കൊച്ചുകാളി


#ജൂൺ3ദലിത് പോരാട്ടവീര്യത്തിന്റെ പടനായിക.,
"ശ്രീമതി കൊച്ചുകാളി"....🌹🌹🌹അനുസ്മരണദിനം 

കീഴ്മാട് പ്രദേശത്തെ പതികളുടെ അധികാരിയും തലപ്പുലയനുമായ മോളയില്‍ വീട്ടില്‍ പേങ്ങൻ  കുറുമ്പി ദമ്പതികളുടെ മകളാണ് സമരനായിക ശ്രീമതി കൊച്ചുകാളി...

സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് #1915ൽ കൊല്ലം പെരുനാട് നടന്ന പുലയസാമൂദായികരായ  സ്ത്രീകളുടെ അപരിഷ്‌കൃത ആഭരണങ്ങളായ കല്ലയും മാലയും ബഹിഷ്‌ക്കരണ സമരത്തിന്റെ ആവേശങ്ങള്‍ ഏറ്റുവാങ്ങി മദ്ധ്യതിരുവിതാംകൂറില്‍ (ആലുവ) സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത ആയിരുന്നു ശ്രീമതി  #കൊച്ചുകാളി.... 

തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലൂടെ ശ്രീ അയ്യന്‍കാളി നടത്തിയ യാത്ര കീഴ്മാട് എത്തിയപ്പോൾ  അപ്പൻ പേങ്ങനും മാതാവ് കുറുമ്പിയുമാണ് മഹാത്മാവിനെ തങ്ങളുടെ  ഭവനത്തിലേക്ക് ഷണിച്ചത്.,  കൊച്ചുകാളിയുടെ വീടാണ് അദ്ദേഹത്തിന് അന്ന് തണലേകിയത്. അവിടെ വച്ച് കൊച്ചുകാളിയുടേയും സഹോദരിമാരുടേയും മാറിലണിഞ്ഞിരുന്ന വെള്ളാരം കല്ലുള്ള മാല ശ്രദ്ധയില്‍പ്പെട്ട അയ്യന്‍കാളി അവ പൊട്ടിച്ചെറിയുകയായിരുന്നു. ഇനിമേല്‍ റൗക്കയും മുണ്ടും ധരിക്കണമെന്ന് പറഞ്ഞ് അവര്‍ക്ക് മാറുമറയ്ക്കാനുള്ള വസ്ത്രങ്ങൾ  അയ്യന്‍കാളി നല്‍കിക്കൊണ്ട് അധഃസ്ഥിത വർഗ്ഗത്തിന്റെ സമരത്തിലേക്ക് കൊച്ചുകാളിയെ  ഷണിക്കുക ഉണ്ടായി ... 

അയ്യന്‍കാളി യുടെ ആഹ്വാനം ഉള്‍കൊണ്ട് കൊച്ചുകാളി കീഴ്മാട് മലയംകാട് പാടശേഖരത്തില്‍ ജന്മിത്വത്തി നെതിരെ കൊയ്ത്തരിവാള്‍ വലിച്ചെറിഞ്ഞ് സമരത്തിന് തുടക്കമിട്ടു..... 

മഹാത്മാ ശ്രീ അയ്യൻളിക്കൊപ്പം കേരള നവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കൊച്ചുകാളി എന്ന ധീര വനിത##3ജൂൺ2013ൽ തന്റെ 115 മത്ത് വയസ്സിലാണ്    മരണമടയുന്നത് .കീഴ്മാട് മലയംകാടര ബംഗ്‌ളാവുപറമ്പില്‍ പരേതനായ 
ശ്രീ പള്ളിയായിരുന്നു ഭർത്താവ്.....

കൊച്ചുകാളിയെപോലെ ആയിരക്കണക്കിന് കൊച്ചുകാളിമാര്‍ #കൊയ്ത്തരിവാള്‍" കൊണ്ട് നേരിട്ടാണ് ഇന്നത്തെ  #കേരളം പടത്തുയർത്തിയത്..

കേരളത്തിന്റെ  സാമൂഹ്യ പരിഷ്കരണ പോരാട്ടങ്ങളിൽ എഴുതപെടാത്ത##ദലിത്‌ #സ്ത്രീ സാന്നിധ്യങ്ങൾ അറിയപ്പെടാതെ പോകരുത് നമ്മൾ ഓരോത്തരും....
സമരനായിക ശ്രീമതി കൊച്ചുകാളി അമ്മയുടെ ധീര സ്മരണകൾക്ക് മുൻപിൽ പ്രണാമം പ്രണാമം പ്രണാമം.🌹🌹 🙏🙏🙏

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...