കേസരി പത്രാധിപർ ഡോ.എൻ ആർ മധുവിന് സ്നേഹപൂർവ്വം. നവോത്ഥാന നായകർ ക്രൈസ്തവരിൽ എത്രപേരുണ്ട് എന്നാണല്ലോ അങ്ങ് ചോദിച്ചത്?. കേരളത്തിൻ്റെ സാമൂഹിക പരിവർത്തനത്തിന് അടിത്തറ പാകിയത് ക്രൈസ്തവ മിഷനറിമാരാണ് എന്നതാണ് ചരിത്രം. 1701 ൽ എത്തിയ അർണോസ് പാതിരി ഭാഷാ - വ്യാകരണ രംഗത്ത് നടത്തിയ പ്രവർത്തനം വിലപ്പെട്ടതാണ്. 1705 ൽ ഇന്ത്യയിൽ എത്തിയ ഡാനിഷ് മിഷനറിമാരായ ബാർത്തലോമിയസ് സീഗൻബാൽഗ് , ഹെൻറിച്ച് പ്ലൂറ്റ്ഷൗ എന്നിവർ ബൈബിൾ തമിഴിലേക്ക് വിവർത്തനം ചെയ്തു, പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചു. തമിഴ് ഭാഷയിലേക്കുള്ള ബൈബിൾ വിവർത്തനങ്ങൾ ആരംഭിച്ചു. തമിഴിൽ 300 പുസ്തകങ്ങൾ അച്ചടിച്ച ഒരു അച്ചടിശാലയും അവർ സ്ഥാപിച്ചു. 1806 ൽ എത്തിയ ലണ്ടൻ മിഷനറിമാരും 1816 ൽ എത്തിയ സിഎംഎസ് മിഷണറിമാരും 1836 ൽ എത്തിയ ബാസൽ ഇവാഞ്ചലിക്കൽ മിഷനും കുറ്റിച്ചലിൽ എത്തിയ ലൂഥറൻ മിഷണറിമാരും സാൽവേഷൻ ആർമിയുടെ മിഷണറിമാരുമാണ് കേരളത്തിൽ സ്കൂളുകൾ, ആശുപത്രികൾ, സെമിനാരികൾ, ബോർഡിംഗ് സ്കൂളുകൾ, തിയേറ്ററുകൾ,പ്രസ്സ്, ഡിസ്പെൻസറികൾ, ലൈബ്രറികൾ എന്നിവ പ്രവർത്തിക്കാൻ തുടങ്ങി. ചായ, കാപ്പി, മരച്ചീനി, പേരയ്ക്ക, പപ്പായ, കൊക്കോ, കശുവണ്ടി, സു...
മാർച്ച് 9: കെ.വി. പത്രോസ് ദിനം- പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന് “ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്/ചരിത്രകാരാ…” (വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്കരന്) കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്. തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സ്റ്റേറ്റ് സെക്രട്ടറി. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്. കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാര്‍ സമരത്തിന്റെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെ കേരളത്തിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ക്കാറു പോലുമില്ല. അവരുടെ ഓര്‍മ്മകളിലോ, ചരിത്രത്തിലോ, രക്തസാക്ഷിമണ്ഡപങ്ങളിലോ, കെട്ടിപൊക്കിയ കൊട്ടാരസമാനമായ പാര്‍ട്ടി മന്ദിരങ്ങളിലോ...
സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു. DR KN GANESH .. Nov 22, 2017 നു സവർണ്ണ മാടമ്പിയും JNU ഉൽപ്പന്നവും കരയോഗ കമ്മിയുമായ DR KN ഗണേഷ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിനുള്ള മറുപടി Read more: https://www.deshabhimani.com/.../reservation-in.../687513 1 സാമൂഹ്യനീതി എന്നാൽ സാമുദായിക നീതിയല്ല...(അത് സാമ്പത്തിക നീതി കൂടിയാണ്) [ ഇന്ത്യയിൽ ചരിത്രപരമായി വിവേചനം നേരിട്ടത് ജാതികളാണ് ദരിദ്രരല്ല ] 2 BPL കാർക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് സാമ്പത്തിക സംവരണം . [ അങ്ങനെയെങ്കിൽ അതിൽ മുന്നോക്ക പിന്നോക്ക ബിത്യാസം എന്തിനു? ] 3 ഭരണഘടനയിൽ സംവരണത്തിന് ലിബറൽ സങ്കൽപ്പമാണുള്ളത്, എന്നാൽ അതിനെ സാമുദായികമായി ഉപയോഗിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു!! [ ഈ പ്രസ്താവന തീർത്തും ഭരണഘടനാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണ്..ഭരണ ഘടനയിൽ സംവരണം കടന്നു വരാനുള്ള ഏക കാരണം സനാതന ധർമ്മക്കാരുടെ ചൂഷണം മൂലം ബഹു ഭൂരിപക്ഷം സമുദായങ്ങൾക്കും സ്ത്രീകൾക്കും ഉണ്ടായ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ്..അതുകൊണ്ടു ഭരണഘടന മാനദണ്ഡമായി പറഞ്ഞിരിക്കുന്നത് സാമൂഹ്യ വിദ്യാഭ്യാസ ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ