SAMANA ..

 

SAMANA ..
 
1 . മുകളിൽ ഉള്ള പടം മധുരൈ പക്കം സിദ്ധർ മലയിൽ ഉള്ള
സംഘകാല കൽവെട്ട് ...
ഇത് സമണ(Jaina/Buddha) മുനിമാർ ആദ്യമായി തമിഴകത്ത്
വന്നു തങ്ങിയ ഇടങ്ങളിൽ ഒന്ന്...സിദ്ധർ മലൈ ..
മധുര മാവട്ടം.മധുര സംഘ കാലം മുതലുള്ള ഒരു ജൈന കേന്ദ്രം.
ഇന്നും അവിടെ പാരമ്പര്യ ജൈനർ വസിക്കുന്നു...
(മധുര മീനാക്ഷി പഴയ ജൈന ക്ഷേത്രമാണ്...)
പാറകളുടെ വശങ്ങൾ തുരന്നു ഗുഹകൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നു.
ചിലതെല്ലാം പ്രകൃത്യാ ഉള്ള ഗുഹകൾ..
ഇവക്കകത്തു മുനിമാർക്ക് കിടക്കാൻ പാറ ചെത്തി മിനുക്കി
തലയണയോടെ കൽ പടുക്കകൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നു..
സിദ്ധർ മലയിലെ പാറയുടെ മുകളിലെ എഴുത്താണ്
പടത്തിൽ ഉള്ളത്..
" അമണൻ മതിരൈ അതിരൻ ഉറൈ ഉദയനസ "
എന്ന ബീഹാറി(പ്രാകൃതം)ഭാഷ കലർന്ന തമിഴ് കൽവെട്ട്‌...
ദക്ഷിണ ഏഷ്യയിലെ ആദ്യത്തെ അക്ഷരമാലയായ തമിഴി
ലിപിയിൽ.
ഉദയൻ എന്ന് പേരുള്ള ഒരു പ്രമാണിയാണ് ഇത് അതിരൻ
എന്ന മുനിക്കുവേണ്ടി ചെയ്തു കൊടുത്തത്..
ഉള്ളിലെ കിടക്കകളിൽ രണ്ടിടത്തു ഇളവ ദാതാ എന്നുണ്ട്..
ഇളവൻ പണിയിച്ചു കൊടുത്തു...പേരുകളുമുണ്ട്..
2 രണ്ടാമത്തെ പടം കേരളത്തിൽ ഖനനം നടന്നുകൊണ്ടിരിക്കുന്ന
മുസിരിസ് (മുചിരി പട്ടണം) പൈതൃക പദ്ധതിൽ പട്ടണം എന്ന
ഗ്രാമത്തിൽ നിന്ന് ഖനനം നടത്തി കണ്ടെത്തിയ ഓട്ടു കഴണം..
അതിൽ എഴുതിയിരിക്കുന്നതും " അമണ" ...
മധുരയിലെ കീളവളവ് എന്ന സ്ഥലത്തുള്ള ജൈന ഗുഹയിൽ
തൊണ്ടിയിലെ ഇളവർ പണിയിച്ചു എന്നും പെരുമാൾ മലയിലെ
ജൈന ഗുഹയിൽ മുചിരിയിലെ ഇളൻ പണിയിച്ചു എന്നും
എഴുതിയിരിക്കുന്നു..ഈ നാല് ലിഖിദങ്ങളും ഒരേ കാലഘട്ടത്തിലെയാണ്..
ഒരേ ലിപിയിലാണ്...ഒരേ ഭാഷയിലാണ്..ഒരെണ്ണം കേരളത്തിലും
മൂന്നെണ്ണം മധുരയിലും...
അക്കാലത്ത് ഹിന്ദു മതം പിറവി എടുത്തിട്ടില്ല...
ദ്രാവിഡ മതവും റഷ്യൻ കുടിയേറ്റക്കാരുടെ വൈദിക മതവും നിലവിലുണ്ട്...
പിന്നീട് AD എട്ടാം നൂറ്റാണ്ടിലാണ് ജൈനർ തീർത്ഥങ്കരന്മാരുടെ
രൂപങ്ങൾ ഇതേ മലകളിൽ കൊത്തിവെക്കാൻ തുടങ്ങിയത് ..
അവക്ക് കീഴെ വട്ടെഴുത്തു ലിപിയിലാണ് ലിഖിദങ്ങൾ
ഉള്ളത്...
തുടർന്ന് കൂൻ പാണ്ട്യനെ പോലെയുള്ള ചില രാജാക്കന്മാരുടെ
സഹായത്തോടെ വൈദികർ സമണ വേട്ട തുടങ്ങി...അതിനു
മുന്നിൽ നിന്ന് പ്രചോദനം കൊടുത്തത് തിരുജ്ഞാന സംബന്ദർ
എന്ന പേരിൽ അറിയപ്പെടുന്ന ഒരു ശൈവ ബ്രാഹ്മണനാണ്...
ബ്രാഹ്മണർ നടത്തിയ ജിഹാദിൻറെ അടയാളങ്ങൾ പല
മലകളിലും കാണാവുന്നതാണ്..
സംഘ കാലത്തു നിലനിന്ന വലിയ ജൈന പള്ളികൾ പൊളിച്ച
കല്ലുകൊണ്ട് വൈദികർ അവരുടെ ദുർമൂർത്തികൾക്ക്
ക്ഷേത്രങ്ങൾ കെട്ടിയിരിക്കുന്നത് കാണാവുന്നതാണ് മധുരയിൽ പല ഇടങ്ങളിലും...
* പട്ടണത്തിലെ ലിഖിദത്തിൽ അമണ എന്ന എഴുതിനോടൊപ്പം
രണ്ടു GRAFFITI അടയാളങ്ങളും കാണാവുന്നതാണ്..
ഇത്തരം അടയാളങ്ങൾ തമിഴ് നാട്ടിൽ മണ്പാത്രങ്ങളിൽ
ധാരാളമായി കണ്ടു വരുന്നു..
തമിഴി എന്ന അക്ഷരമാല ഉണ്ടാവുന്നതിനു മുൻപ് നിലനിന്ന
ഒരു ലിപിയാണ് അതെന്നു കരുതപ്പെടുന്നു..
ഇന്ത്യൻ ചിത്ര ലിപിക്കും ഇന്ത്യൻ അക്ഷരമാലക്കും ഇടക്കുള്ള
ഒരു കാലഘട്ടത്തിലെ എഴുത്തു .
 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI