ചേർത്തലയിലെ ചെറുത്തു നിൽപ്പ്



 ചേർത്തലയിലെ ചെറുത്തു നിൽപ്പ്..
ഗൗഢസാരസ്വത ബ്രാഹ്മണനായ ഗിരിപൈയുടെ മീശ പിഴുതെടുത്തു .  

ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഏറ്റവും  വിസ്പോടനാത്മകമായ ഘട്ടമായിരുന്നു സഹോദരൻ അയ്യപ്പന്റെ നേതൃത്തത്തിൽ 1917 ൽ ചെറായിൽ നടന്ന മിശ്രഭോജനം  . 

                   ജാതി നാശത്തുക്കു - ജയ്  
                   മത നാശത്തുക്കു - ജയ്  
                   ദൈവനാശത്തുക്കു - ജയ്  

എന്ന മുദ്രാവാക്യം മുഴക്കി കൊണ്ട്  ജാതിരാക്ഷസ ദഹനം നടത്തിവന്നിരുന്നു സഹോദര സംഘക്കാർ . വളരെ വേഗത്തിൽ സഹോദര സംഘത്തിന്റെ പ്രവർത്തനം കൊച്ചി തിരുവിതാംകൂർ മേഖലകളിൽ പടർന്ന് പിടിച്ചു .  പിറ്റേ വർഷം  കരപ്പുറം  സഹോദര സംഘം സ്ഥാപിച്ചു .   നൂറ്റാണ്ടുകൾ നീണ്ടു നിന്ന ജാതി സംഘർങ്ങിൽ അവർണർ തിരികെ തല്ലാൻ തുടങ്ങിയ കാലം . തല്ലു കൊണ്ടോ ജാതി കളയൂ എന്ന് ശഠിക്കുന്നത് കഷ്ടമാണന്ന് സഹോദരനും ഹോയ് ഹോയ് എന്ന് പറഞ്ഞു വരുന്നവന്റെ  കരണക്കുറ്റിക്കിട്ട്  " ഠോ  .. ഠോ " എന്ന് പൊട്ടിക്കണം  എന്ന്  ബോധാനന്ദ സ്വാമിയും പ്രഖ്യാപിച്ച കാലം . ജാതി ഭ്രാന്തൻമാരും തെമ്മാടികളുമായ സവർണ്ണരെ നേരിടാൻ  ഗാന്ധിയുടെ  സത്യഗ്രഹത്തിൽ അധിഷ്ട്ടിതമായ   അഹിംസ സിദ്ധാന്തം നിഷ്പ്രയോജനകരമാണെന്ന തിരിച്ചറിവ് നാരായണ ഗുരുവിന് ഉണ്ടായിരുന്നു  .   സാമൂഹികമായ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിന് നടത്തുന്ന പോരാട്ടങ്ങളിൽ അഹിംസ നിർബന്ധമായും പാലിക്കാൻ സാധിക്കില്ലന്ന് ഗുരു ഗാന്ധിയോടും പറഞ്ഞിരുന്നു .  

 കരപ്പുറം  സഹോദര  സേവാ  സംഘത്തിന്റെ  പ്രവർത്തനം  ഉജ്വലമായ രീതിയിൽ മുന്നോട്ടു പോയി . അതോടു കൂടി സവർണ്ണരുടെ എതിർപ്പ് ശക്തിയായി . മുഹമ്മയിലെ ചീരപ്പൻച്ചിറ കൃഷ്ണപ്പണിക്കർ ആയിരുന്നു പ്രസിഡണ്ട്   . കൃഷ്ണനയ്യപ്പൻ ആയിരുന്നു സെക്രട്ടറി . കെ സി കുട്ടൻ , അയ്യൻ പിള്ള , കോര്യം പള്ളിയിൽ വാവ വൈദ്യർ , കോര്യം പള്ളിയിൽ രാമൻ വൈദ്യർ എന്നിവർ പ്രധാന പ്രവർത്തകർ ആയിരുന്നു . സവർണ്ണരുടെ മേൽക്കോയ്മയെ എതിർക്കുകയും അവർണ്ണരുടെ ജന്മാവകാശങ്ങൾ പിടിച്ചു പറ്റുകയും ചെയ്യാനുള്ള ഒരു സംഘം ആയിരുന്നു ഇത് . ചേർത്തലയിലെ പല സ്ഥലങ്ങളിലും ഗംഭീര യോഗങ്ങൾ നടന്നു . ടി . കെ . മാധവൻ , സി വി കുഞ്ഞിരാമൻ ,കുമാരനാശാൻ , സ്വാമി സത്യവൃതൻ ,  ചങ്ങനാശ്ശേരി പരമേശ്വര പിള്ള മുതലായ സംസ്ഥാനതലത്തിൽ പേരുകേട്ട പല നേതാക്കന്മാരും യോഗങ്ങളിൽ പങ്കെടുത്തു . സഹോദര സംഘത്തിനെതിരെ വ്യാപകമായ അക്രമങ്ങൾ സവർണർ അഴിച്ചുവിട്ടു . 

മിതവാദി പത്രാധിപരായിരുന്ന ശ്രീ സി . കൃഷ്ണൻ ഒരു യോഗത്തിൽ അധ്യക്ഷൻ വഹിച്ചു . അധ്യക്ഷനെ ഘോഷയാത്രയായി യോഗ സ്ഥലത്തേക്ക് ആനയിക്കുമ്പോൾ വഴിക്ക് വെച്ച് ചില സവർണർ കല്ലേറ് നടത്തി . രോക്ഷാരായ ജനങ്ങൾ പ്രതികാരം ചെയ്യാൻ ഒരുങ്ങി . മാധവൻ ഇടപെട്ട് അവരെ സമാധാനപ്പെടുത്തി . എല്ലാ യോഗങ്ങളിലും സവർണർക്കെതിരായി പ്രകോപനപരമായ പ്രസംഗങ്ങൾ  ചെയ്തുപോന്നിരുന്നു  . സവർണർ അടക്കിവെച്ചിരുന്ന പൊതുനിരത്തുകളിൽ അതിക്രമിച്ചു കയറി . അവർണർക്ക് പ്രവേശനം ഇല്ലായിരുന്ന അമ്പലക്കുളങ്ങളിലും വ്യക്തികളുടെ കുളങ്ങളിലും ബലംപ്രയോഗിച്ച് കയറി ഉപയോഗപ്പെടുത്തി . ഓരോ പിന്നോക്കക്കാരന്റെയും ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ തരംഗം പൊങ്ങിവന്നു . പലസ്ഥലങ്ങളിലും വലിയ ഏറ്റുമുട്ടൽ ഉണ്ടായി  .സഹോദര സംഘത്തിൻറെ  പ്രവർത്തനങ്ങളെ കായികമായി നേരിട്ട    മുഹമ്മയിലെ   പ്രമുഖ ഗൗഢസാരസ്വത ബ്രാഹ്മണനായ  ഗിരപ്പൈയുടെ മീശ സംഘക്കാർ   പിഴിതെടുത്തു  .സവർണ്ണ ജന്മിയുടെ മുഖത്ത് തുപ്പി . കൃഷ്ണഅയ്യപ്പൻ പ്രസ്ഥാനത്തിൻറെ പ്രമുഖ നേതാവായതിനാൽ നായന്മാർ അദ്ദേഹത്തിൻറെ ജീവന് ഭീഷണിയായി തീർന്നു .  അദ്ദേഹത്തിൻറെ മേൽ ഏത് നിമിഷവും കയ്യേറ്റം ഉണ്ടാവുമെന്ന് ഉറപ്പായതിനാൽ സംരക്ഷണം നൽകുന്നതിനായി അനേകമാളുകൾ  മാരകായുധങ്ങളുമായി അനേക വർഷം വീട് ചുറ്റും കാവലിരുന്നു . സംഘത്തിൻറെ ഒന്നാം വാർഷികം ചേർത്തല സ്കൂൾ മൈതാനത്ത് വെച്ച് കുഞ്ഞിക്കണ്ണൻ  ഗുരുക്കളുടെ  അധ്യക്ഷതയിൽ   നടത്തപ്പെട്ടു . മഞ്ചേരി  രാമയ്യരും   യോഗത്തിൽ പ്രസംഗിച്ചു. ഏറ്റുമുട്ടലുകൾ നിത്യസംഭവമായി .ഐപിസി 90 അനുസരിച്ച് കൃഷ്ണയ്യപ്പന്റെയും മറ്റ് നേതാക്കന്മാരുടെയും പേരിൽ ഗവൺമെൻറ് കേസ് ചാർജ് ചെയ്തു . ആദ്യം കേസ് ചേർത്തലയിലാണ് നടന്നത് . പിന്നീട് പ്രതികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാനായി ചേർത്തലയിൽ നിന്നും 25  മൈൽ അകലെയുള്ള കോട്ടയത്തേക്ക് മാറ്റി . ഗവൺമെൻറ് പരസ്യമായി സവർണ്ണരുടെ  പക്ഷം  ചേർന്നു . സേവാസംഘം ഒരു ചെറിയ പ്രദേശത്തെ പ്രവർത്തിച്ചുവെങ്കിലും കേരളം മുഴുവൻ പ്രസിദ്ധി പെറ്റു  . കരപ്പുറം  സഹോദര സേവാ സംഘത്തിന്റെ  പ്രവർത്തനം കൊണ്ടാണ്  ചേർത്തലയിലും മറ്റുള്ള ഈഴവർക്കും ഇതര പിന്നോക്കക്കാർക്കും ആത്മധൈര്യം പകരാനിടയായതും  ,  മറ്റു താലൂക്കുകളിൽ പ്രത്യേകിച്ച് ഉത്തരവിരുവിതാംകൂറിൽ ഉള്ള തങ്ങളുടെ സഹോദരങ്ങളുടെ  നില  മെച്ചപ്പെടുത്തുവാൻ കഴിഞ്ഞതും .  

കരപ്പുറത്ത് സഹോദര സംഘത്തിൻറെ ആവശ്യപ്രകാരം മൂലൂർ  എസ്  പത്മനാഭ പണിക്കർ 1925 ൽ  എഴുതിക്കൊടുത്ത ഗാനമാണ് സാഹോദര്യം .  

ഗാന്ധിജി ഇണ്ടൻ തുരുത്തി മനയിൽ പോയി പരിഹാസനായി മടങ്ങിപ്പോന്ന  സന്ദർഭത്തെ മൂലൂർ വിവരിക്കുന്നത് ഇങ്ങനെയാണ് . 

"കണ്ടോ വേമ്പനാട്ടുകായൽ തന്നിൽ മുങ്ങിമരിക്കാനു- `മിണ്ടൻ തുരുത്തി ` തൻ ചീട്ടുകിട്ടണം പോലും ! "

വൈക്കം സത്യാഗ്രഹം : പഴ അതിയമാൻ
നാരായണ ഗുരുവും സാമൂഹ്യ വിപ്ലവവും : സി . ആർ . മിത്ര . കായൽ സമ്മേളനം : ചെറായി രാമദാസ് . 
ഡോ : ഭാസ് കാവനാൽ : സ്മരണകൾ 
സാഹിത്യ വല്ലരി : മൂലൂർ എസ് പത്മനാഭ പണിക്കർ
Banasree

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...