരോന്നായി പുറത്തെടുത്ത് ഇവയൊന്നും നമ്മുടേതല്ല എന്നു പറഞ്ഞ് മാറ്റിവച്ചു. എന്നിട്ട് ചോദിച്ചു. ഒരു ദീപം കിട്ടുമോ?
ഉടനെ ചുറ്റുമുള്ളവരിൽ ചിലർ നിലവിളക്ക് കൊണ്ടുവന്നു.
അതിൽ ദീപം തെളിയിച്ച് അവിടെ ഗുരു പ്രതിഷ്ഠ നടത്തി പറഞ്ഞു.  "അന്ധകാരമെല്ലാം ഒഴിയട്ടെ, വെളിച്ചം വഴികാട്ടട്ടെ."
എന്റെ നാടിനോട് അടുത്ത് 4 കി.മീറ്റർ അകലെ പെരിങ്ങോട്ടുകര ആശ്രമ ദേവാലായത്തിൽ കണ്ണാടി പ്രതിഷ്ഠിച്ചുവെന്നാണ് പറയുന്നത്. പക്ഷേ, ഇപ്പോൾ സോമശേഖരക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. ധർമ്മസംഘം ട്രസ്റ്റ് രൂപീകരിച്ച സ്ഥലത്ത് - കൂർക്കഞ്ചേരി മാഹാദേവ ക്ഷേത്രം. മഹാദേവ എന്നല്ല. പ്രതിഷ്ഠ ശിവനെന്നാണ് വിവക്ഷ. 
എന്നാൽ ഗുരു എവിടെയെങ്കിലും വിഷ്ണുവിന്റെ ഏതെങ്കിലും അവതാരത്തിന്റെ പ്രതിഷ്ഠ നടത്തിയതായി എനിക്കറിയില്ല. ഗുരുവിന് അറിയാമായിരുന്നു അത് നമ്മുടേതല്ല എന്ന്. രാമാദികളുടെ കാലമായിരുന്നെങ്കിൽ നമുക്ക് ശംബൂകന്റെ ഗതി വരുമായിരുന്നുവെന്ന് ഗുരു പറഞ്ഞത് വീൺവാക്കുകളായിരുന്നില്ല. ആ കാലത്തിനിപ്പുറം കുറച്ചു പണം കൈവന്ന ഈഴവരെല്ലാം മത്സരിച്ച് കുടുംബ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. അവിടെ മുഖ്യ പ്രതിഷ്ഠകളെല്ലാം ഇത് നമ്മുടേതല്ല എന്നു ഗുരു പറഞ്ഞവരുടേതാണ്. പലയിടത്തും പൂണൂൽ ധാരികളാണ് തന്ത്രിമാരും ശാന്തിക്കാരും. ഈഴവ ശാന്തിമാരായാലും പൂണൂൽ എന്നു സങ്കല്പിച്ച് ഒരു ചേല ധരിച്ചാണ് കർമ്മങ്ങൾ ചെയ്യുക. ഗുരുവിന്റെ ശ്ലോകങ്ങളിൽ വിഷ്ണുസ്തുതികളും കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI