BODHANANDA SWAMIKAL



തൃപ്രയാർ ചേലൂർ മനയ്ക്കൽ വക പൂരം പൊതു റോഡിൽ കൂടി എഴുന്നള്ളിക്കുമ്പോൾ, "വഴിയിലും വഴിയരികിലും ഉള്ള ഈഴവരെയും മറ്റവർണരെയും ദൂരേമാറ്റുന്ന നിർബന്ധം അന്നു കടുകട്ടിയായിരുന്നു. 
ഈ അനീതിയെ ഇനിമേ ലിൽ വകവെച്ചുകൊടുക്കുന്നതല്ലെന്നു ബോധാനന്ദസ്വാമികൾ തീരുമാനിക്കുകയും ധർമഭട സംഘാംഗങ്ങളെ വിളിച്ചുവരുത്തി പൂരം പോകുമ്പോൾ പബ്ലിക് റോഡിൽ നിന്നും മാറരുതെന്ന് ശട്ടം കെട്ടുകയും പൂരത്തുനാൾ ഉദ്ദേശം ഇരുനൂറു ധർമ്മഭടൻമാർ പള്ളത്തു ബാഹുലേയൻ, കാരാട്ടു പറമ്പിൽ ഇങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ തൃപ്രയാർ റോഡിൽ അണിനിരന്നു. 
ഈ വിവരം നായൻമാരും ബ്രാഹ്മണരും അറിഞ്ഞപ്പോൾ അവർ ഒരു ലഹളയ്ക്കു തന്നെ തരമായെന്നു കരുതി സന്തോഷിച്ചു. ഈഴവരുടെ മുഷ്ക് ഇതോടുകൂടി അവസാനിപ്പിക്കണമെന്നു കരുതി സവർണരിൽ പലരും യുദ്ധസന്നാഹം കാട്ടിത്തുടങ്ങി. 
ഒടുവിൽ ചേലൂർ നമ്പൂതിരിയും വിവരം അറിഞ്ഞു. 

പൂരം എഴുന്നള്ളിച്ചുകൊണ്ടുപോയാൽ വലിയ ലഹള നടക്കുമെന്നു ബോധ്യപ്പെട്ട നമ്പൂതിരി
ഒടുവിൽ എഴുന്നള്ളിച്ചുകൊണ്ടുപോകേണ്ടന്ന് ആജ്ഞാപിക്കുകയാണുണ്ടായത്. 'ഈഴവരുടെ ധിക്കാരത്തെപ്പറ്റി മനയ്ക്കലെ കാര്യസ്ഥൻ പോലീസിൽ അറിവുകൊടുക്കുകയും അതു സംബന്ധമായി ചില കേസുകൾ നടക്കുകയുമുണ്ടായി. ആ കേസിൽ ഈഴവർ വിജയശ്രീലാളിതരായിത്തീരുകയാണു ണ്ടായത്. ചേലൂർ മനയ്ക്കലെ പൂരം ബോധാനന്ദസ്വാമികളും , ബങ്കാളി ആശാനും കൂടി അമർത്തി എന്നാണ് നാട്ടിൽ പ്രചരിച്ചിരുന്നത്.

തൃപ്രയാർ തേവരുടെ പൂരം ആറാട്ടുപുഴയ്ക്ക് കൊണ്ടുപോകുമ്പോൾ, വഴിവക്കുകളിൽ നിന്നും, സ്വന്തം പറമ്പുകളിൽ നിന്നും, സ്വന്തം വീടുകളിൽ നിന്നും പോലും അവർണരെ അടിച്ചോടിക്കുന്ന 'സനാതനധർമ'ത്തെ ശക്തമായി നേരിടാൻ ധർമ ഭടസംഘം തീരുമാനിച്ചു. 
പൂരം പെരിങ്ങോട്ടുകര യിലെത്തിയപ്പോൾ അവിടെ നിലയുറപ്പിച്ചിരുന്ന ധർമഭടൻമാർ വഴിമാറാൻ വിസമ്മതിച്ചു. 
തുടർന്ന് വലിയ സംഘട്ടനമാണുണ്ടായത്, ഇരുഭാഗത്തും ചോരപൊടിയുകയും ചെയ്തു. ചിറയ്ക്കൽ വെച്ച് ധർമ്മഭടൻമാർ പൂരത്തെ തടഞ്ഞ് നായൻമാരെ അടിച്ചോടിച്ചു. ഏനാമ്മാവ്, കൂർക്കഞ്ചേരി, പെ രിങ്ങോട്ടുകര, ചിറയ്ക്കൽ മുതലായ സ്ഥലങ്ങളിൽ വഴിമാറ്റാൻ വരുന്ന സവർണരെ കായികമായി നേരിടാൻ 4 ഉം 5 ഉം പേരടങ്ങുന്ന ധർമ്മഭടസംഘം സ്ഥിരമായി കാവൽ നിൽക്കാനും തുടങ്ങി.
'ആ നമ്പൂതിരിയെ അടിച്ചു. 
ഈ നായരെ തല്ലി, ആകെ ലഹളകൾ തന്നെ. 
ഈഴവരുടെ മുഷ്ക് സഹിക്കവയ്യാതെയായി' എന്നും മറ്റുമുള്ള വിലാ പങ്ങൾ നാടൊട്ടുക്കുണ്ടായി. കൊച്ചി പ്രദേശത്ത് ബോധാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ നടന്ന രക്തരൂക്ഷിതമായ 'ജാതിധ്വംസനയുദ്ധ'ത്തിൽ ഈഴവരുടെ പേശീബലമറിഞ്ഞ സവർണർ പതുക്കെ പിൻമാറാൻ നിർബന്ധിതമായി എന്നതാണ് ചരിത്രം .....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...