KALPAATHY REVOLT
ജോൺ കിട്ടയും(Ex MLA) കല്പാത്തി തേരും ****************************************** ഇന്ന് ജോൺ കിട്ടയുടെ ജന്മദിനമാണ്.( 26-10-1904----6-6-1968 ) കല്പാത്തി പൊതു വഴിയിലൂടെ അവർണ്ണർക്ക് വഴി നടക്കാൻ മതം മാറിയ സ്വാതന്ത്ര്യ സമര സേനാനി,KPCC അംഗം, 1957ലെ ഇ.എം.എസ് ഗവന്മെന്റിന് പിന്തുണ നൽകിയ 5 സ്വതന്ത്രന്മാരിൽ ഒരാൾ. കല്പാത്തി സമരം ×××××××××××××××× ദക്ഷിണ കാശി എന്നറിയപ്പെടുന്ന, പാലക്കാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കല്പാത്തി(കാശിയിൽ പാതി കല്പാത്തി) വിശ്വനാഥസ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു.1425 ലാണ് ക്ഷേത്രം പണികഴിപ്പിച്ചത്.തമിഴ് ബ്രാഹ്മണർ താമസിക്കുന്ന കല്പാത്തി പൊതു വഴിയിലൂടെ 1925 വരെ അവർണ്ണർക്ക് വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിച്ചിരുന്ന സമ്പന്ന കുടുംബത്തിലെ അംഗമാണ് കണ്ണാടി കുടുവക്കോട് വേലായുധൻ മകൻ കിട്ട. ശീ നാരായണ ഗുരുവിന്റെ ആശയങ്ങളും ഗാന്ധിജിയുടെ നേതൃത്വത്തിൽ1923 ൽ ആന്ധ്രയിലെ കാക്കിനാഡയിൽ ചേർന്ന കോൺഗ്രസ്സ് സമ്പൂർണ്ണ സമ്മേളനം പാസ്സാക്കിയ അയിത്തത്തിനെതിരായ പ്രമേയവും കിട്ടയെ കർമ്മനിരതനാക്കി.